മാസം 40 ലക്ഷം രൂപ! ഡിവോഴ്സ് നേടിയാലും രവി ആരതിയുടെ ചങ്ങലയിലാകും? ഇത് ക്രൂരമെന്ന് വിമർശനം
നടൻ രവി മോഹൻ ഭാര്യ ആരതി രവിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഞെട്ടലോടെയാണ് പലരും കേട്ടത്. ഇത്രയും മാനസിക പീഡനം സഹിച്ച് എന്തിന് ഈ വിവാഹ ബന്ധത്തിൽ രവി തുടർന്നു എന്നാണ് പലരുടെയും ചോദ്യങ്ങൾ. തന്നെ ആരതി സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നെന്ന് രവി പറയുന്നു. ഈ ആരോപണം ശരിവെക്കുന്ന രീതിയിലാണ് ആരതിയുടെ ഇപ്പോഴത്തെ നീക്കങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം വലിയ തുകയാണ് ജീവനാംശമായി കുടുംബകോടതിയിൽ ആരതി ആവശ്യപ്പെടുന്നത്.
40 ലക്ഷം രൂപ ഓരോ മാസവും രവി തനിക്കും മക്കൾക്കുമായി നൽകണമെന്നാണ് ആരതിയുടെ ആവശ്യം. ഒരു വർഷം 4.8 കോടി രൂപ നൽകണം. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് വളരെ മോശമാണെന്ന് അഭിപ്രായങ്ങളുണ്ട്. വിവാഹ ബന്ധത്തിൽ രവി അനുഭവിച്ചത് വലിയ സാമ്പത്തിക ചൂഷണമാണെന്നതിന് ഇതിലും വലിയൊരു തെളിവ് വേറെ ആവശ്യമില്ലെന്നും അഭിപ്രായങ്ങളുണ്ട്.

പ്രമുഖ സിനിമാ നിർമാതാവ് സുജാത വിജയകുമാറിന്റെ മകളാണ് ആരതി രവി. സാമ്പത്തികം ഉള്ളവർ. എന്നിട്ടും എന്തിന് രവിയെ ഇത്തരത്തിൽ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളി വിടുന്നു എന്നും ചോദ്യമുണ്ട്. അതേസമയം കോടതി ആരതിയുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. താൻ അധ്വാനിക്കുന്ന പണം ഉപയോഗിക്കാൻ ആരതി തന്നെ അനുവദിച്ചിരുന്നില്ലെന്നും എല്ലാത്തിനും കണക്ക് പറയേണ്ട സാഹചര്യമായിരുന്നെന്നും രവി മോഹൻ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചതാണ്.
ആരതിയിൽ നിന്നും വിവാഹമോചനം ലഭിക്കുന്നത് വരെ ഇനി സിനിമകളിൽ അഭിനയിക്കില്ലെന്നാണ് രവി മോഹൻ പറയുന്നത്. അതേസമയം ആരതിയുടെ അമ്മ സുജാത വിജയകുമാർ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ് ഭാര്യയും ഭർത്താവുമായ ശേഷം നിന്റെ അക്കൗണ്ട് എന്റെ അക്കൗണ്ട് എന്നൊന്നുണ്ടോ എന്നെനിക്കറിയില്ല. ഒരു കുടുംബമായിരിക്കുമ്പോൾ എല്ലാം ഒന്ന് തന്നെയാണെന്ന് സുജാത വിജയകുമാർ പറയുന്നു.
16 വയസുള്ള മകനാണ്. അവനിന്ന് പബ്ലിക് എക്സാം ആണ്. എന്റെ പേരക്കുട്ടിയാണത്. ഇന്ന് അവന്റെ മാനസികാവസ്ഥ എന്തായിരിക്കുെമെന്ന് ആലോചിച്ച് നോക്കൂ. പരീക്ഷയെഴുതി വന്ന് എന്ത് മനോവിഷമത്തിലായിരിക്കും. ആ മക്കൾ കാണാൻ പാടില്ലാത്തത് കാണുകയും കേൾക്കാൻ പാടില്ലാത്തത് കേൾക്കുകയും ചെയ്തു. വളരെ വിഷമത്തിലാണ്. ഉന്നയിച്ച തെറ്റായ ആരോപണങ്ങൾക്കെല്ലാം ആരോപണം നേരിട്ടവർ മറുപടി നൽകും. എനിക്ക് നേരെ വന്ന ആരോപണത്തിൽ ഞാനും മറുപടി നൽകുമെന്നും സുജാത വിജയകുമാർ പറഞ്ഞു. ഇക്കഴിഞ്ഞ രണ്ട് വർഷത്തിൽ രണ്ട് തവണയാണ് രവിയെ കണ്ടതെന്നും സുജാത വിജയകുമാർ പറഞ്ഞു. ആരതിയുമായി അകന്ന ശേഷം കെനീഷ ഫ്രാൻസിസ് എന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു രവി മോഹൻ. കഴിഞ്ഞ ദിവസം ഈ ബന്ധം അവസാനിച്ചു. സെെബർ ആക്രമണമാണ് ബന്ധത്തെ ബാധിച്ചതെന്ന് രവി മോഹൻ പറയുന്നു.


Click it and Unblock the Notifications

