'എന്റെ മക്കളെ വളർത്തിയത് കൊണ്ടോ, കുടുംബം നോക്കിയത് കൊണ്ടോ അല്ല; അവളോട് അതിനപ്പുറം എന്തോയുണ്ട്'

കരിയറിനൊപ്പം കുടുംബ ജീവിതത്തിന് അന്നും ഇന്നും ഒരുപോലെ പ്രാധാന്യം നൽകുന്ന നടനാണ് ജയറാം. ചെന്നെെയിൽ താമസിക്കുന്ന നടൻ ഭാര്യക്കും മക്കൾക്കും തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കാറുണ്ട്. മകൾ മാളവികയുടെ വിവാഹ നിശ്ചയ ചടങ്ങിൽ ജയറാം വൈകാരികമായി സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജയറാമും ഭാര്യ പാർവതിയും തമ്മിലുള്ള പ്രണയം ഒരു കാലത്ത് സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായിരുന്നു.

1992 ലാണ് ജയറാമും പാർവതിയും വിവാഹിതരാകുന്നത്. വിവാഹ ശേഷം പാർവതി അഭിനയ രം​ഗത്ത് നിന്നും പിന്മാറി. പിന്നീട് സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാൻ പാർവതി തയ്യാറായില്ല. രണ്ട് മക്കളും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ജയറാമും പാർവതിയും. പാർവതിയെക്കുറിച്ച് സംസാരിക്കുകയാണ് ജയറാമിപ്പോൾ. അൺഫിൽ‌ട്ടേർഡ് ബൈ അപർണ എന്ന പോഡ്കാസ്റ്റിലാണ് നടൻ മനസ് തുറന്നത്.

Jayaram,

ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തി തന്റെ ഭാര്യയാണെന്ന് ജയറാം പറയുന്നു. അതിനപ്പുറത്തേക്ക് ഒരാളില്ല. ഇത്രയും കാലം എന്റെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ‌ ഉണ്ടായിട്ടുണ്ടോ അതെല്ലാം കണ്ടത് അശ്വതി തന്നെയാണ്. വേറൊരു ചോയ്സും ഇല്ല. എന്റെ മക്കളെ നന്നായി വളർത്തിയത് കൊണ്ടോ, കുടുംബം നോക്കിയത് കൊണ്ടോ അല്ല. അതിനേക്കാളുപരി മറ്റെന്തോ ഉണ്ടെന്നും ജയറാം ചൂണ്ടിക്കാട്ടി.

മകൻ കാളിദാസിനെക്കുറിച്ചും ജയറാം സംസാരിച്ചു. കാളിദാസിന് ഈ വർഷം ഒരു വലിയ ബി​ഗ് ബജറ്റ് മൂവി വരാൻ പോകുന്നു. ധനുഷ് സംവിധാനം ചെയ്ത സിനിമ ഇപ്പോൾ പൂർത്തിയാക്കി. ഈ വർഷം കുറെ പ്രൊജക്ട് കാളിക്ക് കിട്ടിയിട്ടുണ്ട്. അവന്റെ സ്വന്തം എഫെർട്ട് തന്നെയാണ്. പരാജയങ്ങൾ വന്നാലും ഒട്ടും വിഷമിക്കാതെ വിജയത്തിന് വേണ്ടി അവൻ പ്രയത്നിച്ച് കൊണ്ടിരിക്കും. അത് നല്ല ക്വാളിറ്റിയാണ്. പെട്ടെന്ന് തോൽവി വരുമ്പോൾ തളരാതെ സിനിമയാണ് എന്റെ ജീവിതം എന്ന് കരുതി നൂറ് ശതമാനം സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യനാണ്. നൂറ് ശതമാനം ആത്മാർത്ഥത കാണിക്കുന്നതിനാൽ ഉറപ്പായും ആ വിജയം അവന് കിട്ടും.

Jayaram,

ഒരു കാര്യത്തിന് ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടെങ്കിൽ എന്നെങ്കിലും നമ്മളെ തേടി വരും. ഞാൻ സിനിമയിൽ ആരോട് ചാൻസ് ചോദിച്ച് പോയിട്ടില്ല. ഒരു കാലത്ത് അങ്ങനെയുള്ള അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്. ഞാൻ മെഡിക്കൽ റെപ്രസന്റേറ്റീവായും കെമിക്കൽ കമ്പനിയുടെ മാർക്കറ്റിം​ഗ് എക്സിക്യൂട്ടീവായും ജോലി ചെയ്തിട്ടുണ്ട്. അന്ന് ടൈയും കെട്ടി പോകുമ്പോഴെല്ലാം മനസിൽ സിനിമയാണ്. നൂറ് ശതമാനം സത്യസന്ധമായ ആ​ഗ്രഹം ആയത് കൊണ്ട് ദൈവം അത് സാധിച്ച് തന്നെന്നും ജയറാം വ്യക്തമാക്കി.

രണ്ട് മക്കളും എല്ലാ കാര്യത്തിലും തന്നെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും ജയറാം പറയുന്നു. പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിമർശിക്കുന്നതും അവർ തന്നെയാണ്. എന്റെ ട്രോളുകൾ എന്നെ കാണിച്ച് ഏറ്റവും കൂടുതൽ ചിരിക്കുന്നതും അവർ തന്നെയാണെന്നും ജയറാം ചിരിച്ച് കൊണ്ട് പറഞ്ഞു.

എബ്രഹാം ഒസ്ലറാണ് ജയറാമിന്റെ പുതിയ സിനിമ. ഏറെ നാളുകൾക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയാണിത്. മിഥുൻ മാനുവൽ തോമസാണ് സിനിമ സംവിധാനം ചെയ്തത്. തമിഴിൽ പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ജയറാം അടുത്തിടെ ശ്രദ്ധേയ വേഷം ചെയ്തത്.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X