'റേറ്റ് എത്രയാണെന്ന ചോദ്യങ്ങൾ; ഒരു വിഡ്ഢിയുമായി ഞാൻ പ്രണയത്തിലായിരുന്നു; എന്റെ ജീവിതത്തിൽ സംഭവിച്ചത്'

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നടിയാണ് കിരൺ റാത്തോഡ്. അജിത്ത്, വിക്രം, കമൽ ഹാസൻ തുടങ്ങിയ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം അഭിനയിച്ച കിരൺ ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താണ്ഡവം എന്ന മലയാള ചിത്രത്തിലൂടെയാണ് കിരണിനെ ഇന്നും മലയാളി പ്രേക്ഷകർ ഓർക്കുന്നത്. കരിയറിൽ നിരവധി അവസരങ്ങളുമായി മുന്നേറിയ കിരണിനെ പിന്നീട് സിനിമാ ലോകത്ത് കാണാതെയായി. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ കിരൺ ജനശ്രദ്ധ നേടി. സ്വന്തം ഹോട്ട് ഫോട്ടോകളുടെ ഒരു വെബ്സൈറ്റും ഇതിനിടെ കിരൺ തുടങ്ങി.

സിനിമകളിൽ അവസരങ്ങൾ ഇല്ലാതായ കിരണിന്റെ ജീവിതം തകർന്നെന്നും പണത്തിന് വേണ്ടി കണ്ടെത്തിയ മാർ​ഗമാണിതെന്നും പ്രചരണങ്ങൾ ഉണ്ടായി. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കിരൺ റാത്തോഡ്. സിനിമകളിലേക്ക് തന്നെ ആരും വിളിച്ചില്ലെന്നും എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കിരൺ പറയുന്നു. ബിഹൈന്റ്വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Kiran Rathod

തുടർച്ചയായി അഞ്ച് സൂപ്പർഹിറ്റ് സിനിമകൾ ഞാൻ ചെയ്തു. എന്നിട്ടും എന്തുകൊണ്ട് ഒരാൾ പോലും പിന്നീട് എനിക്ക് വർക്ക് തന്നില്ല. ഇത് കാണുന്ന സിനിമാക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. ആരും എനിക്ക് വർക്ക് തന്നില്ല. ചെന്നെെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും കിരൺ വ്യക്തമാക്കി. കുടുംബത്തോടൊപ്പം ​ഗോവയിലാണ് നടി താമസിക്കുന്നത്. കരിയറിലെ തിരക്കേറിയ സമയത്ത് താനൊരാളുമായി പ്രണയത്തിലായിരുന്നെന്നും കിരൺ തുറന്ന് പറയുന്നു.

നല്ല സിനിമകൾ ഞാൻ നിരസിച്ചിട്ടുണ്ട്. അന്ന് ‍ഞാൻ ഒരു വിഡ്ഢിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് സെറ്റിൽ ഡൗൺ ചെയ്യാനാണ് ഞാൻ ആ​ഗ്രഹിച്ചത്. ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു അത്. ആ ബന്ധം തകർന്നു. അതിനിടെയാണ് എന്റെ സ്ട്ര​ഗിളിം​ഗ് തുടങ്ങിയത്. അതേസമയം സമയം താൻ വിവാഹിതയല്ലെന്നും നടി വ്യക്തമാക്കി.

Kiran Rathod

പ്രണയത്തിലാകുമ്പോൾ പൊതുവെ സ്ത്രീകൾ ​ദുർബലരാകും. എങ്ങനെ ബാലൻസ് ചെയ്യണമെന്ന് അറിയില്ല. ഞാൻ വളരെ ഇമോഷണലാണ്. വളരെ സ്വകാര്യതയുള്ള വ്യക്തിയായി ഞാനിപ്പോൾ മാറി. ആളുകളെ ഒന്നും ബോധ്യപ്പെടുത്താറില്ല. എന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലെ ഫോട്ടോകൾ ആളുകൾ പലതും കരുതുന്നു. പക്ഷെ താനിവിടെയുണ്ടെന്ന് സിനിമാ ലോകത്തെ അറിയിക്കാനുള്ള വഴിയാണത്. ബിക്കിനി ധരിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല.

അഡ്ജസ്റ്റ്മെന്റുകളേക്കാൾ നല്ലതാണത്. അഡ്ജസ്റ്റ്മെന്റുകൾക്ക് ഞാൻ എതിരാണ്. കുടുംബത്തോടൊപ്പമാണ് ഞാൻ ജീവിക്കുന്നത്. ആളുകൾ മെസേജിൽ ചോദിക്കുന്നത് പോലെ ഞാൻ അവെയ്ലബിൾ അല്ല. ഒരിക്കലും ഞാൻ വിട്ടുവീഴ്ചകൾ ചെയ്തിട്ടില്ല. ആരൊക്കെ ബിക്കിനി ധരിക്കുന്നുണ്ട്. ഞാൻ ധരിക്കുമ്പോൾ മാത്രം എന്താണ് പ്രശ്നം.

മാതാപിതാക്കളുടെ പിന്തുണ എനിക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെക്കുന്നതിന് മുമ്പ് കുഴപ്പമുണ്ടോ എന്ന് അമ്മയോട് ചോദിക്കും. ആദ്യമാെക്കെ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ റേറ്റ് എത്രയാണെന്ന് ചോദിച്ച് കമന്റുകൾ വരും. അതെനിക്ക് വളരെ വിഷമം ഉണ്ടാക്കി. അന്നൊക്കെ കരയുമായിരുന്നു. കുടുംബവും സുഹൃത്തുക്കളുമാണ് തന്നെ ആശ്വസിപ്പിച്ചതെന്നും കിരൺ റാത്തോഡ് വ്യക്തമാക്കി.

ബിക്കിനി ധരിച്ചതിന്റെ പേരിൽ ആദ്യ കാലത്ത് തന്നെ മൂന്ന് സിനിമകളിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ കിരൺ തന്നെക്കുറിച്ച് വന്ന വ്യാജ വാർത്തകളെക്കുറിച്ചും സംസാരിച്ചു. മൂന്ന് വിവാഹം ചെയ്തു, നാല് മക്കളുണ്ട് എന്നൊക്കെ വാർത്തകൾ വന്നു. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കിരൺ റാത്തോഡ് വ്യക്തമാക്കി.

More from Filmibeat

Read more about: kiran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X