അന്ന് വണ്ണം വല്ലാതെ കുറഞ്ഞതിന് കാരണം; ഓപ്പറേഷനാണോയെന്ന് ചോദിച്ചു; പത്ത് മാസത്തിനുള്ളിൽ വന്ന മാറ്റം; കീർത്തി

കൈ നിറയെ അവസരങ്ങളുമായി കരിയറിലെ തിരക്കേറിയ സമയത്താണ് കീർത്തി സുരേഷ്. ​ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെ തുടക്കം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ശ്രദ്ധ തിരിച്ചു. ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ ​കീർത്തിക്ക് ലഭിച്ചു. മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിക്ക് ലഭിച്ചു. മഹാനടിക്ക് ശേഷം കീർത്തിയുടെ കരിയർ ​ഗ്രാഫ് മറ്റൊരു തലത്തിലേക്ക് ഉയർന്നു. അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് പിന്നീട് നടി കൂടുതലും ചെയ്തത്.

സൈറൺ ആണ് കീർത്തി സുരേഷിന്റെ പുതിയ സിനിമ. ജയം രവിയാണ് ചിത്രത്തിലെ നായകൻ. സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കീർത്തി സുരേഷ്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഫിറ്റ്നസിന് താൻ ശ്രദ്ധ നൽകിത്തുടങ്ങിയത് മഹാനടി എന്ന സിനിമയ്ക്ക് ശേഷമാണെന്ന് കീർത്തി സുരേഷ് പറയുന്നു. മെലിഞ്ഞ പൊലീസ് ഓഫീസറാകരുതെന്ന് ഡയറക്ടർക്കുണ്ടായിരുന്നു.

Keerthy Suresh

കാരണം ഇതിന് മുമ്പ് ഒരു പടത്തിൽ ഞാൻ കോൺസ്റ്റബിളായി അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിൽ മെലിഞ്ഞിരിക്കണമെന്ന് ഡിമാന്റുണ്ടായിരുന്നു. അത് പോലെയാകരുത്, കുറച്ച് സൈസ് വേണമെന്ന് ആവശ്യപ്പെട്ടു. അതിനാലാണ് വണ്ണം കൂട്ടിയത്. ഹത്ര യോ​ഗവും വെയ്റ്റ് ട്രെയ്നിം​ഗും ചെയ്തു. കുറച്ച് കൂടി ഭക്ഷണം കഴിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. ആരോ​ഗ്യകാര്യങ്ങളിൽ താൻ സിനിമയിൽ വന്ന് കുറച്ച് കാലത്തിന് ശേഷമാണ് ശ്രദ്ധ നൽകിയതെന്നും കീർത്തി പറയുന്നു. മഹാനടി സിനിമ റിലീസ് വരെയും ശരീരം ശ്രദ്ധിച്ചിരുന്നില്ല.

2013ലാണ് ആദ്യ സിനിമ ചെയ്തത്. അന്ന് തൊട്ട് 2018 വരെയും ഇതൊന്നും നോക്കിയിരുന്നില്ല. അഭിനയം മാത്രമാണ് നോക്കിയത്. പോകുന്നു, അഭിനയിക്കുന്നു, ഭക്ഷണം കഴിക്കുന്നു. അതിന്റെ പ്രാധാന്യമേ എനിക്കപ്പോൾ മനസിലായില്ല. മഹാനടിക്ക് ശേഷം ആറേഴ് മാസം ​ഗ്യാപ്പ് വന്നപ്പോഴാണ് ആരോ​ഗ്യം നോക്കിയത്. അതുവരെയും വർക്കൗ‌ട്ട് ജീവിതത്തിൽ ചെയ്തിരുന്നില്ല. അതിന് ശേഷമാണ് വർക്ക് ഔട്ട് ചെയ്ത് തുടങ്ങിയത്. പത്ത് മാസത്തിനുള്ളിൽ 9 കിലോ കുറച്ചു.

Keerthy Suresh

അന്ന് ഒരുപാട് വണ്ണം കുറച്ചെന്ന് തോന്നുന്നു. പിന്നീട് യോ​ഗയും സ്ട്രെ​ഗ്ത് ട്രെയ്നിം​​ഗ് ചെയ്ത് ശരിയായ ബോഡി ഷെയ്പ്പിലേക്ക് എത്തി. ആദ്യമായി വണ്ണം കുറച്ചപ്പോൾ എന്തെങ്കിലും ഓപ്പറേഷൻ ചെയ്തോ എന്ന് ഒരുപാട് പേർ ചോദിച്ചു. മുഖത്ത് പോലും ഞാനൊന്നും ചെയ്തിട്ടില്ല. ശരീരത്തിൽ അങ്ങനെയെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും പറ്റില്ല. ഫിറ്റ്നെസിലേക്ക് തന്റേത് വ്യത്യസ്തമായ യാത്രയായിരുന്നു. ആദ്യം വല്ലാതെ വണ്ണം കുറച്ചു.

പിന്നീട് തിരിച്ച് വന്നു. ഇപ്പോൾ ഞാനെന്റെ ശരീരം മുഴുവനായും മനസിലാക്കുന്നെന്ന് കരുതുന്നെന്നും കീർത്തി സുരേഷ് വ്യക്തമാക്കി. പഴയകാല നടി സാവിത്രിയുടെ ബയോപിക്കായിരുന്നു മഹാനടി. സിനിമയിലെ അവസാന ഭാ​ഗത്തിനായി നടി വണ്ണം കൂട്ടിയിരുന്നു. പിന്നീട് വണ്ണം കുറച്ചപ്പോൾ കീർത്തി വല്ലാതെ മെലിഞ്ഞ് പോയെന്ന് ആരാധകർ പറഞ്ഞിരുന്നു. വരുൺ ധവാൻ നായകനായെത്തുന്ന സിനിമയിലൂടെ ബോളിവുഡിലേക്കും ക‌ടക്കാനൊരുങ്ങുകയാണ് കീർത്തി സുരേഷ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X