ഞാൻ വല്ലാതെ വണ്ണം വെച്ചു, കൺട്രോൾ ചെയ്യാൻ ബു​ദ്ധിമുട്ടാണ്; പരീക്ഷണം കാരണം മുടി ഡാമേജായി; ഹണി റോസ്

സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകുന്ന നടിയാണ് ഹണി റോസ്. എപ്പോഴും അതീവ സുന്ദരിയായാണ് ഹണിയെ പ്രേക്ഷകർ കാണാറുള്ളത്. വർഷങ്ങളായി സിനിമാ രം​ഗത്തുള്ള ഹണി ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് കരിയറിൽ തുടക്കം കിറിക്കുന്നത്. പിന്നീട് കുറച്ച് വർഷങ്ങൾക്കിപ്പുറം ചെയ്ത ട്രിവാൻ‌‍ഡ്രം ലോഡ്ജ് എന്ന സിനിമ കരിയറിൽ വഴിത്തിരിവായി. പിന്നീട് ശ്രദ്ധേയ വേഷങ്ങൾ ഹണിയെ തേടി വന്നു. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെ‌ടെയുള്ള സൂപ്പർതാരങ്ങൾക്കൊപ്പം ഹണി അഭിനയിച്ചു.

ഉയർച്ച താഴ്ചകൾ ഹണി റോസിന്റെ കരിയറിൽ ഒരുപോലെ വന്നിട്ടുണ്ട്. എന്നാൽ എപ്പോഴും താരത്തിന് ജനശ്രദ്ധ ലഭിച്ചു. അടുത്ത കാലത്തായാണ് ഉദ്ഘാടന പരിപാടികളിൽ ഹണിയെ കൂടുതലായി കണ്ടത്. വളരെ സ്റ്റെെലിഷായി എത്തുന്ന നടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ട്രോളുകളും വരാറുണ്ടെങ്കിലും ഹണി ഇതൊന്നും കാര്യമാക്കാറില്ല. തന്റെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഹണി റോസിപ്പോൾ.

Honey Rose

മനോരമ ഓൺലെെനിന് നൽകിയ അഭിമുഖത്തിലാണ് ഹണി മനസ് തുറന്നത്. എന്റേത് പെർഫെക്ടായ സ്കിൻ അല്ല. സെൻസിറ്റീവ് സ്കിൻ ആണ്. അതുകൊണ്ട് തന്നെ നാച്വറലായ പ്രൊഡക്ടുകൾ പരമാവധി ഉപയോ​ഗിക്കാൻ ശ്രമിക്കാറുണ്ട്. മേക്കപ്പ് കൂടുതലും ഞാൻ തന്നെയാണ് ചെയ്യാറ്. എനിക്ക് മേക്കപ്പ് ചെയ്യുന്നത് ഭയങ്കര ഇഷ്ടമാണ്. ഞാൻ തന്നെ മേക്കപ്പ് ചെയ്താലേ എനിക്ക് തൃപ്തിയും വരൂ. എന്റേത് ചുരുണ്ട മുടിയാണ്. ഇടയ്ക്കിടെ സ്ട്രെയ്റ്റ് ചെയ്യുന്നതിനാൽ മുടി ഡാമേജ് ആയിട്ടുണ്ട്.

ഇടയ്ക്ക് ഞാൻ രണ്ട് മൂന്ന് തവണ കളർ ചെയ്തു. ഓറഞ്ച് തലമുടിയാക്കി. റേച്ചൽ എന്ന കഥാപാത്രം ചെയ്ത് കഴിഞ്ഞ് ഒരു മാറ്റം വേണമെന്ന് തോന്നി. ഡയാനയെ പോലെ മുടി കട്ട് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ ഒരു കഥാപാത്രം വരുമ്പോൾ വി​ഗ് വെക്കേണ്ടി വരും. എന്തെങ്കിലും മാറ്റം വേണെമന്ന് തോന്നിയാണ് മുടി കളർ ചെയ്തത്. തെലുങ്കിൽ നിന്ന് പോലും ട്രോൾ വന്നു. അതൊക്കെ നന്നായി ആസ്വദിച്ചു. പിന്നെ കളർ ചേഞ്ച് ചെയ്തെന്നും ഹണി റോസ് വ്യക്തമാക്കി.

Honey Rose

ഫിറ്റ്നെസ് നോക്കുന്ന ആളാണ് ഞാൻ. പക്ഷെ ഞാൻ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. കുക്ക് ചെയ്യുന്നതും അതേ പോലെ ഇഷ്ടമാണ്. സ്വീറ്റ്സിന് അഡിക്ടാണ്. ദിവസവും എന്തെങ്കിലും സ്വീറ്റ്സ് കഴിക്കും. കൺട്രോൾ കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ നന്നായിട്ട് വണ്ണം വെച്ചിട്ടുണ്ട്. ഇനി കൺട്രോൾ ചെയ്യണം. അതിനുള്ള വർക്കൗട്ടും കാര്യങ്ങളും തുടങ്ങിയിട്ടുണ്ടെന്നും ഹണി റോസ് വ്യക്തമാക്കി.

തനിക്ക് നേരെ വരുന്ന ബോഡി ഷെയ്മിം​ഗ് കമന്റുകളെ കാര്യമാക്കുന്നില്ലെന്നും ഹണി പറയുന്നു. അവരോട് ഒന്നും പറയാനില്ല. അവർ അവരുടെ ജോലി ചെയ്യട്ടെ, ഞാൻ എന്റെ ജോലി ചെയ്യുന്നു. എനിക്കെതിരെയോ ആർക്കെതിരെയോ ആയാലും ഭയങ്കര മോശമാണ്. കഴിയുമെങ്കിൽ ചെയ്യാതിരിക്കുക. ചെയ്താലും തനിക്ക് കുഴപ്പമില്ല, താൻ തന്റെ വർക്കും കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ഹണി റോസ് വ്യക്തമാക്കി.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X