ചിലർ കിളവിയെന്നും വിളിക്കും; രണ്ട് വട്ടം ഞാൻ സിനിമാ രം​ഗം വിട്ടു; കുടുംബത്തിനാണ് പ്രാധാന്യം; ജ്യോതിക

ജ്യോതികയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ചിരിക്കുകയാണ് മലയാള ചിത്രം കാതൽ ദ കോർ. സിനിമയിലെ ജ്യോതികയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടി. വലിയ തോതിൽ ചർച്ചയായ സിനിമയുടെ ഭാ​ഗമായതിൽ സന്തോഷമുണ്ടെന്നാണ് ജ്യോതിക പറയുന്നത്. തമിഴ് സിനിമാരം​ഗത്താണ് ജ്യോതിക അന്നും ഇന്നും സജീവം. ഒരുകാലത്ത് തമിഴകത്തെ ഏറ്റവും വിലപിടിപ്പുള്ള നായിക നടിമാരിൽ‍ ഒരാളായിരുന്നു ജ്യോതിക. ഹിറ്റുകളുടെ വലിയൊരു നിര തന്നെ ജ്യോതികയ്ക്ക് സ്വന്തമായി അവകാശപ്പെടാനുണ്ട്. 2005 ൽ വിവാഹിതയായ ശേഷമാണ് നടി അഭിനയ രം​ഗം വിട്ടത്.

ചന്ദ്രമുഖി എന്ന സിനിമ സൂപ്പർഹിറ്റാവുകയും ജ്യോതികയുടെ താരമൂല്യം കുതിച്ചുയരുകയും ചെയ്ത ഘട്ടത്തിലാണ് നടി അഭിനയ രം​ഗം വിടുന്നത്. സൂര്യക്കൊപ്പം വിവാഹ ജീവിതത്തിലേക്ക് കടന്ന നടി ഏറെക്കാലം സിനിമാ രം​ഗത്ത് നിന്നും മാറിനിന്നു. 2015 ൽ 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക തിരിച്ചെത്തുന്നത്. അതേസമയം തുടർന്നും തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ ജ്യോതികത തയ്യാറായില്ല. ഇപ്പോഴിതാ കരിയറും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിക.

Jyothika

കുടുംബത്തിന് തന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് ജ്യോതിക പറയുന്നു. രണ്ട് തവണ സിനിമാ രം​ഗം ഞാൻ വിട്ടിട്ടുണ്ട്. ഒരുവട്ടം വിവാഹത്തിനും കുട്ടികൾക്കുമായും രണ്ടാം വട്ടം എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയും. ഇരുപത് വർഷം മുമ്പ് കരിയറിന് മാത്രമായിരുന്നു പ്രാധാന്യം. ഇപ്പോൾ സിനിമയോ കുട്ടികളോടൊപ്പം എവിടെയെങ്കിലും പോകണോ എന്ന ഓപ്ഷൻ വന്നാൽ കുട്ടികൾക്കൊപ്പമുള്ള സമയം ഞാൻ മിസ് ചെയ്യില്ല. സിനിമയും പ്രധാനമാണ്. പക്ഷെ സിനിമയ്ക്കപ്പുറം ഒരു ജീവിതവുമുണ്ട്.

ജനങ്ങൾ നമ്മളെ പല തരത്തിലാണ് കാണുക. ഒരുപാട് പേർ തമിഴ്നാടിന്റെ മരുമകളെന്ന് വിളിക്കുന്നു. ദേഷ്യപ്പെട്ടാൽ ഹിന്ദിക്കാരിയെന്ന് വിളിക്കും. സോഷ്യൽ മീഡിയയിൽ നിരവധി പേർ ക്യൂൻ എന്ന് വിളിക്കും. ചിലർ കിളവിയെന്ന് വിളിക്കും. അപ്പോൾ ഞാനാരാണ്?. സ്കൂളിൽ പോകുന്നവരോട് ശിവാജി സർ ആരാണ്, പത്മിനി ആരാണെന്ന് ചോദിച്ചാൽ അവർക്ക് അറിയില്ല. അവർ പോലും അനശ്വരലല്ലെങ്കിൽ നമ്മൾ ആരാണ്. ജ്യോതികയ്ക്കോ മറ്റാർക്കോ ലഭിക്കുന്ന പ്രശസ്തി ഒരു ഘട്ടം മാത്രമാണ്.

Jyothika

ചിലർക്ക് അത് കുറച്ച് കാലം മാത്രമുണ്ടാകും. ചിലർക്ക് കുറേക്കാലവും. അതിനുമപ്പുറം ജീവിതമുണ്ട്. മറ്റ് പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് ജിം വർക്കൗട്ട് തുടങ്ങിയത്. എന്റെ ആരോ​ഗ്യം ഞാൻ നോക്കണമെന്ന് തിരിച്ചറിഞ്ഞെന്നും ജ്യോതിക വ്യക്തമാക്കി. ബിഹൈന്റ്വുഡ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ദിയ, ദേവ് എന്നിവരാണ് സൂര്യയുയെയും ജ്യോതികയുടെയും മക്കൾ. മക്കളെ ലെെം ലൈറ്റിൽ നിന്നും മാറ്റി നിർത്താൻ താര ദമ്പതികൾ ശ്രദ്ധിക്കാറുണ്ട്.

ജ്യോതികയുടെ സിനിമാ കരിയറിന് ഭർത്താവ് സൂര്യയുടെ വലിയ പിന്തുണയുണ്ട്. കാതലിന്റെ വിജയത്തിൽ ജ്യോതികയെ അഭിനന്ദിച്ച് സൂര്യ കഴിഞ്ഞ ദിവസം പോസ്റ്റ് പങ്കുവെച്ചിരുന്നു. കാതലിന് ശേഷം പുതിയ സിനിമകളിലൊന്നും ജ്യോതിക ഒപ്പുവെച്ചിട്ടില്ല. നടിയുടെ അടുത്ത സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മറുവശത്ത് സൂര്യ കരിയറിലെ തിരക്കുകളിലാണ്. കം​ഗുവയാണ് സൂര്യ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X