പിതാവില്ലാത്ത ആദ്യത്തെ പെരുന്നാൾ..., ഓർമകൾ പങ്കുവെച്ച് മക്കൾ; കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തി
കലാഭവൻ നവാസില്ലാത്ത ആദ്യത്തെ പെരുന്നാളാണ് അന്തരിച്ച നടന്റെ കുടുംബത്തിന്. ഭാര്യ രഹ്നയും മക്കളും നവാസിന്റെ വിയോഗമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് പുറത്ത് വരുന്നതേയുള്ളൂ. പെട്ടെന്നുള്ള മരണം കുടുംബത്തിനെന്ന പോലെ നവാസിന്റെ സഹപ്രവർത്തകർക്കും ഞെട്ടലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയതായിരുന്നു നവാസ്. ഹൃദയാഘാതമാണ് മരണ കാരണം. പെരുന്നാളിന് നവാസിന്റെ മക്കൾ പങ്കുവെച്ച പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ പെരുന്നാളിന് പിതാവിനൊപ്പം ചെലവഴിച്ച നിമിഷങ്ങളടങ്ങിയ വീഡിയോ ആണിവർ പങ്കുവെച്ചത്. എല്ലാ പെരുന്നാളിനും പള്ളിയിൽ നിന്നിറങ്ങി വാപ്പിച്ചി ഞങ്ങളെ ഈ കടവിൽ കൊണ്ടുവരും. ഇത് കഴിഞ്ഞ പെരുന്നാളിന് ഇവിടെ വന്നപ്പോൾ എടുത്ത വീഡിയോ ആണ്. വാപ്പിച്ചി ഞങ്ങൾക്ക് പറഞ്ഞു തന്ന എല്ലാ പാഠങ്ങൾക്കും നന്ദി. വാപ്പിച്ചി എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട് എന്നാണ് മക്കൾ കലാഭവൻ നവാസിന്റെ അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ്. നഹ്റിൻ, റിഹാൻ, റിദ്വാൻ എന്നീ മൂന്ന് മക്കളാണ് നവാസിനും രഹ്നയ്ക്കും.

നടൻ നിയാസ് കലാഭവൻ നവാസിന്റെ സഹോദരനാണ്. ഈയടുത്ത് നിയാസ് നവാസിനെക്കുറിച്ച് സംസാരിച്ചിരുന്നു. ജീവിച്ചിരുന്ന കാലത്ത് ഭാര്യയുടെയും മക്കളുടെയും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തിയ ആളാണ് നവാസ്. അതിനാൽ നവാസില്ലെങ്കിലും അവർക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാനാകും. സഹായങ്ങൾ രഹ്ന പ്രതീക്ഷിക്കുന്നില്ലെന്നും സഹോദരന്റെ കാര്യത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും നിയാസ് പറഞ്ഞു.
അയാളുടെ തീരുമാനമായിരുന്നു. ആ തീരുമാനത്തിനനുസരിച്ച് കുടുംബത്തെ സജ്ജമാക്കുകയും ചെയ്തു. സമ്പാദിച്ചിട്ടുണ്ട്. നാലഞ്ച് കോടിയുടെ സ്വത്തുക്കൾ അവനുണ്ട്. അവർക്ക് ജീവിക്കാനാകും. അവർ തന്നെ പറയുന്നുണ്ട്. ആരെയും ആശ്രയിക്കാനാഗ്രിക്കുന്നില്ലെന്നും നിയാസ് അന്ന് പറഞ്ഞു.


Click it and Unblock the Notifications
















