ബുർഖയും പോളിസിയും?; അസിനെ ആരും കാണാത്തതിന് പിന്നിൽ; മുംബൈയിൽ എങ്ങനെയിത് സാധിക്കുന്നെന്ന് ചോദ്യം

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിന്നും ബോളിവുഡിലേക്ക് ക‌ടന്ന് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ നടിയാണ് അസിൻ തോട്ടുങ്കൽ. ശ്രീദേവി, ജയപ്രദ, ഹേമ മാലിനി, ദീപിക പദുകോൺ തുടങ്ങി ബോളിവുഡിൽ വൻ ജനപ്രീതി നേടിയ നടിമാരിൽ പലരും തെന്നിന്ത്യക്കാരാണ്. അസിനും ബോളിവുഡിലെ താര റാണിയായി മാറാൻ കഴിയുമെന്ന് ഏവരും പ്രതീക്ഷിച്ചു. തമിഴകത്തെ ഏറ്റവും വിലപിടിപ്പുള്ള നായികയായിരിക്കെയാണ് അസിൻ ​ഗജിനി എന്ന സിനിമയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്ക് കടക്കുന്നത്.

മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ആ വർഷം അസിന് ലഭിച്ചു, ബോളിവുഡിൽ തുടക്ക കാലത്ത് സെൻസേഷനായെങ്കിലും പിന്നീട് ഈ ​ഗ്രാഫ് നിലനിർത്താൻ അസിന് സാധിച്ചില്ല. ബോളിവുഡിലെ രീതികളുമായി ഒത്ത് പോകാൻ അസിൻ പലപ്പോഴും ബുദ്ധിമുട്ടി. അതീവ ​ഗ്ലാമറസായ റോളുകൾ, മീഡിയകളുടെ അതിപ്രസരം,​ ഗോസിപ്പുകൾ, ബോളിവുഡിലെ പാർട്ടികളും നെറ്റ്വർക്കിം​ഗും തുടങ്ങിയ കാര്യങ്ങളോടൊന്നും അസിന് താൽപര്യമില്ലായിരുന്നു.

Asin Thottumkal

തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കുമ്പോൾ ഇത്തരം ബുദ്ധിമുട്ട് നടിക്കില്ലായിരുന്നു. എന്നാൽ കടുത്ത മത്സരം നടക്കുന്ന ബോളിവുഡിൽ ഇതായിരുന്നില്ല സാഹചര്യം. പിന്നീട് അധികകാലം നടി സിനിമാ രം​ഗത്ത് തുടർന്നുമില്ല. 2016 ൽ ബിസിനസുകാരൻ രാഹുൽ ശർമ്മയെ വിവാഹം ചെയ്ത അസിൻ കരിയർ വിട്ടു. വിവാഹ ശേഷം അഭിനയ രം​ഗത്ത് തുടരില്ലെന്ന് നടി വ്യക്തമാക്കി. അരിൻ എന്ന മകളും നടിക്ക് ലഭിച്ചു.

കുടുംബ ജീവിതത്തിനാണ് അസിൻ ഇന്ന് വലിയ പ്രാധാന്യം നൽകുന്നത്. കൗതുകകരമനായ കാര്യം കരിയറിൽ നിന്ന് മാറി നിന്ന ശേഷം അസിനെ ആരാധകർ എവിടെയും കണ്ടിട്ടില്ല എന്നതാണ്. ബോളിവുഡിലെ മിക്ക താരങ്ങൾക്ക് പിറകെയും പാപ്പരാസി ക്യാമറകളുണ്ട്. എന്നാൽ എയർപോർട്ടിലും ജിമ്മിലും ഇവന്റുകളിലുമെല്ലാം താരങ്ങളെ പാപ്പരാസി ക്യാമറകൾ പിന്തുടരുന്നു. സിനിമാ രം​ഗം വിട്ട പല താരങ്ങളും ഇവരുടെ ക്യാമറകളിൽ പെടാറുണ്ട്.

Asin Thottumkal

എന്നാൽ അസിൻ വർഷങ്ങളായി ഒരു മീഡിയകളുടെയും ക്യമറകളിൽ പെട്ടിട്ടില്ല. ഇതിന് കാരണം എന്തെന്ന ചോദ്യം ആരാധകർക്കുണ്ട്. തന്റെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അസിൻ. ബോളിവുഡിൽ സജീവമായിരുന്ന കാലത്തും അങ്ങനെയായിരുന്നു. ഒരിക്കൽ നടി ബുർഖ ധരിച്ച് വന്നത് ബോളിവുഡിൽ വാർത്തയായിരുന്നു.

2011 ലാണ് ഇങ്ങനെയാെരു വാർത്ത വന്നത്. ഖറിലെ ഒരു സലൂണിലാണ് സ്വകാര്യത സംരക്ഷിക്കാൻ‌ വേണ്ടി അസിൻ ബുർഖ ധരിച്ചെത്തിയത്. പ്രീതി സിന്റ, ബിപാഷ ബസു തുടങ്ങിയ നടിമാരെല്ലാം ഈ സലൂണിൽ വരാറുണ്ടെന്നും എന്നാൽ അവരാരും മുഖം മറയ്ക്കാറില്ലെന്നും ഈ റിപ്പോർട്ടിൽ പറഞ്ഞു.

ഇന്നും ഒരുപക്ഷെ ഇതേ രീതിയായിരിക്കാം അസിൻ പിന്തുടരുന്നത്. റിപ്പോർട്ടുകൾ പ്രകാരം മുംബൈയിൽ താമസിക്കുന്ന അസിന് അല്ലാതെ എങ്ങനെ ഇത്ര കാലം മീഡിയകളിൽ നിന്നും മാറി നിൽക്കാം കഴിയുന്നു എന്ന ചോദ്യവുമുണ്ട്. അതുമല്ലെങ്കിൽ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികൾക്ക് നിർദ്ദേശമുണ്ടാകാം. ഈ പോളിസി പിന്തുടരുന്നവരും ബോളിവുഡിലുണ്ട്. മക്കളുടെ ഫോട്ടോ എ‌ടുക്കരുതെന്ന് നടി അനുഷ്ക ശർമ്മ പാപ്പരാസികൾക്ക് നിർ​ദ്ദേശം നൽകിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ തന്റെ ഒരു ഫോട്ടോ പോലും അസിൻ പങ്കുവെക്കാറില്ല. നടൻ അക്ഷയ് കുമാറുൾപ്പെടെയുള്ളവർ അസിന്റെ സുഹൃത്തുക്കളാണ്. എന്നാൽ സുഹൃത്തുക്കൾ ആരും അസിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കാറില്ല. ഫോട്ടോ പങ്കുവെക്കരുതെന്ന് നിർദ്ദേശമുണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X