എന്തിന് ഒമറിന്റെ സിനിമ ചെയ്തെന്ന് ചോദിച്ചു; എനിക്കൊട്ടും കുറ്റബോധമില്ല; വാ​ഗ്ദാനങ്ങളിൽ വീഴരുത്; ഇർഷാദ് അലി

വർഷങ്ങളായി മലയാള സിനിമാ രം​ഗത്ത് സാന്നിധ്യമറിയിക്കുന്ന നടനാണ് ഇർഷാദ് അലി. ഒരുപിടി മികച്ച കഥാപാത്രങ്ങൾ കരിയറിൽ ലഭിച്ച ഇർഷാദ് അലിക്ക് നായക വേഷങ്ങൾ ലഭിച്ചെങ്കിലും മുൻനിര നായക നടനായി മാറി കഴിഞ്ഞില്ല. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ നായികയ്ക്ക് ദേശീയ അവാർഡ് കിട്ടിയെങ്കിലും തന്റെ കരിയറിൽ അതൊരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇർഷാദ് അലി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. നിരവധി സിനിമകളിൽ ക്യാരക്ടർ റോളുകളിൽ ഇർഷാദ് അലി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് ഇർഷാദ് അലി. സ്മാർട്ട് പിക്സ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.സംവിധായകൻ ഒമർ ലുലുവിന്റെ വിവാ​ദ ചിത്രം നല്ല സമയത്തിൽ ഇർഷാദ് അലിയാണ് പ്രധാന വേഷം ചെയ്തത്. ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇർഷാദ് അലി പറയുന്നു. പലരും എന്നോട് എന്തിനായിരുന്നു ഒമറിന്റെ ആ പടം ചെയ്തതെന്ന് ചോദിക്കും. എനിക്കൊട്ടും കുറ്റബോധമില്ല.

Irshad Ali

ഇന്നും പലരും അതിന്റെ ആവശ്യമില്ലെന്ന് പറയും. ടിവി ചന്ദ്രന്റെ സിനിമയിലും പ്രിയനന്ദനന്റെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിട്ട് നീ എന്തിനാണ് ഒമറിന്റെ സിനിമ ചെയ്തതെന്ന് അവർ ചോദിക്കുന്നു. ഒമറിന്റെ ആദ്യത്തെ സിനിമ സൂപ്പർഹിറ്റാണ്. ചങ്ക്സ് സൂപ്പർഹിറ്റാണ്. നിങ്ങൾ എന്താണ് അത് കാണാത്തത്. നല്ല സമയം മലയാളത്തിൽ പരാജയപ്പെട്ട ആദ്യത്തെ സിനിമയൊന്നുമല്ല. പരാജയപ്പെട്ട സിനിമകളിൽ ഒന്ന് മാത്രം. ഇർഷാദ് അതിന് മുമ്പ് ചെയ്ത ഒരുപാട് സിനിമകൾ പരാജയപ്പെട്ടിട്ടുണ്ട്.

അതിനെ ഇങ്ങനെ പർവതീകരിക്കേണ്ട കാര്യമില്ല. എല്ലാവർക്കും വലിയ സിനിമാക്കാരാകാൻ പറ്റില്ല. ഓരോരുത്തർക്കും അവരുടേതായ കാഴ്ചയുണ്ട്. എനിക്കാ ക്യാരക്ടർ ഇഷ്ടമായി. അതുകൊണ്ട് ചെയ്തു. അത്രയേയുള്ളൂയെന്നും ഇർഷാദ് അലി വ്യക്തമാക്കി.

Irshad Ali  Omar Lulu

സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചും ഇർഷാദ് അലി സംസാരിച്ചു. അവനവനെ സംരക്ഷിക്കാനുള്ള കഴിവ് അവനവന് ഉണ്ടാവുക. അബലകളാകാതിരിക്കുക. നോ പറയേണ്ട ഇടത്ത് നോ പറയുക തന്നെ വേണം. അതിന് നമ്മൾ തയ്യാറാവുക. പല വിധ മോഹങ്ങൾ ഉണ്ടാവാം. വാ​ഗ്ദാനങ്ങൾ ഉണ്ടാവാം. അവിടെ വീണ് പോകാതിരിക്കുക എന്നതാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.

പുരുഷനായാലും സ്ത്രീ ആയാലും ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോഴത്തെ കുട്ടികൾ വളരെ ബോൾഡാണെന്ന് തോന്നുന്നു. അങ്ങനെ പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കുന്നവരല്ല എന്നാണ് തോന്നുന്നത്. നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുകയെന്നും ഇർഷാദ് അലി വ്യക്തമാക്കി.

പാഠം ഒന്ന് ഒരു വിലാപം, ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകളിലാണ് ഇർഷാദ്അലി നായക വേഷം ചെയ്തത്. അടുത്തിടെ പുറത്തിറങ്ങിയ ​ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിലും നടൻ ഒരു വേഷം ചെയ്തു. കരിയറിൽ മികച്ച കഥാപാത്രങ്ങൾ ഇർഷാദിനെ തേടി എത്തട്ടേയെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നു.

More from Filmibeat

Read more about: irshad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X