വിവാഹം കഴിഞ്ഞ് റൂമിലേക്ക് പോകാൻ മടിച്ചു, അവളുടെ ജീവിതം തകർത്തിട്ടില്ല; ഉമ്മയെ വിളിക്കാറുണ്ട്: ജാസി
സോഷ്യൽ മീഡിയയിൽ ഇന്ന് താരമാണ് ജാസി. ജാസിയുടെ വീഡിയോകളെല്ലാം വെെറലാണ്. തന്റെ സ്വത്വം സ്ത്രീയുടേതാണന്നും പുരുഷ ശരീരത്തിൽ നിന്നും സ്ത്രീ ശരീരത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് താനെന്നു ജാസി വ്യക്തമാക്കിയിട്ടുണ്ട്. ആരാധകർക്കൊപ്പം ഹേറ്റേഴ്സും ജാസിക്കുണ്ട്. പലപ്പോഴും കടുത്ത അധിക്ഷേപങ്ങളും ജാസിക്ക് നേരിടേണ്ടി വരുന്നു. ഇതെല്ലാം അവഗണിച്ച് ജാസിയും പങ്കാളി ആഷിയും മുന്നോട്ട് പോകുകയാണ്. ദുബായിൽ നിന്നും ജാസി കേരളത്തിലേക്ക് വന്നിട്ട് കുറച്ച് നാളുകളായി. ഫോട്ടോഷൂട്ടും കൊളാബറേഷനുമൊക്കെയായി തന്റെ ഇൻഫ്ലുവൻസർ കരിയറിലേക്ക് ജാസി ഇന്ന് ശ്രദ്ധ നൽകുന്നു.
പുരുഷനായി ജീവിച്ച സമയത്ത് ജാസി വിവാഹം ചെയ്തിരുന്നു. ഈ ബന്ധം പിരിയുകയാണുണ്ടായത്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ജാസി. വിവാഹ ബന്ധത്തിൽ തനിക്ക് കുട്ടിയില്ലെന്നും ജാസി പറയുന്നു. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. കുട്ടി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഈ ലെെഫിലേക്ക് മാറില്ല. കുട്ടിയുണ്ടാകാൻ പറ്റാത്തത് കൊണ്ടും എനിക്ക് ആ സ്ത്രീയുമായി ബന്ധത്തിലേർപ്പെടുത്താൻ കഴിയാത്തത് കൊണ്ടും ഞാൻ ബന്ധം ഉപേക്ഷിച്ചതാണ്.

അത് കൊണ്ടാണ് ആ കുട്ടിയും പിരിഞ്ഞത്. നേരെ മറിച്ച് ഞങ്ങൾ തമ്മിൽ ബന്ധമുണ്ടാകുകയും കുട്ടിയുണ്ടാകുകയും ചെയ്തിരുന്നെങ്കിൽ ഒരിക്കലും സ്ത്രീയായി ഞാൻ മുന്നോട്ട് വരില്ല. ആകെ ഒരു മാസമേ ഞങ്ങൾ ഒരുമിച്ചുണ്ടായിട്ടുള്ളൂ. ആ ഒരു മാസം കൊണ്ട് കുട്ടിയുണ്ടാകില്ലല്ലോ. കല്യാണം കഴിഞ്ഞ് 10-15 ദിവസം കഴിഞ്ഞ് ഞാൻ തിരിച്ച് യുഎഇയിൽ വന്നു. പരസ്പര ധാരണയിൽ വേർപിരിയുകയായിരുന്നന്നും ജാസി പറയുന്നു. പെണ്ണ് കാണൽ ചടങ്ങ് നടന്നിട്ടില്ല. ഞാൻ ദുബായിലായിരുന്നു. ഫോട്ടോ കണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടു.
നാട്ടിലേക്ക് വന്ന് നിക്കാഹിന്റെ അഞ്ചാറ് ദിവസം മുമ്പ് അവരുടെ വീട്ടിലേക്ക് പോയി. കല്യാണത്തിന് എനിക്ക് ടെൻഷനായിരുന്നു. പുരുഷൻമാരെ പോലെ അഭിനയിക്കണമല്ലോ. ഫോട്ടോഗ്രാഫർ അറിയുന്ന ആളായിരുന്നു. എടുക്കുന്ന പോസിൽ പെണ്ണുങ്ങളുടെ ബോഡിലാംഗ്വേജ് ഉണ്ടെങ്കിൽ അത് മാറ്റണേ എന്നൊക്കെ ഞാൻ പറഞ്ഞു. ഉപ്പ ഹാർട്ട് പേഷ്യന്റ് ആയിരുന്നു. ഉപ്പയുടെ നിർബന്ധം കൊണ്ടാണ് വിവാഹം ചെയ്തത്. കല്യാണം കഴിഞ്ഞാൽ ഇതൊക്കെ മാറുമെന്ന് എല്ലാവരും പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് താൻ വല്ലാതെ ടെൻഷനിലായിരുന്നു. സ്വന്തം മുറിയിലേക്ക് പോകാനും അവളെ അഭിമുഖീകരിക്കാനും മടിച്ചു. താൻ ഭാര്യയോട് ഇക്കാര്യം തുറന്ന് പറഞ്ഞു. അവൾക്കും വേറെയൊരു റിലേഷനുണ്ടായിരുന്നെന്ന് തോന്നുന്നു. എന്റെ തോന്നൽ മാത്രമാണ്. ആ പെൺകുട്ടിയുടെ ജീവിതം കളഞ്ഞെന്ന് തനിക്ക് തോന്നുന്നില്ലെന്നും ജാസി പറയുന്നു. നിക്കാഹ് കഴിഞ്ഞ് കുറച്ച് ഗ്യാപ്പുണ്ടായിരുന്നു. അപ്പോൾ അവൾ പ്ലസ് വൺ പ്ലസ് ടു പഠിക്കുകയാണ്. പിന്നെ ഡിഗ്രി കംപ്ലീറ്റ് ചെയ്തു.
ഡിപ്ലോമ കോഴ്സ് ചെയ്തു. അതൊക്കെ ഞാൻ തന്നെയാണ് ചെയ്യിച്ചത്. നിക്കാഹ് കഴിഞ്ഞാൽ മാസാമാസം പണം കൊടുക്കണം. ഡിവോഴ്സ് ചെയ്ത സമയത്ത് അത്യാവശ്യം നല്ല തുക കൊടുത്തു. മെഹർ കൊടുത്ത സ്വർണം തിരിച്ച് വാങ്ങിയിട്ടില്ല. ഒന്നും വാങ്ങേണ്ട അതെല്ലാം അവൾക്ക് തന്നെ കൊടുക്കെന്ന് ഉമ്മ പറഞ്ഞതാണ്. അത് കൊണ്ട് ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചു എന്ന് തോന്നാറില്ലെന്ന് ജാസി വ്യക്തമാക്കി. മുൻ ഭാര്യ തന്റെ ഉമ്മയെ ഇടയ്ക്ക് വിളിക്കാറുണ്ടെന്നും മറ്റൊരു വിവാഹം ചെയ്തിട്ടില്ലെന്നാണ് തോന്നുന്നതെന്നും ജാസി പറഞ്ഞു.


Click it and Unblock the Notifications