ഒരേ പാതയിൽ പോയവർ, മഞ്ജു വാര്യർ കാര്യമാക്കില്ല, ഇതും കൊണ്ട് ജ്യോതികയ്ക്കടുത്ത് പോയാൽ നടക്കില്ല

തെന്നിന്ത്യൻ നായിക നടിമാരിൽ കരിയറിൽ നാടകീയ മാറ്റങ്ങൾ കണ്ട രണ്ട് പേരാണ് ജ്യോതികയും മഞ്ജു വാര്യരും. ഒരു കാലത്ത് തമിഴകത്ത് ഏറ്റവും തിരക്കേറിയ നടിയായിരുന്നു ജ്യോതിക. മുംബെെയിൽ നിന്നെത്തി ചെന്നെെയിൽ തന്റെ കരിയറും ജീവിതവും ജ്യോതിക കെട്ടിപ്പടുത്തു. സിമ്രാൻ, ജ്യോതിക എന്നിവരായിരുന്നു അക്കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാർ. താര റാണിയായി തിളങ്ങി നിന്ന കാലത്താണ് ജ്യോതിക വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. 2006 ൽ സൂര്യയുടെ ഭാര്യയായി ജ്യോതിക പുതിയൊരു ജീവിതം ആരംഭിച്ചു.

താര റാണിപ്പട്ടം വേണ്ടെന്ന് വെച്ച് വീട്ടമ്മയാകാൻ ജ്യോതിക തയ്യാറായി. തൃഷ, നയൻതാര തുടങ്ങിയ നടിമാർ സിനിമാ ലോകത്ത് ജ്യോതികയുടെ സ്ഥാനത്തേക്കെത്തി. വർഷങ്ങൾക്കിപ്പുറം തിരിച്ചെത്തിയപ്പോഴും വലിയ സ്വീകാര്യത ജ്യോതികയ്ക്ക് ലഭിച്ചു. എന്നാൽ തമിഴ് സിനിമകളിൽ നടിയെ കണ്ടിട്ട് ഏറെക്കാലമായി. ബോളിവുഡിൽ മികച്ച അവസരങ്ങൾ ജ്യോതികയ്ക്ക് ലഭിക്കുന്നുണ്ട്.

Manju Warrier  Jyotika

തമിഴകത്ത് ഇന്ന് ജ്യോതികയ്ക്ക് പകരം തിളങ്ങുന്നത് മഞ്ജു വാര്യരാണ്. തമിഴിൽ തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് മഞ്ജു. ഒടുവിൽ പുറത്തിറങ്ങിയ വേട്ടയാൻ നിരാശപ്പെടുത്തിയെങ്കിലും ചിത്രത്തിലെ ​ഗാന രം​ഗവും ഡാൻസും മഞ്ജുവിന്റെ ഇമേജിന് ​ഗുണം ചെയ്തു. ഇന്ന് മഞ്ജു തമിഴിൽ ചെയ്യുന്ന പല സിനിമകളും ഒരുപക്ഷെ ജ്യോതികയ്ക്കോ സിമ്രാനോ വരേണ്ട റോളുകളാണെന്ന് അഭിപ്രായങ്ങളുണ്ട്.

തമിഴിൽ തുടക്കക്കാരിയാണെങ്കിലും വളരെ പെട്ടെന്ന് ജനപ്രീതി നേടാൻ മഞ്ജുവിന് കഴിഞ്ഞു. സ്വന്തം ശബ്ദത്തിൽ നടി ഡബ് ചെയ്യുന്നു. ഒപ്പം ഓഫ് സ്ക്രീൻ ഇമേജും ഇതിന് കാരണമാണ്. അഭിമുഖങ്ങളിൽ വളരെയധികം ഡിപ്ലോമാറ്റിക്ക് ആണ് മഞ്ജു വാര്യർ. സൂപ്പർതാരങ്ങളുടെ ആരാധകരെ പിണക്കാതെ ശ്രദ്ധാ പൂർവം മറുപടി നൽകുന്നു. അജിത്ത്, രജിനികാന്ത്, ധനുഷ് എന്നീ താരങ്ങളോടൊപ്പമാണ് തമിഴിൽ മഞ്ജു ഇതുവരെ അഭിനയിച്ചിട്ടുള്ളത്. തുനിവിലും വേട്ടയാനിലും മഞ്ജു വാര്യരുടെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമില്ല. എന്നാൽ അതിൽ പരിഭവം നടിക്കില്ല. വലിയ സിനിമകളിൽ കഥാപാത്രത്തിന്റെ പ്രാധാന്യം അൽപ്പം കുറഞ്ഞാലും മഞ്ജു വാര്യർ കാര്യമാക്കാറില്ല.

