പറഞ്ഞത് വിദ്യയുടെ അച്ഛൻ; നടിയുടെ വീട്ടിൽ പോയി; മഞ്ജു വാര്യർക്കുണ്ടായിരുന്ന സംശയങ്ങൾ; ആമിയെക്കുറിച്ച് കമൽ

മലയാള ലോകത്ത് വലിയ ചർച്ചയായ സിനിമയാണ് ആമി. മാധവിക്കുട്ടിയുടെ ജീവിത കഥ പറഞ്ഞ സിനിമ പ്രഖ്യാപിച്ചപ്പോൾ ഏവർക്കും ആകാംക്ഷയായി. മാധവിക്കുട്ടിയായി വിദ്യ ബാലനെ അവതരിപ്പിക്കാനാണ് സംവിധായകൻ കമൽ ആദ്യം തീരുമാനിച്ചത്. കമൽ-വിദ്യ കൂട്ടുകെട്ടിൽ വരുന്ന സിനിമയ്ക്കുള്ള കാത്തിരിപ്പിലായി പ്രേക്ഷകർ. എന്നാൽ അപ്രതീക്ഷിത സംഭവങ്ങളാണ് പിന്നീടുണ്ടായത്. വിദ്യ ബാലൻ ആമിയിൽ നിന്ന് പിന്മാറി. പകരം മഞ്ജു വാര്യർ നായികയായെത്തി. പക്ഷെ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

വിദ്യ ബാലൻ സിനിമയിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കമൽ. കൗമുദി മൂവീസിലാണ് പ്രതികരണം. ആമിയിൽ സ്വന്തമായി ഡബ് ചെയ്യാൻ വേണ്ടി ഒന്നര മാസത്തോളം വിദ്യ പരിശീലനം പോലും നേടിയതാണെന്ന് കമൽ പറയുന്നു. ഷൂട്ടിം​ഗ് തു‌ടങ്ങാൻ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് വിദ്യ പിന്മാറുന്നതെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. ആദ്യം മാനേജർ എന്നെ വിളിച്ചു. ചെറിയൊരു പ്രശ്നമുണ്ട്, ഷൂട്ടിം​ഗ് മാറ്റി വെക്കേണ്ടി വരും വിദ്യ ബാലന് കുറച്ച് പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു.

Kamal  Manju Warrier  Vidya Balan

വിദ്യയുടെ അച്ഛനുമായി സംസാരിക്കാൻ പറഞ്ഞു. വിളിച്ചപ്പോൾ വിദ്യക്ക് സിനിമയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. വല്ലാത്തൊരു ടെൻഷനായിപ്പോയി. എന്താണ് കാര്യമെന്ന് പറയുന്നുമില്ല. പിറ്റേ ദിവസം വിദ്യ ബാലനെ വിളിച്ചു. സംസാരിച്ചേ പറ്റൂയെന്ന് പറഞ്ഞപ്പോൾ കി‌ട്ടി. വെരി സോറി, ചില പ്രശ്നങ്ങളുണ്ട്, ഈ സിനിമ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. നാളെ ബോംബെയിലേക്ക് വരാം നേരിട്ട് കണ്ട് സംസാരിക്കാമെന്ന് ഞാൻ.

ബോംബെയിൽ വന്നു. റസൂൽ പൂക്കുട്ടിയും ഞാനും വിദ്യ ബാലന്റെ വീട്ടിൽ പോയി സംസാരിച്ചു. അവർ കൃത്യമായ മറുപടി പറയുന്നില്ല. സ്ക്രിപ്റ്റിൽ കുറച്ച് സംശയങ്ങളുണ്ടെന്ന് ആദ്യം എന്നോട് പറഞ്ഞു. സ്ക്രിപ്റ്റിൽ മാറ്റം വരുത്തണമെങ്കിൽ വരുത്താം, ഒരു പ്രശ്നവുമില്ലെന്ന് ഞാൻ. പെട്ടെന്ന് എനിക്ക് പറയാൻ പറ്റില്ലെന്ന് വിദ്യ. എന്താണ് നിങ്ങൾക്ക് സ്ക്രിപ്റ്റിൽ പ്രശ്നം തോന്നിയതെന്ന് ഞാൻ ചോദിച്ചു. മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോൾ കുറച്ച് വിവാദപരമായ കാര്യങ്ങളുണ്ടല്ലോ അതെങ്ങനെ ഡീൽ ചെയ്യുമെന്ന് വിദ്യ.

Vidya Balan

സ്ക്രിപ്റ്റിന്റെ വിവാ​ദ ഭാ​ഗങ്ങൾ മുഴുവൻ അവിടെയിരുന്ന് ഞങ്ങൾ വായിച്ചു. അപ്പോൾ വിദ്യ ഒന്നും പറഞ്ഞില്ല. സാറിനെ വിളിക്കാമെന്ന് പറഞ്ഞു. സോറി, എനിക്ക് തൽക്കാലം അത് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് വിദ്യ മെസേജ് അയച്ചു. എന്താണ് കാരണം എന്ന് എനിക്കിപ്പോഴും കൃത്യമായി അറിയില്ല.

ആ സമയത്തുണ്ടായിരുന്ന ചില പൊളിറ്റിക്കൽ‌ പ്രശ്നങ്ങൾ തന്നെയായിരിക്കാം കാരണമെന്ന് താൻ കരുതുന്നു. വ്യക്തമായ കാരണം ഇപ്പോഴും അറിയില്ല. ഒരുപക്ഷെ വിദ്യ ബാലന് മാത്രം അറിയാവുന്ന രഹസ്യമായിരിക്കാം അതെന്നും കമൽ വ്യക്തമാക്കി.

ആമിയിലേക്ക് വിദ്യക്ക് പകരം മഞ്ജു വാര്യരെ നായികയാക്കിയതിനെക്കുറിച്ചും കമൽ സംസാരിച്ചു. മഞ്ജുവിനെ വിളിച്ചു. വിദ്യ ബാലൻ പിന്മാറിയ കാര്യം അവർക്ക് അറിയില്ലായിരുന്നു. എന്തുകൊണ്ട് വിദ്യ ബാലൻ പിന്മാറിയെന്നൊക്കെയുള്ള സംശയമായിരുന്നു അവർക്ക്. കുറച്ച് എക്സ്പോസ് ചെയ്യേണ്ടി വരുമോ എന്ന സംശയം മഞ്ജുവിനുണ്ടായിരുന്നു.

മഞ്ജു നമ്മൾ പറഞ്ഞ് കൊടുക്കുന്ന കാര്യം മനസിലാക്കുകയും പരമാവധി ഔട്ട് പുട്ട് തരാൻ ശ്രമിക്കുന്ന ആർട്ടിസ്റ്റാണ്. മഞ്ജു നന്നായി ചെയ്യുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ ആമിയിൽ മഞ്ജു വാര്യർ നായികയായെത്തിയെന്നും കമൽ ചൂണ്ടിക്കാട്ടി.

Read more about: kamal vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X