For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡ്യൂപ്പിനെ വെച്ച് ചെയ്താല്‍ മതിയെന്ന് ലാലേട്ടന്‍, ഞാന്‍ തന്നെ ചെയ്യാമെന്ന് പ്രണവ്, അനുഭവം പറഞ്ഞ് ജീത്തു ജോസഫ്

  |

  നായകനടനായുളള ആദ്യ ചിത്രത്തിലൂടെ തന്നെ തുടക്കം ഗംഭീരമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് താരപുത്രന് ലഭിച്ചത്. ബാലതാരമായി ഒന്നാമന്‍, പുനര്‍ജനി എന്നീ ചിത്രങ്ങളിലൂടെയാണ് പ്രണവ് തുടങ്ങിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനടനായി സിനിമയില്‍ വീണ്ടും എത്തുകയായിരുന്നു താരം. ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാക്കിയാണ് പ്രണവ് മോഹന്‍ലാല്‍ മലയാളത്തില്‍ തുടങ്ങിയത്.

  താര സുതാര്യയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍, വൈറല്‍ ഫോട്ടോസ് കാണാം

  ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ പ്രണവിന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നായകനായുളള ആദ്യ ചിത്രം തന്നെ പ്രണവിന്‌റെതായി അമ്പത് കോടി ക്ലബില്‍ ഇടംപിടിച്ചു. പാര്‍ക്കൗര്‍ രംഗങ്ങളെല്ലാം ചെയ്ത് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു നടന്‍. അതിസാഹസിക രംഗങ്ങള്‍ ചെയ്താണ് നായകനടനായുളള സിനിമയുമായി പ്രണവ് എത്തിയത്. അതേസമയം ആദി സമയത്ത് പ്രണവിനെ കുറിച്ച് ലാലേട്ടന്‍ പറഞ്ഞത് ഓര്‍ത്തെടുക്കുകയാണ് ജീത്തു ജോസഫ്‌.

  സംവിധായകന്‌റെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. ആദി തുടങ്ങാന്‍ നേരത്ത് ലാലേട്ടന്‍ തന്നെ വിളിച്ച് പറഞ്ഞ കാര്യമാണ് ജീത്തു ജോസഫ് പറഞ്ഞത്. 'പ്രണവ് ഡ്യൂപ്പ് വേണ്ടാന്ന് ഒകെ പറയും. പക്ഷേ ഡ്യൂപ്പിനെ വെച്ച് ചെയ്യിപ്പിച്ചാല്‍ മതിയെന്ന്' ലാലേട്ടന്‍ എന്നോട് പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു ശരി. അച്ഛനായതുകൊണ്ട് മകന്‌റെ കേസ് വരുമ്പോ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു ആധിയാണത്, ജീത്തു ജോസഫ് പറയുന്നു.

  ഞാന്‍ ഡ്യൂപ്പിനെ കൊണ്ടുവന്നു. എന്നാല്‍ ആ സമയത്തും പ്രണവ് പറയുന്നുണ്ട് ഞാന്‍ ചെയ്തുനോക്കാം എന്ന്. അവസാനം വീണ്ടും പ്രണവ് പറഞ്ഞു ഞാന്‍ നോക്കാം എന്ന്. അങ്ങനെ സിനിമയില്‍ ഒരു സ്ഥലത്ത് മാത്രമേ ഡ്യൂപ്പിനെ വെച്ചുളളൂ. അത് ചെറിയൊരു കേസിനായിരുന്നു. അത് പക്ഷേ ആര്‍ക്കും ചെയ്യാവുന്നതാണ്. എന്നാല്‍ അന്ന് പ്രണവിന്റെ കാലിന് യോജിച്ച പാഡ് ഇല്ലായിരുന്നു.

  അത് അവനും വലിയ ചലഞ്ചിംഗ് അല്ലാത്തതുകൊണ്ട് എന്നാല്‍ ഡ്യൂപ്പ് ചെയ്‌തോട്ടെ എന്ന് പറഞ്ഞ് പ്രണവ് പിന്മാറി. എന്നാല്‍ സിനിമയിലെ ബാക്കിയുളള കുറെ സംഭവങ്ങള്‍, അപകടകരമായ സീനുകള്‍ ഒകെ പ്രണവ് ചെയ്തു. കുറെ പരിക്കും പറ്റിയിട്ടുണ്ട്. പ്രണവിന്റെ ഒരുദിവസത്തെ പരിക്ക് കണ്ട് താന്‍ ശരിക്കും പേടിച്ചുപോയെന്നും ജീത്തു ജോസഫ് പറഞ്ഞു. അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുമ്പോ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചുനിന്നുപോയി.

  സ്റ്റെെലിഷ് ലുക്കില്‍ മാസ് എന്‍ട്രിയുമായി മമ്മൂട്ടി, മെഗാസ്റ്റാറിന്‌റെ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

  കാരണം എന്റെ മനസില് പെട്ടെന്ന് ലാലേട്ടനാണ് വന്നത്. അന്ന് ഗ്ലാസ് കൊണ്ട് പ്രണവിന്റെ കൈ മുറിഞ്ഞു. പക്ഷേ അവന്‍ ഭയങ്കര കൂളായിട്ടാണ് അതിനെയൊക്കെ എടുത്തത്, ജീത്തു ജോസഫ് അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. 2018ലാണ് പ്രണവ് നായകനായ ആദി പുറത്തിറങ്ങിയത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രണവിനൊപ്പം സിദ്ധിഖ്, ജഗപതി ബാബു, ലെന, അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, മേഘനാഥന്‍, സിജോയ് വര്‍ഗീസ്, അദിഥി രവി ഉള്‍പ്പടെയുളള താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

  പൃഥ്വിരാജിനെ കുറിച്ചുളള രഹസ്യം ആരോടും പറഞ്ഞില്ല, സംവിധായകന് കൊടുത്ത ഉറപ്പാണ് അത്, തുറന്നുപറഞ്ഞ് ഷോബി തിലകന്‍

  ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രമാണ് ആദി. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി. അഭിനയത്തിന് പുറമെ സിനിമയില്‍ ഒരു പാട്ട് പാടിയും പ്രണവ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി.ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായി ആദി മാറിയിരുന്നു. തിയ്യേറ്ററുകളില്‍ നൂറ് ദിവസം ചിത്രം വിജയകരമായി പ്രദര്‍ശിപ്പിച്ചു.

  ബിഗ് ബോസില്‍ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച വ്യക്തി, ഇന്‌റലിജന്‌റ് ആയിട്ടുളള പ്ലെയറാണ് എന്ന് റംസാന്‍

  English summary
  Viral: Jeethu Joseph Opens Up About Pranav Mohanlal's Stunt And Mohanlal's Caring
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X