Manju Warrier  Jyotika

എന്നാൽ ജ്യോതിക ഇങ്ങനെയല്ല. തന്നെ നിഴലിലാക്കുന്ന സിനിമയാണെങ്കിൽ എത്ര വലിയ താരത്തിന്റേതാണെങ്കിലും ജ്യോതിക വേണ്ടെന്ന് വെക്കും. ഇത്രയും വർഷം സിനിമാ രം​ഗത്ത് നിന്ന തനിക്ക് ഇത്തരം റോളുകൾ തരാൻ എങ്ങനെ തോന്നുന്നെന്ന് ഒരു അഭിമുഖത്തിൽ ജ്യോതിക ചോദിക്കുകയുണ്ടായി. ഭർത്താവ് സൂര്യയുടെ കം​ഗുവ എന്ന സിനിമയെ പരിഹസിച്ചവർക്കെതിരെ പ്രതികരിച്ച ജ്യോതിക മറ്റ് സൂപ്പർതാരങ്ങളുടെ മോശം സിനിമകളെ പരാമർശിക്കുകയും ചെയ്തു. ഒരു മുൻനിര താരത്തിൽ നിന്നും ഇത്രയും തുറന്നുള്ള സംസാരം തെന്നിന്ത്യൻ സിനിമാ ലോകത്ത് അപൂർവമാണ്.

എന്നാൽ മഞ്ജു വാര്യർ ജ്യോതികയ്ക്ക് നേർ വിപരീതമാണ്. ആരെയും പിണക്കാതെയുള്ള സംസാരമാണ് മഞ്ജുവിന്റേത്. ഇവർക്കിടയിലെ ഏക സാമ്യം തിരിച്ച് വരവാണ്. റിപ്പോർട്ടുകൾ പ്രകാരം സൂര്യയുടെ പിതാവ് ശിവകുമാറിന് ജ്യോതിക വിവാഹ ശേഷം അഭിനയിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ജ്യോതിക സിനിമാ നടിയായതിനാൽ ഈ വിവാഹത്തെ ശിവകുമാർ എതിർക്കുക പോലും ചെയ്തിരുന്നു.

Take a Poll

ശിവകുമാറിനെ പിണക്കാതെ 'നല്ല മരുമകളായി' ജ്യോതിക വീട്ടിലേക്ക് ഒതുങ്ങി. എന്നാൽ വീട്ടമ്മമായി തന്റെ ജീവിതം തള്ളി നീക്കാൻ ജ്യോതികയ്ക്ക് സാധിച്ചില്ല. സിനിമാ ലോകത്തേക്ക് വർഷ​ങ്ങൾക്ക് ശേഷം നടി തിരിച്ചെത്തി. ഇതിനിടെ സൂര്യക്കൊപ്പം മുംബെെയിലേക്ക് താമസം മാറുകയും ചെയ്തു. മറുവശത്ത് മഞ്ജു വാര്യർ അഭിനയം നിർത്തിയതും നടൻ ദിലീപുമായുള്ള വിവാഹ ശേഷമായിരുന്നു.

മഞ്ജു അഭിനയ രം​ഗത്ത് തുടരുന്നതിൽ ദിലീപിന് താൽപര്യമുണ്ടായിരുന്നില്ല. കരിയറിലെ ഏറ്റവും മികച്ച സമയത്ത് മഞ്ജു അഭിനയം വേണ്ടെന്ന് വെച്ചു. വർഷങ്ങൾക്കിപ്പുറം തിരിച്ചെത്തിയപ്പോൾ ജ്യോതികയെ പോലെ മഞ്ജുവിനും സ്വീകാര്യത ലഭിച്ചു. 2104 ൽ ​ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ തിരിച്ചെത്തുന്നത്. ഇതേ സിനിമയുടെ തമിഴ് റീമേക്ക് 36 വയതിനിലേ എന്ന സിനിമയിലൂടെയാണ് 2015 ൽ ജ്യോതികയും സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നത്.

FAQs
മഞ്ജു വാര്യരുടെയും ജ്യോതികയുടെയും പ്രായം

ഒരേ പ്രായക്കാരാണ് മഞ്ജു വാര്യരും ജ്യോതികയും. 46 വയസ്. നാൽപതുകൾ മനോഹരമാണെന്നാണ് ഇരുവരും പറയുന്നത്.

Filmibeat Entertainment

More from Filmibeat

Read more about: manju warrier jyotika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X