കുട്ടിക്കാലത്ത് അച്ഛൻ ഹീറോ, എന്നാൽ പ്രശ്നം സഞ്ജയ്ക്ക് മനസിലായി; മീനാക്ഷി അന്നും ഇന്നും ഒറ്റ തീരുമാനത്തിൽ

വിജയുടെ ഭാര്യ സം​ഗീതയുടെ മനോവേദ​ന വിജയുടെ മുഖ്യമന്ത്രി സ്ഥാനാരോഹണത്തിൽ മുങ്ങിപ്പോകരുതെന്ന് സം​ഗീതയെ അനുകൂലിക്കുന്നവർ ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നുണ്ട്. സ്വന്തം ഭർത്താവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ ഒപ്പമുള്ളത് കാമുകിയെന്ന് പറയപ്പെടുന്ന നടി. ഒരു ഭാര്യക്കും ഇതുൾക്കൊള്ളാനാകില്ല. എന്നാൽ സം​ഗീതയ്ക്ക് ഈ വിഷമഘട്ടത്തിലും ആശ്വാസം മക്കളുടെ സാന്നിധ്യമാണ്. അച്ഛൻ തമിഴ്നാട് ഭരിക്കുന്ന മുഖ്യമന്ത്രിയായിട്ടും അമ്മയുടെ വേദന കണ്ടില്ലെന്ന് നടിച്ച് അച്ഛനെ പിന്തുണയ്ക്കാൻ മകൻ ജേസൺ സഞ്ജയ് തയ്യാറല്ല.

പറഞ്ഞ് പറഞ്ഞ് ഒരെണ്ണം ഒരു വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുത്; കാവ്യയുടെ അമ്മ സമ്മതിച്ചില്ല: ദിലീപ് പറഞ്ഞത്
പറഞ്ഞ് പറഞ്ഞ് ഒരെണ്ണം ഒരു വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുത്; കാവ്യയുടെ അമ്മ സമ്മതിച്ചില്ല: ദിലീപ് പറഞ്ഞത്

കുട്ടിക്കാലത്ത് അച്ഛനായിരുന്നു ജേസണിന്റെ ഹീറോ. അച്ഛന്റെ താരമൂല്യവും ആരാധകവൃന്ദവും നേരിൽ കണ്ടയാളാണ് വിജയ്. എന്നാൽ വളർന്നപ്പോൾ അച്ഛന്റെ പല മുഖങ്ങൾ ജേസൺ കണ്ടിരിക്കാം. അമ്മയുടെ വേദന മനസിലാക്കിയ ജേസൺ അമ്മയ്ക്കൊപ്പം നിന്നു. അച്ഛനുമായി സംസാരിക്കാതായി. താമസം മറ്റൊരു ഫ്ലാറ്റിലേക്ക് മാറ്റി. പേരിൽ നിന്നും അച്ഛന്റെ പേര് നീക്കി.

Vijay  Sangeetha  Jason Sanjay

കോളിവുഡിൽ ഇതാണ് കണ്ടതെങ്കിൽ മോളിവുഡിൽ മറിച്ചായിരുന്നു സാഹചര്യം. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ ദിലീപിനൊപ്പമാണ് മകൾ മീനാക്ഷി നിന്നത്. അച്ഛൻ രണ്ടാമത് വിവാഹം ചെയ്തപ്പോഴും സന്തോഷത്തോടെ മുന്നിൽ മീനാക്ഷിയുണ്ടായിരുന്നു. കണ്ണീരോടെയാണ് ബന്ധം പിരിഞ്ഞ് മഞ്ജു കുടുംബ കോടതിയിൽ നിന്നിറങ്ങിയത്. ആ ദൃശ്യങ്ങൾ പലരുടെയും മനസിൽ വിങ്ങലായി. എന്നാൽ മീനാക്ഷിയുടെ തീരുമാനം ഉറച്ചതായിരുന്നു.

