'നിന്റെ പാട്ടുകൾ ഞങ്ങൾ മിസ് ചെയ്യും, നീ ഉയരങ്ങളിലേക്ക് പറക്കൂ'; മകളെ കുറിച്ച് ഇന്ദ്രജിത്ത്!
അച്ഛന്റെ സിനിമാ പാരമ്പര്യവുമായി അഭിനയത്തിലേക്ക് എത്തി ഇതിനോടകം നിരവധി കഥാപാത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച പ്രതിഭയാണ് ഇന്ദ്രജിത്ത് സുകുമാരൻ. വില്ലൻ, നായകൻ, സഹനടൻ തുടങ്ങി ഏത് വേഷവും രസകരമായി കൈകാര്യം ചെയ്യുന്ന നടൻ കൂടിയാണ് ഇന്ദ്രജിത്ത്.
പലപ്പോഴും ഇന്ദ്രജിത്തിലെ കഴിവിനെ വേണ്ടും വിധം മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന പരാതി സിനിമാപ്രേമികൾക്കെല്ലാമുണ്ട്. വലിച്ച് വാരി സിനിമകൾ ചെയ്യാതെ നല്ല കഥാപാത്രങ്ങൾ മാത്രം കണ്ടെത്തി ചെയ്ത് ഫലിപ്പിക്കുന്ന നടൻ കൂടിയാണ് ഇന്ദ്രജിത്ത്.
നടിയും ഫാഷൻ ഡിസൈനറുമെല്ലാമായ പൂർണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം ചെയ്തിരിക്കുന്നത്. വിവാഹശേഷം പൂർണിമയും വളരെ വിരളമായി മാത്രമാണ് സിനിമകൾ ചെയ്യാറുള്ളത്. പ്രാണാഹ് ബൊട്ടീക്കും മറ്റുമായി പൂർണ്ണിമ തിരക്കിലാണ് എപ്പോഴും.
താരങ്ങളുടെ മക്കളായ പ്രാർഥനയും നക്ഷത്രയും സിനിമയോട് തങ്ങൾക്കുള്ള താൽപര്യം ഇതിനോടകം പ്രകടമാക്കി കഴിഞ്ഞു. പ്രാർഥന ചില സിനിമകൾക്ക് വേണ്ടി പിന്നണി പാടുകയും ചെയ്തിരുന്നു.

ഇളയവൾ നക്ഷത്ര ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിരുന്നു. ഇപ്പോഴിത മൂത്ത മകൾ പ്രാർഥനയെ കുറിച്ച് ഇന്ദ്രജിത്ത് എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. പ്രാർഥന ഉപരി പഠനത്തിനായി ലണ്ടനിലേക്ക് പോയിരിക്കുകയാണ്.
സംഗീതത്തിൽ കൂടുതൽ അറിവ് സമ്പാദിക്കാനാണ് പിന്നണി ഗായിക കൂടിയായ പ്രാർഥന ലണ്ടനിലേക്ക് ഉപരി പഠനത്തിനായി പോയത്. ഡിഗ്രി വിദ്യാർഥിനിയാണ് ഇപ്പോൾ പ്രാർഥന.
മകളെ കോളജിൽ ചേർത്ത ശേഷം അവളെ ചേർത്ത് നിർത്തി പകർത്തിയ ചിത്രങ്ങളും ഒരു മനോഹരമായ കുറിപ്പും ഇന്ദ്രജിത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

'പാത്തു.. നിന്റെ സ്വപ്നങ്ങൾ പിന്തുടരുന്നതിനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ. ഈ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയുമുണ്ട്. നിനക്ക് എല്ലാ ആശംസകളും നേരുന്നു.'
'അച്ച എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കും... അമ്മയും നച്ചുവും അച്ചയും നിന്റെ പാട്ടുകൾ വീട്ടിൽ മിസ് ചെയ്യും... ഉയരത്തിൽ പറക്കുക... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ... ഒരുപാട് സ്നേഹം...' ഇന്ദ്രജിത്ത് കുറിച്ചു. പൂർണിമയും മകൾക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു.

'ഇതാ ഞങ്ങളുടെ രാപ്പാടി നമ്മുടെ കൂട്ടിൽ നിന്ന് അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക് പറക്കുന്നു...' എന്നാണ് പ്രാർഥനയെ കുറിച്ച് എഴുതിയത്. ഒപ്പം എയർപോട്ടിൽ യാത്രയാക്കാൻ വന്നപ്പോൾ മകളെ കെട്ടിപിടിച്ച് പൂർണ്ണിമ കരയുന്നതിന്റെ വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ പെൺമക്കളുമായി അടുത്ത സൗഹൃദം പുലർത്തുന്നവരാണ് ഇന്ദ്രജിത്തും പൂർണ്ണിമയും.
മക്കളുടെ ചിത്രങ്ങളും വീഡിയോകളും ഇരുവരും നിരന്തരം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. പൂർണ്ണിമയുടെ ബൊട്ടീക്ക് മോഡലായും പ്രാർഥന പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മോഹൻലാൽ എന്ന ചിത്രത്തിലൂടെ ചെറുപ്രായത്തിൽ തന്നെ പിന്നണി ഗായികയായും പ്രാർഥന തിളങ്ങിയിരുന്നു. പ്രാര്‍ത്ഥനയുടെ ഗാനം ഏറെ ഹിറ്റായിരുന്നു. ഡബ്സ്മാഷ് വീഡിയോകളിലൂടെയും പ്രാര്‍ത്ഥന തൻ്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്.

പ്രാര്‍ത്ഥനയ്ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പിന്നണി ഗായികയായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ബോളിവുഡ് ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലാണ് രേ ബാവ്രേ എന്ന് തുടങ്ങുന്ന ഗാനം പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ചിരിക്കുന്നത്.
ഹുസൈന്‍ ഹൈദ്രിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയത്. ഗോവിന്ദ് വസന്ത തന്നെയാണ് ചിത്രത്തില്‍ ഈ ഗാനം പ്രാര്‍ത്ഥനയോടൊപ്പം ആലപിച്ചിരിക്കുന്നതും.
പത്താം വളവ്, തീർപ്പ് എന്നിവയാണ് ഏറ്റവും അവസാനം പ്രേക്ഷകരിലേക്ക് എത്തിയ ഇന്ദ്രജിത്ത് സുകുമാരൻ സിനിമ. ഇനി റിലീസിനെത്താനുള്ളത് നിവിൻ പോളി നായകനായ തുറമുഖമാണ്.


Click it and Unblock the Notifications