മാപ്പ് എഴുതി നൽകണമെന്ന് യേശുദാസ്; പാടിയത് അതിന് ശേഷം; ഗായകനുമായുണ്ടായ പ്രശ്നം; ജെറി അമൽദേവ്
ഗാനഗന്ധർവനായ യേശുദാസിന്റെ ശബ്ദത്തിന്റെ ആരാധകർ ഏറെയാണ്. അന്നും ഇന്നും യേശുദാസിന് പകരം മറ്റൊരാളെ അദ്ദേഹത്തിന്റെ സ്ഥാനത്ത് കാണാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. കരിയറിലെ തിരക്കേറിയ സമയത്ത് വിജയങ്ങൾക്കൊപ്പം വിവാദങ്ങളും യേശുദാസിനെ തേടി വന്നിട്ടുണ്ട്. മുൻകോപം യേശുദാസിന് പലപ്പോഴും വിനയായിട്ടുമുണ്ട്. ഇപ്പോഴിതാ യേശുദാസുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സംഗീത സംവിധായകൻ ജെറി അമൽ ദേവ്. ഇന്ത്യൻ എക്സ്പ്രസിനോടാണ് പ്രതികരണം.
മാമാട്ടിക്കുട്ടി എന്ന സിനിമയുടെ സമയത്താണ് തെറ്റിദ്ധാരണ വന്നതെന്ന് ഇദ്ദേഹം പറയുന്നു. പി ഭാസ്കരൻ മാസ്റ്ററുടെ മരുമകനായ ശശികുമാർ അന്ന് ഹിന്ദു പത്രത്തിൽ വർക്ക് ചെയ്യുകയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായ ഉടനെ അദ്ദേഹം എന്നെ ഇന്റർവ്യൂ ചെയ്തു. ഇംഗ്ലീഷിലാണ് സംസാരിച്ചത്. രാജാക്കൻമാരുടെ കഥപറയുന്ന പാട്ടുകളൊക്കെ നല്ല വീരരസ പ്രധാനമായ പാട്ടുകളാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ക പറയാൻ തുടങ്ങിയപ്പോൾ വീരരസം മാറി എല്ലാം ഒരു റൊമാന്റിക് ടച്ചിലേക്ക് വന്നു.

റൊമാന്റിക് ഗാനങ്ങൾ പാടുമ്പോൾ അതിനകത്ത് കുറച്ച് സ്ത്രെെണതയില്ലേ എന്നും ശശികുമാർ ചോദിച്ചു. റെമാന്റിസത്തിന്റെ ഡെഫിഷനിൽ എഫിമെനസി ഉണ്ടെന്ന് ഞാൻ പറഞ്ഞു. അങ്ങനെയെങ്കിൽ യേശുദാസ്, മുകേഷ് എന്നിവരൊക്കെ പാടുമ്പോൾ അവരുടെ ശബ്ദത്തിലും ചെറുതായി സ്ത്രെെണത ഇല്ലേ അദ്ദേഹം. തീർച്ചയായും എന്ന് ഞാനും.
ജെറി ദാസേട്ടന് പെണ്ണുങ്ങളുടെ സ്വരമാണെന്ന് പറഞ്ഞു എന്നായി. ഇത് യേശുദാസ് കേട്ട് വിശ്വസിച്ചു. മാമാട്ടിക്കുട്ടിയെടുക്കുമ്പോൾ പാടാനായി നവോദയ അപ്പച്ചൻ യേശുദാസിനെ വിളിച്ചു. ജെറിയാണ് മ്യൂസിക് ഡയറക്ടർ എന്ന് പറഞ്ഞപ്പോൾ സാറിന്റെ കാൽ കഴുകി വെള്ളം കുടിക്കാം, പക്ഷെ ഞാൻ പാടില്ല, എനിക്ക് പെണ്ണുങ്ങളുടെ ശബ്ദമാണെന്ന് ജെറി പറഞ്ഞെന്ന് യേശുദാസ്. അടുത്തയാഴ്ച വീണ്ടും വിളിച്ചപ്പോൾ യേശുദാസ് നവോദയ അപ്പച്ചന് മുന്നിൽ ഒരു നിബന്ധന വെച്ചെന്നും ജെറി തുറന്ന് പറഞ്ഞു.

ക്ഷമാപണം എഴുതി ഒപ്പിട്ടാൽ പാട്ടുപാടാമെന്ന് യേശുദാസ്. ഒരു ബ്ലാങ്ക് ഷീറ്റിൽ ഒപ്പിട്ട് തന്നേക്കാം, എന്തെങ്കിലും എഴുതിക്കോ എന്ന് ഞാൻ പറഞ്ഞു. അത് നവോദയ അപ്പച്ചൻ അംഗീകരിച്ചു. ജെറി മാപ്പ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസിൽ ചെറിയൊരു വാർത്ത വന്നു. ഞാനത് കണ്ടിട്ടില്ല. ആ പ്രശ്നം അവസാനിച്ചതാണ്. ആളുകൾ ഇപ്പോഴും അത് തലയിൽ വെച്ച് നടക്കുകയാണെന്നും ജെറി അമൽദേവ് വ്യക്തമാക്കി. യേശുദാസിനുള്ള ഏറ്റവും നല്ല ഗുണം ആ ശബ്ദത്തിന്റെ പ്രത്യേകതയാണെന്നും ജെറി അമൽദേവ് അഭിപ്രായപ്പെട്ടു.
എന്റെ കാലഘട്ടത്തിൽ പുതിയ പാട്ടുകാരെ കൊണ്ടുവരുന്ന സാധ്യത ഇല്ലായിരുന്നു. യേശുദാസ് അല്ലാതെ വേറെ പാട്ടുകാരില്ല എന്ന മുൻധാരണ മലയാളികൾക്ക് ഇപ്പോഴും ഉണ്ട്. അതിൽ കയറി നമ്മൾ കൈയിട്ട് വാരിയിട്ട് കാര്യമില്ല. ഒഴുക്കിനനുസരിച്ച് പോകുന്നതാണ് നല്ലത്. നല്ല ഗായകൻ എന്നതനപ്പുറം ഗോൾഡൻ വോയ്സ് ആണ് അദ്ദേഹത്തിന് ലഭിച്ചത്.
അദ്ദേഹം സംസാരിക്കുമ്പോൾ നമ്മളുടെ ശബ്ദം പോലെ തന്നെയാണ്. പക്ഷെ അദ്ദേഹത്തിന്റെ സ്വരം മൈക്കിൽ കൂടി കയറി സ്പീക്കറിൽ വരുമ്പോൾ അതിനൊരു ക്വാളിറ്റി ഉണ്ടെന്നും ജെറി അമൽ ദേവ് വ്യക്തമാക്കി. കരിയറിൽ നിന്ന് ഇടവേളയെടുത്തതല്ല ആരും തന്നെ വിളിച്ചില്ലെന്നതാണ് യാഥാർത്ഥ്യമെന്നും ജെറി അമൽദേവ് പറയുന്നു.


Click it and Unblock the Notifications