ആഘോഷം ഇന്നത്തോടെ തീരും, തൃഷ ഇനി ഭയക്കണം, വിജയ് മൂളില്ല; നടിയുടേത് തീക്കളിയാകുന്നതിങ്ങനെ
ആഘോഷം ഇന്നത്തോടെ തീരും, തൃഷ ഇനി ഭയക്കണം, വിജയ് മൂളില്ല; നടിയുടേത് തീക്കളിയാകുന്നതിങ്ങനെ

അച്ഛനൊപ്പം മീനാക്ഷി ഉറച്ച് നിന്നു. കൗമാരക്കാരിക്ക് അച്ഛനായിരിക്കാം ലോകം പക്വത വരുമ്പോൾ അമ്മയ്ക്കരികിലെത്തും എന്ന് അന്ന് അഭിപ്രായങ്ങൾ വന്നെങ്കിലും അതുണ്ടായില്ല. ഇന്നും ദിലീപിനൊപ്പമാണ് മീനാക്ഷി. അമ്മയെ കാണാറുണ്ടോ എന്ന് പോലും വ്യക്തമല്ല. മഞ്ജുവിന്റെ അച്ഛൻ മരിച്ചപ്പോൾ മീനാക്ഷി അച്ഛനൊപ്പമെത്തി. കുറച്ച് സമയം അവിടെ നിന്ന് തിരിച്ച് പോയി. പിന്നീട് ഇവർ നേരിൽ കണ്ടിട്ടുണ്ടോ എന്ന് പോലും വ്യക്തമല്ല. അച്ഛനാണ് മീനാക്ഷിയുടെ എല്ലാം. ഇതിന് ചില കാരണങ്ങളുണ്ടെന്നാണ് മഞ്ജുവിനെ അടുത്തറിയുന്നവർ പറയുന്നത്.

ജേസൺ സഞ്ജയ്നെ പോലെ മീനാക്ഷിയുടെയും കണ്ണിൽ കുട്ടിക്കാലം മുതൽ അച്ഛനാണ് താരം. വലിയ ആരാധകരുള്ള, തുടരെ ഹിറ്റുകളുള്ള, കോടികൾ സമ്പാദിക്കുന്ന അച്ഛൻ. അമ്മയാണെങ്കിൽ വീട്ടിലിരിക്കുന്നു. ഒരുകാലത്ത് അച്ഛനേക്കാൾ വലിയ താരമായിരുന്നു അമ്മയെന്ന് മീനാക്ഷി തിരിച്ചറിഞ്ഞില്ല. ഇതേക്കുറിച്ച് ഒരിക്കൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി സംസാരിച്ചിട്ടുണ്ട്.

മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടിരുന്നത് ഒന്നും ചെയ്യാതിരിക്കുന്ന അമ്മയെയാണ്. അച്ഛനാവട്ടെ ആ സമയത്ത് വലിയ താരം. ലോകം മുഴുവൻ അച്ഛന് ആരാധകർ. അവളെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. പറയുന്ന കാര്യങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കുന്ന അച്ഛനായിരിക്കും അവളുടെ ഹീറോ. മഞ്ജുവല്ല മകളെ കൂടെ കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മകൾ ഉറപ്പിച്ച് പറയുകയായിരുന്നു. അതേക്കുറിച്ച് തനിക്കറിയാമെന്നും ഭാ​ഗ്യലക്ഷ്മി ഒരു ചാനൽ ചർച്ചയിൽ തുറന്ന് പറഞ്ഞു.

മറുവശത്ത് ജേസൺ തെരഞ്ഞെടുത്തത് അമ്മയെ ചേർത്ത് പിടിച്ചുള്ള ജീവിതമാണ്. അമ്മ പ്രശസ്തയും പ്രബലയും അല്ലെങ്കിലും അമ്മയുടെ മാനസിക വിഷമം ജേസൺ മനസിലാക്കുന്നു. അതേസമയം മീനാക്ഷിക്ക് ദിലീപിനെ പിന്തുണയ്ക്കാൻ തന്റേതായ കാരണങ്ങളുണ്ടാകുമെന്ന് ആരാധകർ പറയാറുണ്ട്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X