സൂര്യയെ ആദ്യമായി കണ്ടപ്പോഴുള്ള സംശയം ഇപ്പോഴുമുണ്ട്; എന്റെ അച്ഛൻ സൂര്യയെ പരിചയപ്പെട്ടപ്പോൾ; ജ്യോതിക

തമിഴകത്തിന് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരുമിച്ച് സിനിമകളിൽ അഭിനയിക്കവെ പ്രണയത്തിലായ താരങ്ങൾ 2006 ലാണ് വിവാഹിതരാകുന്നത്. കരിയറിൽ തിരക്കേറിയ സമയത്താണ് ജ്യോതിക വിവാഹിതയാകുന്നത്. മുംബൈക്കാരിയാണ് ജ്യോതിക. കരിയറിനൊപ്പം സ്വന്തം ജീവിതവും ജ്യോതിക കെട്ടിപ്പടുത്തത് ചെന്നെെയിലാണ്. തമിഴ്നാടിന്റെ മരുമകൾ എന്നാണ് ജ്യോതികയെ ആരാധകർ വിശേഷിപ്പിക്കുന്നത്. സൂര്യയുടെ കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് ജ്യോതിക ഒപ്പുമുണ്ട്. സൂര്യയുടെ വിജയങ്ങളും നേട്ടങ്ങളും ജ്യോതിക എപ്പോഴും എടുത്ത് പറയാറുണ്ട്.

നടനെന്ന നിലയിൽ സൂര്യ കാണിക്കുന്ന ആത്മാർത്ഥത, കുടുംബസ്ഥനെന്ന നിലയിൽ സൂര്യയുടെ തുറന്ന ചിന്താ​ഗതികൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ജ്യോതിക സംസാരിക്കാറുണ്ട്. ജ്യോതിക സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നപ്പോൾ വലിയ പിന്തുണ നൽകിയത് സൂര്യയാണ്. പൂവെല്ലാം കേട്ടുപ്പാർ എന്ന സിനിമയിലാണ് തമിഴിൽ ജ്യോതിക ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലെ നായകൻ സൂര്യയായിരുന്നു. അന്ന് മുതലുള്ള തങ്ങളുടെ ജീവിത യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിക ഇപ്പോൾ.

Jyothika, Suriya

ബിഹൈന്റ്വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. പൂവെല്ലാം കേട്ടുപ്പാർ സൂര്യയുടെ മൂന്നാമത്തെ സിനിമയാണ്. എന്റെ ആദ്യ സിനിമയും. സംവിധായകൻ വസന്ത് സാറിൽ നിന്നും ഞങ്ങൾക്ക് ഒരുമിച്ച് വഴക്ക് കേൾക്കും. ഞങ്ങൾ സ്റ്റുഡന്റ്സിനെ പോലെയായിരുന്നു. പരസ്പരം സഹായിക്കുന്ന സ്വഭാവം ഞങ്ങൾക്ക് വന്നത് ഈ സിനിമയിലൂടെയായിരിക്കാമെന്നും ജ്യോതിക അഭിപ്രായപ്പെട്ടു.

സൂര്യയെ ആദ്യമായി കണ്ടപ്പോഴുള്ള ചിന്ത ഇപ്പോഴും ഉണ്ട്. എന്തുകൊണ്ടാണ് ഈ ഹീറോ സംസാരിക്കാത്തത് എന്നാണ് ഞാനന്ന് ആലോചിച്ചത്. ഇന്നും അതേ ചിന്ത തനിക്കുണ്ട്. എന്തുകൊണ്ട് ഭർത്താവ് സംസാരിക്കുന്നില്ല എന്ന്. വളരെ കുറച്ച് മാത്രമേ സൂര്യ സംസാരിക്കൂ. ആരാണ് പ്രൊപ്പോസ് ചെയ്തതെന്ന് ഓർമ്മയില്ല. ഞങ്ങളുടേത് അഞ്ച് വർഷം നീണ്ട സൗഹൃദമായിരുന്നു. എപ്പോഴാണ് അത് പ്രണയമായി മാറിയതെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയില്ല. ആരാണ് പ്രൊപ്പോസ് ചെയ്തതെന്ന് മകൾ ചോദിക്കും.

Jyothika, Suriya

സുഹൃത്തുക്കളായിരുന്ന സമയത്ത് ഞങ്ങൾ കരിയറിൽ സ്ട്ര​ഗിൾ ചെയ്യുകയാണ്. വലിയ സിനിമകളിൽ ഒപ്പുവെച്ചാൽ ഞങ്ങൾ സന്തോഷിക്കുമായിരുന്നു. ഒഫീഷ്യലി ഞങ്ങൾ പ്രൊപ്പോസ് ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത്. എന്റെ '12 ബി' എന്ന സിനിമ ഇറങ്ങി. ആ സമയത്താണ് സൂര്യയുടെ 'നന്ദ' എന്ന സിനിമയും ഇറങ്ങിയത്. സിനിമകൾ കണ്ട് ഞങ്ങൾ പരസ്പരം വിളിച്ച് അഭിനന്ദിച്ചു. അതിന് ശേഷമാണ് അടുത്ത സൗഹൃദത്തിലായതെന്നും ജ്യോതിക വ്യക്തമാക്കി.

ഷൂട്ടിം​ഗ് സ്പോട്ടിലാണ് സൂര്യയെ ആദ്യമായി കാണുന്നത്. ചെന്നെെയിലെ എന്റെ ആദ്യ ദിവസം സൂര്യക്കൊപ്പമാണ്. 'പൂവെല്ലാം കേട്ടുപ്പാർ' എന്ന സിനിമയുടെ ഫോട്ടോഷൂട്ട് ഫിലിം സിറ്റിയിൽ വെച്ച് നടന്നു. ചെന്നെെയിൽ വന്ന് ആദ്യമായി പരിചയപ്പെട്ടത് സൂര്യയെയാണെന്നും ജ്യോതിക വ്യക്തമാക്കി.

പ്രണയത്തിലാണെന്ന കാര്യം കുടുംബത്തിൽ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല. നോർത്ത്, സൗത്ത് എന്ന വിഷയം വന്നു. പക്ഷെ അവർ വലിയ കടുംപിടുത്തം പിടിച്ചില്ല. എന്റെ അച്ഛൻ സൂര്യയെ കണ്ടു. അദ്ദേഹത്തിന് ഇഷ്ടമായി. സൂര്യ അന്ന് കരിയറിൽ സ്ട്ര​ഗിളിം​ഗാണ്. നല്ല ഹൃദയമുള്ളയാളാണെന്നാണ് അച്ഛൻ സൂര്യയെ കണ്ട ശേഷം പറഞ്ഞതെന്നും ജ്യോതിക ഓർത്തു.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X