സൂര്യ എന്നെ ഒരുപാട് കാര്യങ്ങളിൽ സഹിക്കുന്നു; അത് രാവിലെ വഴക്കിന് കാരണമാകാറുണ്ട്.; ജ്യോതിക ‌

തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. മെയ്ഡ് ഫോർ ഈച്ച് അദർ എന്ന വാക്ക് അന്വർത്ഥമാക്കുന്ന ദമ്പതികളായാണ് ഇവരെ ആരാധകർ കാണുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. സൂര്യയുടെ കുടുംബം ആദ്യം ബന്ധത്തെ എതിർത്തെങ്കിലും പിന്നീട് ഇവർക്ക് വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. വീട്ടുകാരുടെ സമ്മതം ലഭിച്ച ശേഷമാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്.

മുംബൈക്കാരിയായ ജ്യോതിക തമിഴ് സംസാരിക്കാൻ പോലും അറിയാതെയാണ് സൂര്യയുടെ കുടുംബത്തിലേക്ക് വന്നത്. എന്നാൽ സൂര്യയുടെ കുടുംബവുമായി ജ്യോതിക പെട്ടെന്ന് ഇണങ്ങിഅടുത്ത കാലത്താണ് ജ്യോതികയും സൂര്യയും താൽക്കാലികമായി മുംബൈയിലേക്ക് താമസം മാറിയത്. ജ്യോതികയുടെ മാതാപിതാക്കൾക്ക് പ്രായാധിക്യം മൂലമുള്ള അവശതകൾ വന്നതോടെയായിരുന്നു തീരുമാനം. സൂര്യയെ വിവാഹം ചെയ്ത ശേഷം സിനിമാ രം​ഗം വിട്ട ജ്യോതിക പിന്നീട് 36 വയതിനിലേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നത്.

Jyothika  Suriya

സൂര്യയുടെ പൂർണ പിന്തുണയോടെയായിരുന്നു മ‌ടങ്ങി വരവ്. ഇപ്പോഴിതാ സൂര്യയെക്കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സൂര്യയിൽ തനിക്കിഷ്ടമുള്ള ​ഗുണമെന്തെന്നും അദ്ദേഹത്തിൽ ഇഷ്ടമല്ലാത്ത കാര്യമെന്തെന്നും ജ്യോതിക വ്യക്തമാക്കി. സൂര്യയിൽ ഇഷ്ടപ്പെടുന്ന കാര്യം എനിക്ക് ഒരുപാട് ബഹുമാനവും സ്പേസും തരുന്നുണ്ട്. എന്നാൽ സൂര്യ ബാത്ത് റൂമിൽ ഒരുപാട് സമയം ചെലവഴിക്കും. അത് രാവിലെ വഴക്കിന് കാരണമാകാറുണ്ടെന്ന് ജ്യോതിക പറഞ്ഞു. സൂര്യ എന്നിൽ ഇഷ്ടപ്പെടുന്ന കാര്യം ഞങ്ങൾ തമ്മിലുള്ള സൗഹൃദം ആയിരിക്കും.

എന്നാൽ തന്നെ ഒരുപാട് കാര്യങ്ങളിൽ സൂര്യ തന്നെ സഹിക്കുന്നുണ്ട്. ഞാനാണ് സംസാരിക്കുന്നയാൾ. സൂര്യ കേൾ‌ക്കുന്നയാളും. തന്റെ സംസാരം സൂര്യ സഹിക്കുന്നുണ്ടാകുമെന്നും ജ്യോതിക പറഞ്ഞു. ​ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലെ റാപിഡ് ഫയർ റൗണ്ടിലാണ് ജ്യോതിക ഇക്കാര്യങ്ങൾ സംസാരിച്ചത്.

Jyothika  Suriya

അഭിമുഖത്തിൽ വന്ന മറ്റ് ചോദ്യങ്ങൾക്കും ജ്യോതിക മറുപടി നൽകിയ മൊഴി എന്ന സിനിമയിൽ തനിക്ക് പകരം ഏത് നടിയെ തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് സായ് പല്ലവിയുടെ പേരാണ് ജ്യോതിക പറഞ്ഞത്. ചന്ദ്രമുഖിയിൽ സിമ്രാനെ നായികയാക്കും. അവൾ ഡാൻസറാണ്. ചന്ദ്രമുഖിയിൽ നേരത്തെ നായികയായി തീരുമാനിച്ചത് സിമ്രാനെ ആയിരുന്നെന്നും ജ്യോതിക വ്യക്തമാക്കി. 36 വയതിനിലെ എന്ന സിനിമയിൽ കജോളിനെ നായികയാക്കുമെന്നും ജ്യോതിക വ്യക്തമാക്കി.

ശൈത്താൻ ആണ് ജ്യോതികയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അജയ് ദേവ്​ഗൺ നായകനായ സിനിമ മികച്ച വിജയം നേടി. വർഷങ്ങൾക്ക് ശേഷം ജ്യോതിക അഭിനയിച്ച ബോളിവുഡ് സിനിമയാണിത്. മലയാളത്തിൽ കാതൽ ദ കോർ എന്ന സിനിമയിലും ജ്യോതിക മികച്ച വേഷം ചെയ്തു. സിനിമകൾ തെരഞ്ഞെ‌ടുക്കുന്നതിൽ ജ്യോതിക ഇന്ന് ശ്രദ്ധാലുവാണ്. പഴയത് പോലെ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ നടി തയ്യാറല്ല. നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകൾ മാത്രമാണ് ജ്യോതിക തെരഞ്ഞെ‌ടുക്കുന്നത്. ജ്യോതികയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: jyothika suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X