വിവാഹ ശേഷം വന്ന മാറ്റം, ഒരുപാട് പേരോട് സംസാരിച്ചു; എനിക്ക് ഉറപ്പ് ലഭിച്ച ശേഷമായിരുന്നു വിവാഹം; ഖദീജ
സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് എആർ റഹ്മാൻ. ഇന്ത്യയിൽ ഇത്രമാത്രം ജനപ്രീതിയും അംഗീകാരങ്ങളും ലഭിച്ച സംഗീത സംവിധായകർ വിരളമാണ്. എആർ റഹ്മാന്റെ പാത പിന്തുടർന്ന് മകൾ ഖദീജയും സംഗീത ലോകത്തേക്ക് വന്നു. ഖദീജയുടെ ഗാനങ്ങൾക്ക് ഇന്ന് തമിഴകത്ത് നിരവധി ആരാധകരുണ്ട്. തന്റെ മതവിശ്വാസം പിന്തുടരുന്ന വ്യക്തിയാണ് ഖദീജ. മുഖം മറയ്ക്കുന്ന നിഖാബ് ധരിച്ചാണ് ഖദീജ പൊതുവിടങ്ങളിൽ എത്താറ്.
ഇതിന്റെ പേരിൽ എആർ റഹ്മാനും കുറ്റപ്പെടുത്തലുകൾ കേട്ടിട്ടുണ്ട്. എന്നാൽ നിഖാബ് ധരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യം ആണെന്നാണ് ഖദീജയും റഹ്മാനും പറയുന്നത്. കഴിഞ്ഞ വർഷമാണ് ഖദീജ വിവാഹിതയായത്. ഓഡിയോ എഞ്ചിനീയർ റിയാസ്ദീൻ ശൈഖ് മുഹമ്മദാണ് ഭർത്താവ്. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് ഖദീജ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

പിതാവ് റഹ്മാൻ താൻ അദ്ദേഹത്തെ ട്രോളുന്ന റീലുകൾ അയക്കാറുണ്ടെന്ന് ഖദീജ പറയുന്നു. വിവാഹ സമയത്ത് പിതാവ് തനിക്ക് ഉപദേശം തന്നിട്ടുണ്ട്. വിവാഹത്തിൽ ദൈവത്തിന് പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വിവാഹ ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്യണമെന്ന് അമ്മ പറഞ്ഞ് തന്നു. അവൻ വല്ല വ്യക്തിയാണ്. ഇക്കാലത്ത് അങ്ങനെയാെരാളെ കിട്ടാൻ പ്രയാസമാണെന്ന് അമ്മ നല്ല രീതിയിൽ പറഞ്ഞു.
തന്റെ ഭർത്താവിൽ ഇഷ്ടപ്പെട്ട കാര്യം എന്തെന്നും ഖദീജ തുറന്ന് പറഞ്ഞു. അമിതമായി സ്നേഹപ്രകടനം നടത്തി വിവാഹത്തിന് ശേഷം സ്വഭാവം മാറിയ ആളല്ല അദ്ദേഹം. അന്നും ഇന്നും ഒരുപോലെയാണ്. വിവാഹത്തിന് മുമ്പേ അദ്ദേഹം സ്നേഹപ്രകടനം നടിക്കില്ല. പൊള്ളയായ വാക്കുകൾ പറഞ്ഞിട്ടില്ലെന്നും ഖദീജ പറയുന്നു. വിവാഹത്തിന് ശേഷമുള്ള മാറ്റത്തെക്കുറിച്ചും ഖദീജ സംസാരിച്ചു.

വിവാഹത്തിന് ശേഷം ഞാൻ വളരെ ചിൽ ആണ്. ഒരുപാട് കറങ്ങുന്നു. സോളോ ട്രിപ്പ് പോകാറുണ്ട്. കാരണം അദ്ദേഹം തിരക്കിലാണ്. അപ്പോൾ ഞാൻ സുഹൃത്തുക്കൾക്കൊപ്പം പോകും. രണ്ട് മൂന്ന് വർഷം ആലോചിച്ചാണ് അദ്ദേഹത്തെ വിവാഹം ചെയ്തത്. ഒരുപാട് പേരോട് സംസാരിച്ചു. ലൗ മാര്യേജ് ചെയ്ത സുഹൃത്തുക്കളോട് സംസാരിച്ചു. ഇൻസ്റ്റഗ്രാം റീലുകൾ കണ്ട് പലപ്പോഴും നമ്മൾ കൺഫ്യൂസ് ആകും.
നിങ്ങളുടെ പങ്കാളി എപ്പോഴും നിങ്ങളുടെ കൂടെ അല്ലെങ്കിൽ അത് റെഡ് ഫ്ലാഗ് എന്ന് പറയും. അവർ ഒരിക്കലും ബന്ധങ്ങളുടെ പ്രാക്ടിക്കൽ വശം കാണിക്കില്ല. അദ്ദേഹം ലോജിക്കലാണ്. ഞാൻ ഇമോഷണലും. ഒരുപാട് പേരോട് സംസാരിച്ച ശേഷമാണ് എനിക്ക് ക്ലാരിറ്റി വന്നത്. എനിക്ക് ഉറപ്പ് വന്നപ്പോഴാണ് വീട്ടിൽ പറഞ്ഞത്. റിലേഷൻഷിപ്പിനെ താൻ യാഥാർത്ഥ്യ ബോധത്തോടെയാണ് ഇപ്പോൾ കാണുന്നതെന്നും ഖദീജ പറയുന്നു.


Click it and Unblock the Notifications











