ജയറാമിന്റെ സിനിമകള്‍ ദിലീപ് തട്ടി എടുത്തതാണോ? മമ്മൂട്ടിയെ പോലെയാണ് ദിലീപെന്നും തുറന്ന് പറഞ്ഞ് താരം

എല്ലാ കാലത്തെയും കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്നു ജയറാം. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ജയറാമിന്റെ സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ശക്തമായ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അതേ സമയം ജയറാം വേണ്ടെന്ന് വെച്ച സിനിമകളിലൂടെ ചരിത്ര വിജയം നേടി എടുക്കാന്‍ ദിലീപിന് സാധിക്കുകയും ചെയ്തിരുന്നു.

പൂക്കൾക്കിടയിലെന്ന പോലെ മനോഹരിയായി മൌനി റോയി, ചിത്രങ്ങൾ കാണാം

മിമിക്രി ലോകത്ത് നിന്നും ദിലീപിനെ സിനിമയിലെത്തിച്ചത് ജയറാം ആണെന്ന് ദിലീപ് തന്നെ ഒരുപാട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദിലീപ് വന്നതോടെ അവസരങ്ങള്‍ നഷ്ടപ്പെട്ടത് ജയറാമിനാണെന്ന അഭ്യൂഹങ്ങളും പരന്നു. ഇതേ കുറിച്ച് രാജസേനന്‍ അടക്കമുള്ള സംവിധായകരും തുറന്ന് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാം നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

ദിലീപിനെ കുറിച്ച് ജയറാം

വളരെ പെട്ടെന്നാണ് ദിലീപ് മലയാള സിനിമയിലെ മുൻനിര നായകനായി വളർന്നത്. സ്വന്തം മാർക്കറ്റിങ്ങ് ചെയ്യാൻ അറിയാമെന്നതാണ് ദിലീപിന് വലിയ നേട്ടമുണ്ടാക്കി കൊടുത്തത്. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ദിലീപിനെ കണ്ടാണ് അത് പഠിച്ചതെന്ന് മുൻപ് പല സംവിധായകരും വെളിപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ദിലീപ് വന്നതോടെ ജയറാമിന് വേണ്ടി കാത്തിരുന്ന പല ചിത്രങ്ങളും അദ്ദേഹം സ്വന്തമാക്കിയതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതിന് പിന്നില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നായിരുന്നു അഭിമുഖത്തില്‍ ജയറാമിന് വന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. ഇതിന് രസകരമായ മറുപടിയും താരം നല്‍കിയിരുന്നു.

 ദിലീപിനെ കുറിച്ച് ജയറാം

'ദിലീപിനെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ട് വന്നത് ജയറാമാണെന്ന് വേണമെങ്കില്‍ പറയാം. എപ്പോഴും ദിലീപ് അനുസ്മരിക്കുന്നൊരു കാര്യമാണത്. പക്ഷേ പിന്നീട് കേള്‍ക്കുന്നത് ജയറാമിന് വേണ്ടി കരുതി വെച്ച സിനിമകള്‍ അത് ദിലീപ് കൊണ്ട് പോയി എന്നതാണ്. ജയറാമിന് അങ്ങനെ തോന്നിയിട്ടുണ്ടോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.

  ദിലീപിനെ കുറിച്ച് ജയറാം

'ഏയ് എനിക്ക് അങ്ങനൊന്നും തോന്നിയിട്ടില്ല. അവന്‍ ചെയ്യുന്ന ടൈഫ് ഓഫ് ക്യാരക്ടറുകള്‍ ഞാന്‍ ചെയ്താല്‍ ശരിയാവില്ല. അവന്റെ ബോഡി സ്ട്രെക്ച്ചറും സംഗതികളുമൊക്കെ വേറെ അല്ലേ. ഇപ്പോള്‍ മുടിയൊക്കെ നീട്ടി വളര്‍ത്തി പൊട്ടൊക്കെ തൊട്ട് ചാന്തുപൊട്ടില്‍ ഞാന്‍ നടന്നാല്‍ ആളുകള്‍ സമ്മതിക്കുമോ? എല്ലാവരും കൂവുകയേ ചെയ്യുകയുള്ളു.

 ദിലീപിനെ കുറിച്ച് ജയറാം

വലിയ ശരീരം ഉള്ളത് കൊണ്ട് ആക്ഷന്‍ ഹീറോ ആയി ഡോണ്‍ പോലെയുള്ള സിനിമകളില്‍ ജയറാമിന് അഭിനയിച്ചൂടേ എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. ദിലീപിന്റെ കഷ്ടപ്പാടുകള്‍ അതിന് പിന്നിലുണ്ടെന്നായിരുന്നു ജയറാം പറഞ്ഞത്. ഞാന്‍ നേരത്തെ മമ്മൂട്ടിയുടെ കാര്യം പറഞ്ഞത് സ്വന്തമായി സിനിമയില്‍ എത്തിപ്പെടാന്‍ വേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ള ആളാണ് ദിലീപെന്നും താരം പറയുന്നു.

Read more about: jayaram ജയറാം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X