കാവ്യ ചേച്ചിക്ക് ഒരു കണ്ടീഷനുണ്ടായിരുന്നു; ​​എപ്പോഴും ചേച്ചിയുടെ കൂടെയായിരുന്നു ഞാൻ; കീർത്തന പറയുന്നു

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് നാളുകളായി താരമാണ് റാണി മോൾ എന്ന കഥാപാത്രം. വർഷങ്ങൾക്ക് മുമ്പുള്ള മാം​ഗല്യം എന്ന സീരിയലിലെ കുട്ടി കഥാപാത്രമാണ് റാണി മോൾ. ഇൻസ്റ്റ​ഗ്രാം റീലുകളിലൂടെയാണ് റാണി മോൾ വീണ്ടും ജനശ്രദ്ധ നേടുന്നത്. ഒരു കാലത്ത് ബാലതാരമായി തിളങ്ങിയ കീർത്തന അനിലാണ് റാണി മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കീർത്തനയും സഹോദരി ​ഗോപികയും ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ​ഗോപിക ഇപ്പോഴും അഭിനയ രം​ഗത്ത് സജീവമാണ്.

സ്വാന്തനം എന്ന സീരിയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ​ഗോപിക അനിൽ. ബാലേട്ടൻ എന്ന സിനിമയിലുൾപ്പെ‌ടെ ​ഗോപികയും കീർത്തനയും ഒരുമിച്ച് അഭിനയിച്ചുണ്ട്. ബാലതാരമായി അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ കീർത്തന. വെറെെറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കീർത്തന മനസ് തുറന്നത്.

Keerthana Anil

ദിലീപിനും കാവ്യ മാധവനുമാെപ്പം അഭിനയിച്ച സദാനന്ദന്റെ സമയം എന്ന സിനിമയ്ക്കിടെയുണ്ടായ ഓർമ്മകൾ കീർത്തന പങ്കുവെച്ചു. കാവ്യ ചേച്ചിക്ക് എന്നെ വളരെ ഇഷ്ട‌മായിരുന്നു. ഒരേ മുഖഛായയുള്ള കുട്ടിയെ കിട്ടിയെന്ന് അവരും പറഞ്ഞിട്ടുണ്ടായിരുന്നു. കാവ്യ ചേച്ചി ഒരു കണ്ടീഷൻ വെച്ചിരുന്നു. എപ്പോൾ കണ്ടാൽ ഓടിച്ചെന്ന് ചേച്ചിക്കൊരു ഉമ്മ കൊടുക്കണമെന്ന്. എപ്പോഴും ചേച്ചിക്കൊപ്പമായിരുന്നു ഞാൻ. സെറ്റിൽ അച്ഛായെന്ന് വിളിക്കണമെന്ന് ദിലീപേട്ടൻ പറ‍ഞ്ഞ് വെച്ചിരുന്നു.

കുട്ടിയാണല്ലോ, അഭിനയിക്കുമ്പോൾ ഒരു കെമിസ്ട്രി വരാനായിരിക്കും അങ്ങനെ പറഞ്ഞത്. അതൊക്കെ നല്ല ഓർമ്മകളാണെന്നും കീർത്തന വ്യക്തമാക്കി. വേഷം സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും കീർത്തന അനിൽ പങ്കുവെച്ചു. കോഴിക്കോട് തന്നെയായിരുന്നു ഷൂട്ട്. മമ്മൂ‌ട്ടിയങ്കിളും ഞാനും നല്ല കമ്പനിയായിരുന്നു. അന്നെനിക്ക് മുന്നിൽ രണ്ട് പല്ല് ഇല്ല. സ്കൂൾ എന്ന് പറയുമ്പോൾ കാറ്റ് പോകും. ഏത് സ്കൂളിലാണെന്ന് പറയുമ്പോൾ തെറ്റിപ്പോകും. അത് പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു.

Keerthana Anil, Kavya Madhavan

ഒരേ പേര് ആയതിനാൽ നടി ​ഗോപിക ചേച്ചിയും എന്റെ ചേച്ചിയും ഞങ്ങൾ ഒരു ടീമാണ്, നീ വേറെ എന്നൊക്കെ പറയും. അത്തരം കളി തമാശകളൊക്കെ ഉണ്ടായിരുന്നെന്നും കീർത്തന അനിൽ ഓർത്തു. മാം​ഗല്യം സീരിയലിലെ രം​ഗങ്ങൾ ഇപ്പോൾ വൈറലായതിനെക്കുറിച്ചും കീർത്തന സംസാരിച്ചു. അന്ന് ഹോട്സ്റ്റാറൊന്നും ഇല്ല. ടിവിയിൽ ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞാൽ നമുക്കത് കിട്ടില്ല.

അച്ഛനും അച്ഛന്റെ സുഹൃത്തുമാണ് സീരിയൽ ടിവിയിൽ ടെലികാസ്റ്റ് ചെയ്യുന്ന സമയത്ത് വിസിആറിൽ റെക്കോഡ് ചെയ്തത്. അച്ഛൻ ഞങ്ങളുടെ കുട്ടിക്കാലം മുതലുള്ള ഫോട്ടോകളും വീഡിയോകളുമെല്ലാം സൂക്ഷിച്ച് വെച്ചിട്ടുണ്ട്. നഷ്ടപ്പെട്ട് പോകുമെന്ന് കരുതിയാണ് യൂട്യൂബിലിട്ടത്. എന്റെയും ചേച്ചിയു‌ടെയും ഫാൻ പേജുകളാണ് വീണ്ടും ഇത് കുത്തിപ്പൊക്കിയത്.

സീരിയലിലെ അപ്പൂസ് എന്ന ഹരിമുരളിയുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്. മാളുവുമായി കോൺടാക്ടില്ല. കുറേ ശ്രമിച്ചു. എനിക്ക് തോന്നുന്നു, സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലെന്ന്. കാണണമെന്ന് ആ​ഗ്രഹമുണ്ടെന്നും കീർത്തന അനിൽ വ്യക്തമാക്കി. കീർത്തനയുടെ സഹോദരി ​ഗോപികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്.

നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയാണ് ​ഗോപികയുടെ വരൻ. വിവാഹനിശ്ചയ ചട‌ങ്ങിൽ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായി. ചേച്ചിയുടെ വിവാഹം നട‌ക്കാനിരിക്കുന്നതിന്റെ സന്തോഷത്തിലാണ് ​കീർത്തന. തനിക്ക് പറ്റിയ അളിയനാണ് ജിപിയെന്നാണ് കീർത്തന പറയുന്നത്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X