അവളാണ് ഭാര്യ; മഞ്ജുവിനെ സൂക്ഷിക്കാൻ പറ്റാത്തവരെക്കുറിച്ച് ഒന്നേ പറയാനുള്ളൂ; ജീജ സുരേന്ദ്രൻ

മഞ്ജുവും ദിലീപും വേർപിരിഞ്ഞതിനെക്കുറിച്ച് ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നേരത്തെ നടി അമ്പിളി ദേവിയുടെ വിവാഹ മോചനത്തെക്കുറിച്ച് ജീജ പറഞ്ഞ വാക്കുകൾ വിമർശിക്കപ്പെട്ടിരുന്നു.

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. സിനിമയേക്കാൾ നാടകീയമായിപ്പോയ മഞ്ജുവിന്റെ ജീവിതം പ്രേക്ഷകർക്ക് പരിചിതമാണ്. നടൻ ദിലീപുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം കുടുംബ ജീവിതത്തിനായി അഭിനയം ഉപേക്ഷിച്ച മഞ്ജു പിന്നീട് വേർപിരിയലിന് ശേഷമാണ് തിരിച്ചെത്തുന്നത്.

വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവിലും പഴയ അതേ സ്നേഹത്തോടെ മഞ്ജുവിനെ പ്രേക്ഷകർ സ്വീകരിച്ചു. മറ്റൊരു ഭാഷയിലും ഒരു നടിയുടെ തിരിച്ച് വരവ് ഇത് പോലെ ആഘോഷിക്കപ്പെട്ടിട്ടില്ല. നടിയെന്നതിലുപരി മഞ്ജുവിനെ സ്വന്തം പോലെ കാണുന്ന ഒരുപാട് സ്ത്രീ പ്രേക്ഷകരുണ്ട്.

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ‌ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേപറ്റി സംസാരിക്കുന്നത്.

Jeeja About Manju Warrier

'മഞ്ജു അനുഭവിച്ചു. ആ കുട്ടിയുടെ നക്ഷത്രത്തിൽ എന്തോ സംഭവിച്ചു. പക്ഷെ ആ കുട്ടിയെ കണ്ട് പഠിക്കണം. ലൊക്കേഷനിൽ മഞ്ജു വന്നാൽ വളരെ ചെറിയ ആൾ മുതൽ വലിയ ആളോട് വരെ എന്തൊരു സ്നേഹമാണ്. മഞ്ജുവിനെ കണ്ട് കഴി‍ഞ്ഞാൽ‌ നമ്മളാ സംഭവം ചിന്തിക്കുക പോലുമില്ല'

'അതൊക്കെ പഴയ കഥ. പക്ഷെ ഇന്ന് വരുന്ന മഞ്ജുവാണ് പെണ്ണ്. അങ്ങനെ സംഭവിച്ച ആ കുട്ടിയുടെ നാക്കിൽ നിന്ന് എന്തെങ്കിലും യൂട്യൂബുകാർക്ക് കലക്കാൻ കിട്ടിയോ'

'അവളാണ് ഭാര്യ, അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം. അവരെ കൈകാര്യം ചെയ്ത് മരണം വരെ സൂക്ഷിക്കാൻ പറ്റാത്തവർ ഹതഭാ​ഗ്യരാണ്. അവരെ സൂക്ഷിക്കാൻ പറ്റാഞ്ഞവർ ഭാ​ഗ്യമില്ലാത്ത ജൻമമായി പോയി എന്നേ ഞാൻ പറയുള്ളൂ,' ജീജ സുരേന്ദ്രൻ പറഞ്ഞു.

നേരത്തെ നടി അമ്പിളി ദേവിയുടെ വിവാഹ മോചനത്തെക്കുറിച്ച് ജീജ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ കയറി അഭിപ്രായം പറയുന്നെന്ന് പറഞ്ഞ് ജീജയ്ക്കെതിരെ വിമർശനങ്ങളും വന്നു.

2015 ലാണ് മഞ്ജു വാര്യരും ദിലീപും വിവാഹ മോചിതരാവുന്നത്. വിവാ​ഹ മോചനത്തിന്റെ കാരണമെന്തെന്ന് ഇരുവരും പരസ്യമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു നൽകിയ മാെഴിയിൽ ഇക്കാര്യം പറയുന്നുണ്ടായിരുന്നു.

Manju Warrier

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം അറിഞ്ഞ ശേഷമാണ് മഞ്ജു വേർപിരിയലിന് തയ്യാറാവുന്നത്. സിനിമാ ലോകത്തും ഇന്നും ഈ വിഷയം ചർച്ചയാവാറുണ്ട്. ദിലീപ് മഞ്ജുവിനെ ചതിച്ചെന്നാണ് ആരാധകർ പറയുന്നത്.

ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു മഞ്ജുവും കാവ്യയും. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ അഭിനയ രം​ഗം വിട്ടു. മറു വശത്ത് മഞ്ജു ഇപ്പോൾ സിനിമാ ലോകത്തെ തിരക്കുള്ള നടിയാണ്. ആയിഷ, തുനിവ് എന്നിവയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങിയ പുതിയ സിനിമകൾ. രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു. തുനിവിൽ സൂപ്പർ സ്റ്റാർ അജിത്തിനാെപ്പമാണ് മഞ്ജു അഭിനയിച്ചത്.

മലയാളത്തിന് പുറമെ തമിഴകത്തും മഞ്ജു ഇതിനകം താരമായി. അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂയെങ്കിലും വലിയ ആരാധക വൃന്ദം ഈ സിനിമകളിലൂടെ നടിക്ക് ലഭിച്ചു. ഹിന്ദിയിലും സാന്നിധ്യമറിയിക്കാൻ പോവുകയാണ് നടി. അന്നും ഇന്നും മഞ്ജു വാര്യർക്ക് പകരം വെക്കാനൊരു നടി വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X