മോഹന്‍ലാലിന്‌റെ പ്രത്യേകതയാണ് അത്, ഇത്രയും പടങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടും ഞാനങ്ങനെ കണ്ടിട്ടില്ല
മോഹന്‍ലാലിന്‌റെ അമ്മ വേഷങ്ങളില്‍ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയിട്ടുളള താരങ്ങളില്‍ ഒരാളാണ് കവിയൂര്‍ പൊന്നമ്മ. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും അമ്മയും മകനുമായി അഭിനയിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതല്‍ മലയാളത്തില്‍ സജീവമാണ് കവിയൂര്‍ പൊന്നമ്മ. പ്രേംനസീര്‍ മുതല്‍ ഇപ്പോഴത്തെ താരങ്ങളുടെ വരെ അമ്മ വേഷങ്ങളില്‍ നടി അഭിനയിച്ചു. എന്നാല്‍ മോഹന്‍ലാലിന്‌റെ അമ്മയായി അഭിനയിക്കുമ്പോഴെല്ലാം പ്രത്യേകമായൊരു ഇഷ്ടം പ്രേക്ഷകര്‍ക്ക് കവിയൂര്‍ പൊന്നമ്മയോട് തോന്നാറുണ്ട്.
അതീവ ഗ്ലാമറസ് ലുക്കില്‍ നടി ദിഷ പടാണി, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
കിരീടം, ചെങ്കോല്‍, കാക്കകുയില്‍, തേന്മാവിന്‍ കൊമ്പത്ത് ഉള്‍പ്പെടെയുളള നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ മോഹന്‍ലാല്‍ കവിയൂര്‍ പൊന്നമ്മ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. കിരീടത്തിലെ സേതുമാധവന്‌റെ അമ്മ വേഷം കവിയൂര്‍ പൊന്നമ്മയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം മോഹന്‍ലാലിനെ സെറ്റില്‍ ഒരിക്കലും ദേഷ്യപ്പെട്ടതായി കണ്ടിട്ടില്ലെന്ന് പറയുകയാണ് കവിയൂര്‍ പൊന്നമ്മ. ഒരഭിമുഖത്തിലാണ് ഇഷ്ടതാരത്തെ കുറിച്ച് നടി മനസുതുറന്നത്.

ലാലിന്‌റെ വലിയൊരു പ്രത്യേകത ആണത് എന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു. 'മോഹന്‍ലാല്‍ എന്ന വ്യക്തിയെ ചിരിച്ച മുഖത്തോടെ അല്ലാതെ ഇത്രയും കാലം, ഇത്രയും പടങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടും ഞാന്‍ കണ്ടിട്ടേയില്ല. അങ്ങനെയൊരു അസാധ്യമായ കഴിവ് അദ്ദേഹത്തിനുണ്ട്. അത് അഭിനയിക്കുന്നതൊന്നുമല്ല. ആ ഒരു പക്വത ഈശ്വരന്‍ കൊടുത്തിട്ടുണ്ട്'.

ലാല് ഒരിക്കലും ആരോടും ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ല, നടി പറഞ്ഞു. 'എനിക്ക് പോലും ചില സമയം ദേഷ്യം വരും. ഞാനെല്ലാം ദേഷ്യപ്പെട്ടിട്ടുണ്ട്. ഉര്‍വ്വശിയൊക്കെ അടുത്തുളള സെറ്റിലാണെങ്കില്‍ ലാല് പെട്ടെന്ന് എന്നെ പിടിച്ചുമുറുക്കിയിട്ട് പറയും; പൊന്നൂട്ടി ഇമേജ് നോക്കിക്കോ, ദേഷ്യപ്പെടരുതെന്ന്'.

'ഇത്രയും കാലമായിട്ട് നിരവധി പടങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടും ലാല് ദേഷ്യപ്പെടുന്നതായി ഞാന്‍ കണ്ടിട്ടില്ല. ആരോടും ദേഷ്യപ്പെടാത്ത ഒരാളാണ് മോഹന്‍ലാല്‍. അത് ലാലിന്‌റെ ഒരു പ്രത്യേകതയാണ്', കവിയൂര്‍ പൊന്നമ്മ പറഞ്ഞു. അതേസമയം വിജയ പരാജയങ്ങളില്‍ അമിതമായി സന്തോഷിക്കുന്നതോ സങ്കടപ്പെടുന്നതോ ആയ ഒരാളല്ല ലാലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ട്.
Recommended Video

'ഒരു സിനിമ കഴിഞ്ഞാല്‍ അത് അവിടെ കഴിഞ്ഞു. പിന്നെ അടുത്ത സിനിമയ്ക്കായുളള ഒരുക്കമാണ്. സിനിമ വലിയ ഹിറ്റായെന്ന് കരുതി ഭയങ്കരമായിട്ട് സന്തോഷിക്കുന്ന ഒരാളല്ല മോഹന്‍ലാല്‍', സുഹൃത്തിനെ കുറിച്ച് മുന്‍പ്
സംവിധായകന്‍ പറഞ്ഞ വാക്കുകളാണിവ. അതേസമയം മരക്കാര്‍, ആറാട്ട് തുടങ്ങിയവയാണ് മോഹന്‍ലാലിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. സൂപ്പര്‍ താരത്തിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ദൃശ്യം 2 വലിയ വിജയമാണ് നേടിയത്. കൈനിറയെ ചിത്രങ്ങള്‍ നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് മോഹന്‍ലാലിന്‌റെതായി കൂടുതല്‍ വരുന്നത്.


Click it and Unblock the Notifications