എന്റെ ആഗ്രഹമായിരുന്നു! പക്ഷേ, അത് ചെയ്യേണ്ടിയിരുന്നില്ല! വെറുപ്പ് തോന്നിയ ചിത്രത്തെക്കുറിച്ച് കാര്‍ത്തിക
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ നടിയാണ് കാര്‍ത്തിക മാത്യു. മലയാളത്തിലും തമിഴിലുമൊക്കെയായി സജീവമായിരുന്നു നേരത്തെ. വിവാഹത്തോടെയായിരുന്നു അഭിനയ ലോകത്തില്‍ നിന്നും മാറിയത്. ലിഡിയ ജേക്കബ് എന്ന പേര് സിനിമയിലെത്തിയപ്പോഴായിരുന്നു കാര്‍ത്തിക ആയി മാറിയത്. തമിഴ് സിനിമയില്‍ അഭിനയിച്ചതോടെയാണ് കരിയര്‍ മാറിമറിഞ്ഞത്. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക തന്റെ സിനിമാജീവിതത്തെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു.
എന്റെ ആഗ്രഹമായിരുന്നു സിനിമ ചെയ്യുക എന്നത്. ഒരു സിനിമയില്‍ അഭിനയിക്കാനുള്ള പെര്‍മിഷനായിരുന്നു വീട്ടുകാര്‍ തന്നത്. കൂടുതല്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ കൂടെ നില്‍ക്കുകയായിരുന്നു. ലൊക്കേഷനുകളിലേക്കൊക്കെ അച്ഛനും അമ്മയും വരാറുണ്ട്. തിരക്ക് എനിക്കിഷ്ടമാണ്. ഇത്രയും തിരക്ക് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പഠിക്കുക, സാധാരണ പോലെയൊരു ജോലി. രാവിലെ ഓഫീസില്‍ പോവുക, വൈകിട്ട് തിരിച്ച് വരിക. അങ്ങനെയൊരു പ്രതീക്ഷയായിരുന്നു. എല്ലാം നേരെ തിരിഞ്ഞുപോയി. ഇപ്പോള്‍ നല്ല തിരക്ക് തന്നെയാണ്. ഒരുമിച്ച് രണ്ടുമൂന്ന് സിനിമകള്‍ ചെയ്യുമ്പോഴാണ് നല്ല തിരക്ക് വരുന്നത്. കുറച്ച് പ്രയാസമുണ്ട്. ഓടിയെത്താനൊരു പ്രയാസമുണ്ട്. എന്നാലും എന്‍ജോയ്‌മെന്റാണ്.

എല്ലാം ആസ്വദിച്ചാണ് ഞാന്‍ ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് വന്നാലും തമിഴാണ് ഇപ്പോള്‍ കൂടുതലും ചെയ്യുന്നത്. കൂടുതല്‍ ഫെയിം, ഗ്ലാമര്‍, പ്രതിഫലം അതൊക്കെയാണ് എന്നെയും ആകര്‍ഷിച്ചത്. ഇവിടെ നിന്നും നല്ല ക്യാരക്ടറുകളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. അതിപ്പോള്‍ നമുക്ക് തുറന്ന് പറഞ്ഞല്ലേ പറ്റുള്ളൂ. ആഗ്രഹിച്ച പോലെ, പ്രതീക്ഷിക്കുന്നത് പോലെ വിളിക്കുന്നില്ല. വിളിക്കാതെ എന്താണ് ചെയ്യുക.ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമയുണ്ട്. ആ പേര് പറയാന്‍ പറ്റില്ല.
ലയണില്‍ ദിലീപേട്ടന്റെ സഹോദരിയായാണ് അഭിനയിച്ചത്. പെട്ടെന്ന് അവിടെ നിന്നും വിളിച്ച് ഹീറോയിനായി വിളിക്കുകയാണ്. ആരും പോവില്ലേ, ഇവിടെ കാവ്യ ചെയ്ത ക്യാരക്ടര്‍, ശരത്കുമാറിന്റെ ഹീറോയിനായാണ് വിളിച്ചത്. ഞാനത് ഓടിപ്പോയി ചെയ്തു. പിന്നെ ശമ്പളവും കൂടുതലുണ്ട്. കുറച്ചൂടെ സുഖമുണ്ട് ചെയ്യാനായിട്ട്. അത് കഴിഞ്ഞ് വന്നാണ് ട്വന്റി ട്വന്റി ചെയ്തത്. എല്ലാവരും പഴയത് പോലെ തന്നെയാണ് പെരുമാറിയത്. വിളിച്ചപ്പോള്‍ വന്ന് ചെയ്തു. അത്ര വലിയ ക്യാരക്ടറൊന്നുമല്ല. തമിഴില്‍ ചെല്ലുമ്പോള്‍ അവര്‍ നമ്മളെ കൊണ്ടുനടക്കും. ഒരു കാരവാന്‍ തരും, നമ്മളെ അതില്‍ കൊണ്ടിരുത്തും. ഇടയ്ക്ക് ഞാനൊരു ഓട്ടോയില്‍ ഇരുന്നപ്പോള്‍ എന്താ മാഡം ഇവിടെ, എന്തേലും പ്രശ്‌നമുണ്ടോ എന്നായിരുന്നു ചോദ്യം. തരുന്നത് നീയായിട്ട് ഇല്ലാതാക്കണ്ടെന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്.
മലയാളത്തില്‍ നിന്നും തമിഴിലേക്ക് പോയപ്പോള്‍ പലതും പറയുന്നത് കേട്ടിരുന്നു. ഒരു ഗ്രാമപ്രദേശത്ത് നിന്നും വന്ന നാടന്‍ പെണ്‍കുട്ടി സിനിമയിലെത്തിയപ്പോള്‍ മാറിയതാണ് പ്രശ്‌നമായത്. മോഡേണ്‍ ഡ്രസ് ഉപയോഗിച്ചൂടേയെന്ന് തമിഴില്‍ അഭിനയിക്കുമ്പോള്‍ ചോദിച്ചിരുന്നു. അങ്ങനെയാണ് അതിന് തയ്യാറായത്. ഇനി തമിഴ് ചെയ്യുന്നില്ലെന്നാണ് തീരുമാനം. തെലുങ്കില്‍ നിന്നുള്ള വേഷങ്ങളും തേടിയെത്തിയിരുന്നു. അവരും ഗ്ലാമറസാവുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. അതൊന്നും സ്വീകരിച്ചിട്ടില്ല എന്നുമായിരുന്നു കാര്‍ത്തിക പറഞ്ഞത്.


Click it and Unblock the Notifications











