For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്‌റെ സിനിമകളില്‍ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും അഭിനയിക്കും, കാരണം പറഞ്ഞ് കലാഭവന്‍ ഹനീഫ്‌

  |

  ചെറിയ റോളുകള്‍ ചെയ്ത് മലയാളത്തില്‍ ശ്രദ്ധേയനായ നടന്മാരില്‍ ഒരാളാണ് കലാഭവന്‍ ഹനീഫ്. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള നടന്‍ സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. സ്‌ക്രീനില്‍ കുറച്ച് സമയം മാത്രമുളള കഥാപാത്രങ്ങളാണ് കലാഭവന്‍ ഹനീഫിന് കുടുതല്‍ ലഭിച്ചത്. എന്നാല്‍ ഇതില്‍ കുറെ റോളുകള്‍ നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിമിക്രി രംഗത്തുനിന്നും സിനിമയില്‍ എത്തിയ നടന്‍ സന്ദേശം, ഗോഡ്ഫാദര്‍ പോലുളള സിനിമകളിലൂടെയാണ് കയറിവന്നത്. കലാഭവന്‍ ഹനീഫ് ചെയ്ത കോമഡി റോളുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

  ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി എസ്തര്‍, ഫോട്ടോസ് കാണാം

  ദിലീപിന്‌റെ സിനിമകളിലും ശ്രദ്ധേയ റോളുകള്‍ നടന്‍ ചെയ്തിട്ടുണ്ട്. അതേസമയം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപിന്‌റെ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യത്തെ കുറിച്ച് മനസുതുറക്കുകയാണ് കലാഭവന്‍ ഹനീഫ്. ദിലിപീന്‌റെ സിനിമകളില്‍ എപ്പോഴും വേഷങ്ങള്‍ ലഭിക്കാറുണ്ടെന്ന് നടന്‍ പറയുന്നു. ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും പോയി അഭിനയിക്കും.

  ദിലീപ് എന്നെ വിളിപ്പിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഒരു കോക്കസിലും പെടാത്ത ആളായിരുന്നു. ദിലീപിന്‌റെ എല്ലാ പടത്തിലും ഹനീഫ് ഉണ്ടല്ലോ എന്ന് പലരും തന്നോട് ചോദിച്ച കാര്യവും കലാഭവന്‍ ഹനീഫ് ഓര്‍ത്തെടുത്തു. ആലോചിച്ചപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി. കിഴക്കമ്പലത്തിനടുത്ത് ചേലക്കുളം റഹ്മാന്‍ പിടിച്ച ഒരു പരിപാടിക്കിടെയാണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്. റഹ്മാനും ഞാനും ദിലീപും കൂടിയാണ് അന്ന് പരിപാടി അവതരിപ്പിച്ചത്.

  അന്ന് ദിലീപ് എനിക്ക് ജഗതിയെ അനുകരിച്ച് കാണിച്ച് തന്നിട്ടുണ്ടെന്ന് നടന്‍ പറഞ്ഞു. ജഗതി ചേട്ടന്‌റെ ശബ്ദം വളരെ കൃത്യമായി അനുകരിച്ചുകൊണ്ടുളള ദിലീപിന്‌റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. നല്ല ഗ്രാസ്പിങ് പവറുളള കലാകാരനാണ് ദിലീപ്. അബിയുടെ കല്യാണത്തിനാണ് പിന്നെ വീണ്ടും കണ്ടത്. പിന്നെയും കുറെകഴിഞ്ഞ് തെങ്കാശിപ്പട്ടണം എന്ന സിനിമയില്‍ ദിലീപിന്‌റെ കൂടെ അഭിനയിച്ചു.

  അതിന് ശേഷം ദിലീപിന്‌റെ എല്ലാ പടത്തിലും ഒരു ചെറിയ വേഷമെങ്കിലും എനിക്ക് ഉണ്ടാവും. ദിലീപിന്‌റെ അല്ലാത്ത പടങ്ങളിലും എന്നെ റെക്കമെന്റ് ചെയ്യുമായിരുന്നു. അങ്ങനെ ചെയ്യേണ്ട കാര്യം ദിലീപിന് ഇല്ല. അത്രയും ഉയരെ നില്‍ക്കുന്ന നടനാണ് ദിലീപ്. ഞാന്‍ സിനിമയ്ക്ക് ആവശ്യമുളള ആളൊന്നുമല്ല. ഒരിക്കല്‍ ഇതേകുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ ഉളള നടന്റെ മറുപടിയും കലാഭവന്‍ ഹനീഫ് പറഞ്ഞു.

  തിലകന്‍ ആ വാക്ക് പറയില്ലെന്ന് വാശിപിടിച്ചു, ഞങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായി, അനുഭവം പറഞ്ഞ് സംവിധായകന്‍

  എനിക്ക് ഇക്കയെ നന്നായിട്ട് അറിയാം. നമ്മുടെ പടത്തില്‍ എല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓര്‍ത്താല്‍ മതി എന്ന് ദിലീപ് പറഞ്ഞു. അങ്ങനെയുളള ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റ് എന്താണ് എനിക്ക് ചെയ്യാന്‍ കഴിയുക, കലാഭവന്‍ ഹനീഫ് പറഞ്ഞു. അതേസമയം ഈ പറക്കുംതളികയിലെ ദിലീപിനും ഹരിശ്രീ അശോകനുമൊപ്പമുളള കലാഭവന്‍ ഹനീഫിന്‌റെ കോമഡി രംഗം പ്രേക്ഷകര്‍ക്ക് ഏറ്റെടുത്തിരുന്നു.

  തണ്ണീര്‍മത്തന്‍ കണ്ടപ്പോള്‍ തന്നെ ഹോമിലെ ചാള്‍സായി നസ്‌ലനെ ഉറപ്പിച്ചു, തുറന്നുപറഞ്ഞ് റോജിന്‍ തോമസ്‌

  മഹാലക്ഷ്മിക്കൊപ്പമുളള മീനാക്ഷിയുടെ ഓണാഘോഷം..അല്‍പ്പം വൈകിപ്പോയെന്ന് താരപുത്രി

  മിക്കവരും ഇപ്പോഴും ഓര്‍ത്തിരിക്കുന്ന രംഗങ്ങളില്‍ ഒന്നാണത്‌. മണവാളനായ കലാഭവന്‍ ഹനീഫിന്‌റെ കഥാപാത്രത്തെ ദിലീപും ഹരിശ്രീ അശോകനും ചേര്‍ന്ന് ഒരുക്കുന്നതാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്. പറക്കുംതളികയ്ക്ക് പുറമെ പാണ്ടിപ്പട, സൗണ്ട് തോമ, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ദിലീപ് സിനിമകളിലെ കലാഭവന്‍ ഹനീഫ് ചെയ്ത കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

  ലൂസിഫര്‍ തെലുങ്കില്‍ ബോബിയായി ബിജു മേനോന്‍? ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍

  Read more about: dileep ദിലീപ്
  English summary
  Viral: Kalabhavan Haneef Opens Up Dileep Use To Recommend Him For Movie Roles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X