'സ്വത്തുക്കൾ ഒരുപാടുണ്ടായിരുന്നു; കനക ഇന്നും ഭയക്കുന്നത്; കനക ആ വീട്ടിലുണ്ടെന്ന് പലരും അറിഞ്ഞില്ല'

കഴിഞ്ഞ ദിവസമാണ് നടി കനകയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഏറെക്കാലത്തിന് ശേഷമാണ് നടിയെ ആരാധകർ കാണുന്നത്. തമിഴ്നാട്ടിലെ വീട്ടിൽ അധികമാരോടും ഇടപഴകാതെ കഴിയുകയായിരുന്നു കനക. നടി കുട്ടി പത്മിനിയാണ് കനകയെ വീട്ടിൽ പോയി കണ്ടത്. കുട്ടി പത്മിനി പങ്കുവെച്ച ഫോട്ടോ കണ്ട് നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ചത്. പഴയ കനകയാണെന്ന് മനസിലാകുന്നില്ലെന്നാണ് മിക്കവരും പറയുന്നത്. ഇത്രയും നാൾ കനക എങ്ങനെ ജീവിച്ചു, ഒറ്റയ്ക്കാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും വന്നു. കനകയെക്കുറിച്ചുള്ള വിവരങ്ങളും കുട്ടി പത്മിനി പങ്കുവെച്ചിട്ടുണ്ട്.

സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയാണ് കനക. അയൽപക്കവുമായൊന്നും ബന്ധമില്ല. അതേസമയം കനക ഇന്ന് സന്തോഷത്തോടെയാണ് കഴിയുന്നതെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. അച്ഛനുമായുള്ള സ്വത്തു തർക്കമെല്ലാം അവസാനിച്ചു. പലരും കനകയെ പറഞ്ഞ് പറ്റിച്ചതിനാലാണ് ഇന്ന് നടി അധികമാരോടും ഇടപഴകാത്തതെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. കനകയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജോർണലിസ്റ്റ് കോടങ്കി.

Kanaka

അമ്മയുടേതും തന്റേതുമായി ഒരുപാട് സ്വത്തുക്കൾ കനകയ്ക്കുണ്ടായിരുന്നു. കരിയറിലെ മികച്ച സമയത്ത് നടിമാർക്ക് ചുറ്റും ഒരുപാ‌ടുണ്ടാകും. പിന്നീട് വീഴ്ച വരുമ്പോൾ ആരുമുണ്ടാകില്ല. ആദ്യമൊക്കെ എല്ലാവരെയും വിശ്വസിക്കുകയും പിന്നീട് നടി ചതിക്കപ്പെടുകയും ചെയ്തു. ഇതോ‌ടെ കനക ആരെയും വിശ്വസിച്ചില്ലെന്ന് കോ‌ടങ്കി പറയുന്നു.

ഇടപഴകിയവരെയൊന്നും കനക വീട്ടിലേക്ക് അടുപ്പിച്ചില്ല. ഒറ്റയ്ക്കാണ് ആ വീട്ടിൽ കഴിഞ്ഞത്. തീ പിടുത്തം നടന്നപ്പോഴാണ് കനകയുടെ വീടാണ് അതെന്നും കനക ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും പലരും അറിഞ്ഞത്. അതിന് മുമ്പ് സിനിമാ സംഘടനകളൊന്നും അവരെ ​ഗൗനിച്ചില്ല. സംഘടനകൾ ഇതിൽ ഇടപെടേണ്ടതാണ്. എന്തെങ്കിലും പ്രശ്നം വരുമ്പോൾ മാത്രം എത്തുകയല്ല വേണ്ടത്.

Kanaka

‌‌
നടി ​ഗൗതമിക്കും ഇന്ന് ഈ സാഹചര്യമാണ്. എത്ര ഉയരത്തിൽ നിന്ന നടിയാണവർ. താൻ കബളിപ്പിക്കപ്പെട്ടെന്ന് അടുത്തിടെ തുറന്ന് പറഞ്ഞു. കനകയെല്ലാം ടോപ് ഹീറോയിനായിരുന്നു. ഒരു ഘട്ടത്തിൽ കനകയില്ലാത്ത സിനിമകൾ ഇല്ലായിരുന്നു. എന്നാൽ പിന്നീട് അപ്രത്യക്ഷമായി. അവർ എവിടെ പോയെന്ന് ആരെങ്കിലും തിരഞ്ഞോ. ഇന്ന് ഫോട്ടോ വൈറലായപ്പോഴാണ് നമ്മളിതേക്കുറിച്ച് സംസാരിക്കുന്നത്. പ്ര​ഗൽഭരായ നടിമാർ ഇന്ന് ആദരവ് ലഭിക്കാതെ ജീവിക്കുകയാണെന്നും കോടങ്കി പറയുന്നു.

ഇന്ന് കനകയെ കാണുമ്പോൾ അതിശയം തോന്നുന്നു. കണ്ടിട്ട് മനസിലാകുന്നില്ല. അത്രമാത്രം മാറ്റം വന്നെന്നും കോടങ്കി ചൂണ്ടിക്കാട്ടി. ആരെ വിശ്വസിച്ചാലും അവർ ചതിക്കുന്നു. അച്ഛൻ പോലും എതിരിൽ നിൽക്കുന്നു. അതോടെയാണ് എല്ലാവരിൽ നിന്നും കനക അകന്നത്. ആര് ഫോൺ വിളിച്ചാലും എടുക്കാത്ത സാഹചര്യം ആണെന്നും കോടങ്കി പറയുന്നു.

പുറംലോകവുമായി ഇടപഴകണമെന്ന് കനകയെ ഉപദേശിച്ചതിനെക്കുറിച്ച് കഴിഞ്ഞ ദിവസം കുട്ടി പത്മിനിയും സംസാരിച്ചിരുന്നു. എന്തുകൊണ്ടാണ് കനകാ, ആരോടും കണക്ഷൻ വെക്കാത്തത്, ആളുകളുമായി ഇടപഴകണം, ഈ വീട് വിറ്റ് ഒരു ഫ്ലാറ്റ് വാങ്ങെന്ന് പറഞ്ഞു. ഒന്നും ഭയക്കാതെ ജീവിക്കാം. വിദേശത്ത് യാത്രകളൊക്കെ പോകണമെന്നും കനകയോട് പറഞ്ഞു.

അവൾ ഇപ്പോൾ വണ്ണം വെച്ചിട്ടുണ്ട്. അതേക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. അവൾ നന്നായി ഡാൻസ് ചെയ്യും. നി ഡാൻസ് ക്ലാസിന് പോകണമെന്ന് പറഞ്ഞപ്പോൾ അയ്യോ ഇപ്പോഴങ്ങനെ ഡാൻസ് ക്ലാസിന് പോകുമെന്നായി കനക. കനകയ്ക്ക് എന്ത് സഹായങ്ങൾക്കും തന്നെ വിളിക്കാമെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X