കുറേ കാലത്തെ ആഗ്രഹമല്ലേ മമ്മൂട്ടിയെ അടിക്കണമെന്ന്, മെഗാസ്റ്റാറിന്റെ വാക്കുകളെ കുറിച്ച് ജിജോയ്

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. താരങ്ങൾക്കിടയിലും നടന് കൈനിറയെ ആരാധകരുണ്ട്. അത് പൊതുവേദികളിലും മറ്റ് അഭിമുഖങ്ങളിലും വെളിപ്പെടുത്താറുമുണ്ട്. ഭൂരിഭാഗം താരങ്ങളുടേയും ആഗ്രഹം മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നാണ്. ചെറിയ രംഗമാണെങ്കിലും കുഴപ്പമില്ലെന്നാണ് ഇവർ പറയുന്നത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും മമ്മൂട്ടിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. മറ്റുള്ള ഭാഷകളിലും സിനിമയുമായി നടൻ എത്താറുണ്ട്.

mammootty- jojoy

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മെഗാസ്റ്റാറിനെ കുറിച്ച് സിനിമാ-നാടക നടനും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസോസിയേറ്റ് പ്രൊഫസറുമായ ജിജോയ് പറഞ്ഞ വാക്കുകളാണ്. ബിഹൈന്‍ഡ് ദി വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജിജോയ് മെഗസ്റ്റാറിനെ കുറിച്ചും അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചതിനെ കുറിച്ചും മനസ് തുറന്നത്. 2010 പുറത്ത് ഇറങ്ങിയ 'ബെസ്റ്റ് ആക്ടര്‍' സിനിമയിലായിരുന്നു നടൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. ചിത്രത്തിൽ മെഗാസ്റ്റാറിന്റെ നെഞ്ചത്ത് അടിക്കുന്ന ഒരു രംഗമുണ്ട്. ഇത് ഏറെ പേടിയോടെയാണ് ചെയ്തതെന്നാണ് താരം പറയുന്നത്.

താരത്തിന്‌റെ വാക്കുകൾ ഇങ്ങനെ.... '' .അന്ന് ജോജു, മനു അങ്ങനെ കുറച്ചുപേരൊക്കെ ഉണ്ടായിരുന്നു. അവരൊക്കെ റിഹേഴ്സല്‍ ചെയ്യും. എന്നാല്‍ മമ്മൂക്ക വന്ന് ഷൂട്ട് ചെയ്യുമ്പോള്‍ തെറ്റിക്കും. ഞാന്‍ പേടിച്ചിട്ട് വളരെ പതുക്കെയാണ് ഡയലോഗ് പറയുന്നത്. അതിനിടയിലാണ് നെഞ്ചത്തടിക്കേണ്ട സീനുള്ളത്. ഇവനാണ് ഹീറോ എന്നുപറഞ്ഞ് മമ്മൂക്കയെ അടിക്കണം. അത് ചെയ്യാനൊരു പേടി തോന്നി. അപ്പോള്‍ ഞാന്‍ മാര്‍ത്താണ്ഡന്‍ ചേട്ടനോട് ചോദിച്ചു, മമ്മൂക്കയെ അടിക്കുന്നത് ചെയ്യാന്‍ പറ്റുമോന്ന്. അദ്ദേഹം മമ്മൂക്കയോട് തന്നെ ചോദിക്കാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. കുറേകാലത്തെ ആഗ്രഹം ആയിരിക്കുമല്ലെ മമ്മൂട്ടിയെ അടിക്കണമെന്നത് അടിച്ചോ...ഇതായിരുന്നു മമ്മൂക്കയുടെ മറുപടി. അതിനുശേഷമാണ് അദ്ദേഹത്തെ ഞാന്‍ ധൈര്യത്തിലൊന്ന് അടിച്ചത്,' ജിജോയ് പറയുന്നു.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'ജയ് ഭീമില്‍ ജിജോയ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അഭിനയപരിശീലകനായെത്തിയ ഇദ്ദേഹം പിന്നീട് സിനിമയുടെ നിർണായക കഥാപാത്രമായി മാറികയായിരുന്നു. സിനിമയിൽ നിർണായക സാക്ഷിയായി വരുന്നത് ജിജോയി അവതരിപ്പിച്ച കഥാപാത്രമായിരുന്നു. വളരെ അപ്രത്യക്ഷമായിട്ടാണ് സിനിമയിൽ എത്തുന്നതെന്നാണ് ഇദ്ദേഹം പറഞ്ഞത്. തമിഴിലെ സംവിധായകൻ ബ്രഹ്മയുമായുള്ള സൗഹൃദമാണ് ജിജോയിയെ ഈ സിനിമയിൽ എത്തിച്ചത്.

സിനിമയിൽ എത്തിയതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ'' തിരുവണ്ണാമലൈ സഞ്ചി എന്ന ഗ്രാമത്തിലായിരുന്നു ആദിവാസികളായ നടീനടന്മാർക്ക് പരിശീലനം നൽകാൻ വേണ്ടിയാണ് സിനിമയിൽ എത്തുന്നത് . ഔദ്യോഗിക ജോലിയിലെ തിരക്കുകാരണം 12 ദിവസം പരിശീലനം നൽകി തിരിച്ചുപോന്നു. പിന്നീട് സിനിമയിലേക്കുള്ള കഥാപാത്രങ്ങളെ നിശ്ചയിക്കുന്ന സമയത്ത് സൂര്യയാണ് സാക്ഷിയായി അഭിനയിക്കുമോയെന്ന് ചോദിച്ചത്. ചെറിയ കഥാപാത്രമാണ്. അതുകൊണ്ട് ആദ്യം ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. ചെറുതാണെങ്കിലും നല്ല കഥാപാത്രമല്ലേ, ചെയ്യൂ എന്ന സ്‌നേഹപൂർവമായ സൂര്യയുടെ ആവശ്യം അംഗീകരിക്കേണ്ടിവന്നു എന്ന് മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ ജിജോയ് പറഞ്ഞു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X