'ഭർത്താവിന്റെ അച്ഛൻ പോലും എന്നെ വിളിക്കുന്നത് മാസ്റ്ററെന്ന്; കുഞ്ഞ് പിറന്ന് നാൽപതാം ദിവസം ഷൂട്ടിന് പോയി'
സിനിമാ രംഗത്ത് തന്റേതായ സ്ഥാനമുള്ള ഡാൻസ് കൊറിയോഗ്രാഫറാണ് കല മാസ്റ്റർ. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾ പിന്നിൽ പ്രവർത്തിച്ച കൊറിയോഗ്രാഫർ കലാ മാസ്റ്ററാണ്. കരിയറിനൊപ്പം കലാ മാസ്റ്ററുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. രണ്ട് വിവാഹങ്ങളാണ് കല മാസ്റ്ററുടെ ജീവിതത്തിൽ നടന്നത്. ഗോവിന്ദരാജൻ എന്നാണ് കലയുടെ ആദ്യ ഭർത്താവിന്റെ പേര്. ബിസിനസുകാരനായ ഇദ്ദേഹം നടി സ്നേഹയുടെ സഹോദരനാണ്.
1997 ൽ വിവാഹിതരായ കല മാസ്റ്റർ ഗോവിന്ദരാജനൊപ്പം ദുബായിലേക്ക് പോയി. എന്നാൽ അസ്വാരസ്യങ്ങൾ വന്നതോടെ രണ്ട് പേരും പിരിഞ്ഞു. 1999 ലാണ് പിരിഞ്ഞത്. 2004 ലായിരുന്നു കല മാസ്റ്ററുടെ രണ്ടാം വിവാഹം. മഹേഷ് എന്നാണ് ഭർത്താവിന്റെ പേര്. വിദ്യുത് എന്ന മകനും ദമ്പതികൾക്ക് ജനിച്ചു. കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് കല മാസ്റ്ററും ഭർത്താവ് മഹേഷുമിപ്പോൾ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

വീട്ടിൽ കലയെ കുട്ടു എന്നാണ് വിളിക്കാറ്. പുറത്ത് പോകുമ്പോൾ മാസ്റ്റർ എന്ന് വിളിക്കും. ആ വിളിയിൽ എല്ലാമുണ്ട്. മാസ്റ്ററെന്ന് വിളിച്ചാണ് ഇവൾ മാത്രമാണ് തിരിഞ്ഞ് നോക്കുന്നതെന്ന് കലയുടെ ഭർത്താവ് പറയുന്നു. തന്റെ ഭർതൃപിതാവ് പോലും തന്നെ മാസ്റ്റർ എന്നാണ് വിളിക്കാറെന്ന് കലാ മാസ്റ്റർ വ്യക്തമാക്കി. ഞാൻ പിടിവാശിക്കാരിയാണ്. ഒരു കാര്യം ഇന്ന് ചെയ്യുകയാണെങ്കിൽ ഇന്ന് തന്നെ ചെയ്യണം. നാളേക്ക് ചെയ്യേണ്ട. ഇക്കാര്യത്തിൽ താനും ഭർത്താവും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും കലാ മാസ്റ്റർ പറഞ്ഞു.
കരിയർ മാറ്റി വെച്ച് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങണമെന്ന് തനിക്കിതുവരെ തോന്നിയിട്ടില്ലെന്നും കലാ മാസ്റ്റർ പറയുന്നു. എന്റെ മകൻ പിറന്ന് 40ാമത്തെ ദിവസം ഞാൻ ഷൂട്ടിംഗിന് പോയി. എല്ലാവരും വഴക്ക് പറഞ്ഞു. കുഞ്ഞിനെ നോക്കാൻ കുടുംബമുണ്ടായിരുന്നു. അമ്മായിയമ്മ കുഞ്ഞിനെ നന്നായി നോക്കും. പിറന്ന് ആറാമത്തെ മാസം മാനാട് മയിലാട് എന്ന ഷോ ആരംഭിച്ചു.

അപ്പോൾ കുഞ്ഞിനെ നോക്കാൻ സമയം കിട്ടി. ആഴ്ചയിൽ ഒരു ദിവസമാണ് ഷൂട്ടിംഗ്. സിനിമകളുടെ തിരക്ക് കുറയ്ക്കാൻ സാധിച്ചു. അഞ്ച് വയസ് വരെയും മകൻ തന്റെ ചേച്ചിയുടെ വീട്ടിലായിരുന്നെന്ന് കലാ മാസ്റ്റർ ഓർത്തു. ജോഡി എന്ന ഷോയിൽ കൊറിയോഗ്രാഫ് ചെയ്യുന്നത് ഞാൻ ഗർഭിണിയായിരിക്കുമ്പോഴാണ്. വൈകി ഗർഭിണിയായതിനാൽ യാത്ര ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞിരുന്നു.
എട്ട് മാസം വരെയും റെസ്റ്റ് വേണമെന്ന് നിർദ്ദേശിച്ചു. അന്ന് ഒരുപാട് വർക്ക് വന്നെങ്കിലും ചെയ്യാൻ പറ്റിയില്ല. ഇതിനിടെയാണ് ജോഡി എന്ന ഷോ വരുന്നത്. അത് ചെയ്തു. ശനിയാഴ്ച ഷോയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഞായറാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി. തിങ്കളാഴ്ച ഡെലിവറി നടന്നെന്നും കല മാസ്റ്റർ ഓർത്തു.


Click it and Unblock the Notifications











