ചീരുവിന്റെ ആഗ്രഹം പോലെ മേഘ്ന മടങ്ങി എത്തി, പുതിയ സന്തോഷം പങ്കുവെച്ച് നടി

അന്യാഭാഷ താരങ്ങൾക്കും സിനിമകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. അത്തരത്തിൽ കന്നഡ സിനിമാ ലോകത്ത് നിന്ന് മലയാളത്തിലേയ്ക്ക് ചേക്കേറിയ താരമാണ് മേഘ്ന രാജ്. 2010ൽ റിലീസ് ചെയ്ത യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെയാണ് മേഘ്ന മോളിവുഡിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ മികച്ച പ്രേക്ഷകരെ നേടാൻ മേഘ്നയ്ക്ക് കഴിഞ്ഞു. ഓഗസ്റ്റ് 15,ബ്യൂട്ടിഫുൾ, മെമ്മറീസ് എന്നിങ്ങനെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടിക്ക് കഴിഞ്ഞു.

megnasarja

പോയ ർഷം തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പേരായിരുന്നു മേഘ്നയുടേത്. ഭാർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗം നടിയെ പോലെ തന്നെ പ്രേക്ഷകരേയും ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. നടി അമ്മയാകാൻ തയ്യാറെടുക്കുമ്പോഴായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം. മേഘ്നയ്ക്കൊപ്പം മലയാളി പ്രേക്ഷകരും നടിയുടെ ദുഃഖത്തിൽ പങ്കു ചേർന്നിരുന്നു.

ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മേഘ്ന വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് മേഘ്ന അഭിനയത്തിലേയ്ക്ക് മടങ്ങി എത്തുന്നത്. 2020 ജൂൺ 7 ന് ആയിരുന്നു നടന്റെ വിയോഗം. മേഘ്ന തന്നെയാണ് തന്റെ മടങ്ങി വരവിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തിരിച്ചു വരവിനെ കുറിച്ച് നടി കുറിച്ചിരിക്കുന്നത്.

ജൂനിയര്‍ ചീരു ഒമ്പത് മാസം പിന്നിടുന്നു. ഒരു വർഷത്തിനുശേഷം വീണ്ടും ക്യാമറയെ അഭിമുഖീകരിച്ചിരിക്കുന്നുവെന്നാണ് ചിത്രത്തിനോടൊപ്പം കുറിച്ചിരിക്കുന്നത്. നടിയുടെ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. താരങ്ങളും ആരാധകരും ആശംസയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ചിരഞ്‍ജീവി സര്‍ജ ആഗ്രഹിച്ചപോലെ ചിരിച്ചുകൊണ്ട് ജീവിക്കും എന്ന് മേഘ‍ന നേരത്തെ പറഞ്ഞിരുന്നു. 2019 ആണ് മേഘ്നയുടെ അവസാന ചിത്രം പുറത്ത് ഇറങ്ങി.

മേഘ്നരാജ് ഇൻസ്റ്റഗ്രാം ചിത്രം

Read more about: meghana raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X