തരിണിയുടെ വീട്ടുകാർ അച്ഛനും അമ്മയ്ക്കും അടുത്ത്; അന്ന് ഈ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു; കാളിദാസ്

ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് നടൻ കാളിദാസ്. കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് കാളിദാസിന്റെയും കാമുകി തരിണിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ചെന്നെെയിൽ വെച്ച് ന‌ടന്ന ച‌‌ടങ്ങിലെ ദൃശ്യങ്ങൾ വളരെ പെട്ടെന്ന് വൈറലായി. 29 വയസുകാരനായ കാളിദാസ് വിവാഹ തിയതി എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ നൽകിയ അഭിമുഖങ്ങളിലെല്ലാം തരിണിയെക്കുറിച്ച് നടൻ വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ തരിണിയുമായുള്ള ഡേറ്റിം​ഗ് നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്.

ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരപുത്രൻ മനസ് തുറന്നത്. വീഡിയോയിലൂടെ അഭിമുഖത്തിൽ തരിണിയും പങ്കെടുത്തു. കാളിദാസിനോട് ചില ചോദ്യങ്ങളും തരിണി ചോദിച്ചു. നമ്മൾക്കിടയിലെ നല്ല നിമിഷങ്ങളിൽ ഏറ്റവും നല്ല ഓർമ്മയേതെന്ന ചോദ്യത്തിന് കാളിദാസ് മറുപടി നൽകി. അവളെ ഡേറ്റ് ചെയ്യുന്ന തുടക്ക കാലത്ത് ഡ്രെെവിന് പോകും. ഞങ്ങൾ രണ്ട് പേരും നന്നായി കഴിക്കും. ഒരു കടയിൽ തൈരും ചോറും ചില്ലി ചിക്കനും ലഭിക്കും.

Kalidas Jayaram

അത് നല്ല കോംബോയാണ്. രാത്രിയിൽ പോയി അത് കഴിക്കും. അച്ഛനും അമ്മയും അറിയാതെയാണ് നൈറ്റ് ഡ്രെെവുകൾക്ക് പോയതെന്നും കാളിദാസ് പറയുന്നു. തരിണിയുടെ കാര്യം ഞാൻ പറയും മുമ്പ് വീട്ടിൽ അറിഞ്ഞിരുന്നു. കാറിലാണ് ഞാനവളെ പിക്ക് അപ്പ് ചെയ്യാറ്. കാറിലെ ബ്ലൂ‌ടൂത്തിൽ അവളുടെ ഫോൺ കണക്ടായി. ഇത് കണ്ടുപി‌ടിച്ച സഹോദരിയാണ് വീട്ടിൽ ഇക്കാര്യം പറഞ്ഞത്. വിക്രം സിനിമയുടെ ഫസ്റ്റ് ഡേക്ക് എല്ലാവരും പോയി. അന്ന് തരിണിയുടെ കാര്യം എന്റെ വീട്ടിൽ അറിയില്ല.

അച്ഛനും അമ്മയും ഞാനും സഹോദരിയുമാണ് ഷോയ്ക്ക് പോയത്. അതേ ഷോയ്ക്ക് തരിണിയുടെ അമ്മയും സഹോദരിയും വന്നിരുന്നു. ഞാൻ തന്നെയാണ് അവരെയും തിയറ്ററിനുള്ളിലേക്ക് കൊണ്ട് പോയത്. രണ്ട് കൂട്ടരും അടുത്തടുത്ത് ഇരുന്നാണ് സിനിമ കണ്ടത്. എന്നാൽ അവർക്കാർക്കും അന്ന് ഈ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും കാളിദാസ് ഓർത്തു. ബാല ജി മോഹന്റെ സിനിമയിൽ ഞാനും ദുഷാരയും അമല പോളും ഒരുമിച്ചാണ് അഭിനയിച്ചത്. ലണ്ടനിലായിരുന്നു ഷൂട്ട്. ലണ്ടനിലേക്ക് തരിണിയെയും കൊണ്ട് പോയിരുന്നു. അത് നല്ല അനുഭവമായിരുന്നെന്നും കാളിദാസ് വ്യക്തമാക്കി.

Kalidas Jayaram

തരിണിയെ ആദ്യമായി കണ്ടപ്പോൾ ആറ്റിറ്റ്യൂഡ് ഉള്ള ആളാണെന്ന് കരുതി. പക്ഷെ വായ തുറന്നാൽ ലോക്കൽ ആണെന്ന് ഇപ്പോഴാണ് മനസിലായത്. തരിണിയിൽ തനിക്ക് ഇഷ്ടപ്പെട്ടതും അതാണ്. എനിക്ക് ഒരുപാട് ഇം​ഗ്ലീഷ് സംസാരിക്കുന്നതോ ഇം​ഗ്ലീഷ് പാട്ടുകൾ കേൾക്കുന്നതോ ഇഷ്ടമല്ല. ആദ്യം കണ്ടപ്പോൾ അവൾ എന്നോട് സംസാരിച്ചതേ ഇല്ല. പിന്നീട് ഇൻസ്റ്റ​ഗ്രാമിൽ അവളെ ഞാൻ ഇൻസ്റ്റ​ഗ്രാമിൽ തിരഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് നേരിൽ കാണുകയും പിന്നീ‌ട് ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുകയും ചെയ്തു.

അതിന് ശേഷം ക്ലോസ് ഫ്രണ്ട് ലിസ്റ്റിൽ ആഡ് ചെയ്ത് ഒരു പ്രണയ വാചകം സ്റ്റോറിയായി ഇട്ടു. അത് കണ്ടാലെ അവൾക്കായാണ് ആ സ്റ്റോറിയിട്ടതെന്ന് മനസിലാകും. അവൾ അത് കണ്ട് പിടിച്ച് സ്ക്രീൻ ഷോട്ടെടുത്ത് ക്ലോസ് ഫ്രണ്ടിന് അയച്ച് കൊടുത്തു. ഞാൻ എന്നെ തന്നെയാണ് അവളിൽ കാണുന്നത്. മറ്റൊരു വ്യക്തിയായി തരിണിയെ കാണുന്നില്ല. എങ്ങനെയുള്ള പങ്കാളിയാണെന്ന് വാക്കുകളിൽ പറയാൻ അറിയില്ലെന്നും കാളിദാസ് വ്യക്തമാക്കി.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X