കല്യാണം കഴിഞ്ഞ് ഭയങ്കരമായി ബുദ്ധിമുട്ടി; എല്ലാ പെണ്ണുങ്ങളെ പോലെയുമായിരുന്നു എന്റെ ആ​ഗ്രഹങ്ങളും; പാർവതി

പിസി ജോർജിന്റെ മകൻ ഷോൺ ജോർജിനെയാണ് പാർവതി വിവാഹം കഴിച്ചത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്.

മലയാള സിനിമാ ലോകത്ത് ഇന്നും ജ​ഗതി ശ്രീകുമാറിന്റെ അഭാവം ചർച്ചയാവാറുണ്ട്. അപകടം പറ്റി വർഷങ്ങളായി സിനിമാ രം​ഗത്ത് മാറി നിൽക്കുകയാണ് ജ​ഗതി. ജ​ഗതിക്ക് പകരം മറ്റൊരു നടൻ പിന്നീട് സിനിമാ രം​ഗത്ത് ഉയർന്നു വന്നില്ലെന്നാണ് ആരാധകർ പറയുന്നത്.

തീർത്തും വ്യത്യസ്തമായ വേഷങ്ങൾ മികവോടെ ജ​ഗതി ശ്രീകുമാറിന് അവതരിപ്പിക്കാനായി. കാറപടകത്തിന് ശേഷം വീൽ ചെയറിലാണിപ്പോൾ ജ​ഗതി ശ്രീകുമാർ. ജ​ഗതി ശ്രീകുമാറിന്റെ മക്കളാണ് പാർവതി ശ്രീകുമാറും രാജ്കുമാർ ശ്രീകുമാറും.

രണ്ട് പേരും സിനിമാ രം​ഗത്തല്ല പ്രവർത്തിക്കുന്നത്. നടന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് മകൾ പാർവതി പങ്കുവെക്കാറുണ്ട്. പിസി ജോർജിന്റെ മകൻ ഷോൺ ജോർജിനെയാണ് പാർവതി വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും അന്ന് വാർത്തയായിരുന്നു.

Parvathy Sreekumar

ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാർവതി. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം. വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നെന്ന് പാർവതി പറയുന്നു. ഇതിന്റെ കാരണവും താരപുത്രി വ്യകതമാക്കി.

'കല്യാണം കഴിഞ്ഞ് ചെന്ന സമയത്ത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം ഞാൻ‌ പപ്പയുടെ കൂടെ ഔട്ടി​ഗും കാര്യങ്ങളുമൊക്കെ ചെയ്തിരുന്നു. അമ്മയെയും പപ്പയെയും കണ്ട് വളർന്നത് കൊണ്ട് അവിടെ ചെല്ലുമ്പോഴും കറങ്ങി നടക്കണം, അവിടെ പോണം, ഇവിടെ പോണം എന്നൊക്കെയായിരുന്നു. സാധാരണ എല്ലാ പെണ്ണുങ്ങളെ പോലെയും. ഇതൊന്നും എന്റെ കാര്യത്തിൽ നടന്നില്ല'

'അവരെല്ലാവരും ഭയങ്കര ബിസിയായിരുന്നു. ആദ്യമാെക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നെപ്പിന്നെ അത് ശീലമായി, കുഴപ്പമില്ല. ഇപ്പോൾ പിള്ളേരൊക്കെ വളർന്നപ്പോൾ അവരുടെ കൂടെ സമയം ചെലവഴിക്കാൻ ഞങ്ങൾ രണ്ട് പേരും സമയം കണ്ടെത്താറുണ്ട്'

'ഞാനങ്ങനെ സ്ട്രിക്റ്റായ ഭാര്യയാെന്നുമല്ല. എനിക്കിങ്ങനെ വേണമെന്നൊന്നുമില്ല. പുള്ളിയിങ്ങോട്ടും സ്ട്രിക്റ്റായി നിൽക്കാറില്ല. അത് പോലും ഞാനും. അദ്ദേഹം രാഷ്ട്രീയത്തിലാണ്. അവരുടെ സ്വപ്നങ്ങൾ കെടുത്തിയിട്ട് നമ്മൾ സുഖിക്കേണ്ട കാര്യമില്ല. പരസ്പരം ഒരു അഡ്ജസ്റ്റെമെന്റ് ഉണ്ടാവുമല്ലോ. കഴിവതും പുള്ളിയുടെ ഒരു കാര്യത്തിലും ഞാൻ മുടക്കം പറയാറില്ല. എന്നാലല്ലേ എന്റെ കാര്യത്തിൽ മുടക്കം പറയാതിരിക്കൂ'

Parvathy Sreekumar

'മക്കളിൽ മൂത്ത ആളുടെ പേര് പിസി ജോർജ്. അവർക്ക് ക്രിസ്ത്യൻ രീതി പ്രകാരം അച്ഛന്റെ പേര് തന്നെയായിരിക്കും കൊച്ചു മകനുമിടുക. ജൂനിയർ പിസിയെന്നൊക്കെ വിളിക്കും. മകളുടെ പേര് ആരാധന അന്ന ഷോൺ. അവളുടെ ചർച്ചിലെ പേര് അന്ന എന്നാണ്. അവളുടെ ​ഗ്രാന്റ് മദറുടെ പേര് തന്നെയാണ്. എനിക്ക് തോന്നുന്നു അവർക്കിത്തിരി കലാവാസന ഉണ്ടെന്ന്'

'രണ്ട് പേർക്കും ഡാൻസും പാട്ടും പടം വരയും എല്ലാമുണ്ട്. കലാപരമായി ഇവിടിന്നിത്തിരി കാറ്റ് അങ്ങോട്ട് അടിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. അറിയില്ല. മകൾ പാലായിൽ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ട്. മോനും വെസ്റ്റേണൊക്കെ കളിക്കും,' പാർവതി പറഞ്ഞു.

നേരത്തെ തന്റെ പിതാവിനെക്കുറിച്ചും പാർവതി സംസാരിച്ചിരുന്നു. അച്ഛൻ സിനിമയിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് പ്രതീക്ഷ. സിനിമയായിരുന്നു അച്ഛന്റെ എല്ലാം. സിനിമയ്ക്ക് വേണ്ടി എന്ത് ബുദ്ധിമുട്ടുകളും സഹിക്കുമായിരുന്നു. ഒരു സിനിമാ താരത്തിന്റെ മക്കളെന്ന നിലയിലല്ല ഞങ്ങൾ വളർന്നത്. അച്ഛനെ നല്ല രീതിയിൽ തന്നെയാണ് നോക്കുന്നത്. സോഷ്യൽ മീഡിയയിൽ ചില കമന്റുകൾ അനാവശ്യമായി തങ്ങളുടെ നേരെ വരാറുണ്ടെന്നും പാർവതി പറഞ്ഞു.

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X