മരിക്കുന്നതിന്റെ തലേ ദിവസം വിളിച്ചപ്പോൾ ഒറ്റക്കരച്ചിൽ; കാറിൽ കയറും മുമ്പ് എന്നോട് പറഞ്ഞത്; രേണു

മലയാളികളെ ഏറെ വിഷമിപ്പിച്ച സംഭവമാണ് കൊല്ലം സുധിയുടെ മരണം. കഴിഞ്ഞ വർഷമുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരണപ്പെട്ടത്. സുധിയുടെ മരണം കുടുംബത്തെ പിടിച്ചുലച്ചു. ഭാര്യ രേണുവിനെയും രണ്ട് മക്കളെയും ആശ്വസിപ്പിച്ച് ബന്ധുക്കളും സഹപ്രവർത്തകരുമെല്ലാം ഒപ്പം നിന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം സുധിക്ക് എന്നുമുണ്ടായിരുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ നിരവധി സന്മനസുകൾ മുന്നോട്ട് വന്നു. മരിക്കുന്നതിന്റെ തലേദിവസം രാത്രി കൊല്ലം സുധി വിളിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ രേണു.

ജാം​ഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കൊല്ലം സുധിയുടെ ഭാര്യ മനസ് തുറന്നത്. 'തലേന്ന് കോൾ ചെയ്തിരുന്നു. പിന്നെയും പിന്നെയും വീഡിയോ കോൾ ചെയ്തു. രാവിലെ വരുന്നതല്ലേ എന്തിനാണ് വീഡിയോ കോൾ ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. കുഞ്ഞിനെ കാണണമെന്ന് അദ്ദേഹം. ഒരുപാട് കോൾ ചെയ്തപ്പോൾ എന്തോ വിഷമമുണ്ടെന്ന് തോന്നി. കോളെടുത്ത് കുഞ്ഞിനെ കാണിച്ചു'

Kollam Sudhi

'എന്നെ കാണിച്ചില്ല. എന്തോ എനിക്കങ്ങനെ തോന്നിയില്ല. കുഞ്ഞിനെ കാണിച്ചപ്പോഴേക്കും പെട്ടെന്ന് ഒരു കരച്ചിൽ. കാറിൽ കയറാൻ പോകുകയാണ്.
കുഞ്ഞിനെ നോക്കിക്കോണെ എന്നൊക്കെ പറഞ്ഞു. പല്ലുവേദനയുണ്ടെന്ന് പറഞ്ഞപ്പോൾ കുഞ്ഞിനും പല്ലു വേദനയുണ്ടെന്ന് ഞാൻ. വെളുപ്പിന് എന്നെയും കുഞ്ഞിനെയും ആശുപത്രിയിൽ കൊണ്ട് പോകണോ എന്ന് പറഞ്ഞാണ് കോൾ കട്ട് ചെയ്തത്. നാലരമണിക്കാണ് അപകടം നടന്നത്,' രേണു പറയുന്നു.

'രാവിലെ കുഞ്ഞ് ഉണർന്നു. ഫോണെടുത്ത് ഏട്ടനെ വിളിക്കുകയോ നെറ്റ് ഓണാക്കുകയോ ചെയ്യുന്നതാണ്. പക്ഷെ എനിക്കങ്ങനെ തോന്നിയില്ല. തിരിഞ്ഞ് കിടന്നു. എല്ലാവരും അറിഞ്ഞ് കഴിഞ്ഞാണ് ഞാനറിയുന്നത്. കതക് തുറന്നപ്പോൾ വഴിനീലെ ആൾക്കാർ നിൽക്കുന്നു. അപ്പോഴും നമ്മൾ വിശ്വസിക്കുന്നില്ല. ഫേക്ക് ന്യൂസ് ആയിരിക്കുമെന്ന് കരുതി. അപ്പുറത്ത് ഒരു കുട്ടി വന്ന് എന്നോട് ബോഡി ഇങ്ങോട്ടാണോ കൊല്ലത്തോട്ടാണോ കാെണ്ട് പോകുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് തീർന്നെന്ന് മനസിലായി. തളർന്ന് വീഴില്ലെന്ന് എനിക്കറിയാമായിരുന്നു'

Kollam Sudhi

'ഞാൻ വീണ് കഴിഞ്ഞാൽ പിള്ളേരും ഡൗൺ ആകും. പച്ചവെള്ളം ഞാനിറക്കിയില്ല. ഞാൻ തളർന്ന് വീഴുമെന്ന് ബന്ധുക്കൾ കരുതി. എന്റെ ആരോ​ഗ്യം വെച്ച് വീഴേണ്ടതാണ്. പക്ഷെ വീണില്ല. ആളുടെ ആത്മാവ് എന്റെ കൂടെ ഉണ്ടാകുമെന്ന ഒറ്റ വിശ്വാസത്തിലാണ് താൻ നിന്നത്,' രേണു ഓർത്തു. സുധി ചേട്ടന്റെ മരണത്തിന് ശേഷം എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ പഠിച്ചെന്നും രേണു പറയുന്നു. എടിഎമ്മിൽ നിന്ന് പൈസ പോലും എടുക്കാനവറിയാത്ത ആളായിരുന്നു'

'എവിടെ നിന്നൊക്കെയോ എല്ലാ അറിവും കിട്ടിയെന്നാണ് തോന്നുന്നത്. കാരണം ഇനി മുന്നോട്ട് ഒറ്റയ്ക്കാണ് പോകേണ്ടത്. മക്കളുണ്ടെങ്കിലും ജീവിത പങ്കാളി എന്ന നിലയിൽ എന്റെ ജീവിതത്തിൽ ഇനി ആരുമില്ല. പോയ ആൾ മടങ്ങി വരികയും ഇല്ല. ആ തിരിച്ചറിവാണ് തനിക്ക് മുന്നോട്ട് പോകാൻ ശക്തി നൽകിയതെന്നും രേണു വ്യക്തമാക്കി.

രണ്ട് പേരും എന്റെ സ്വന്തം മക്കളാണ്. രണ്ട് പേരും എന്നെ നോക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. ഞാൻ വേറെ വിവാ​ഹം ചെയ്യില്ലെന്ന് എന്റെ വീട്ടുകാർക്ക് അറിയാം. ഇനി വരുന്ന പങ്കാളി സ്വന്തം മക്കളെ പോലെ കാണില്ല. എനിക്ക് സുധി ചേട്ടനെ പോലെയൊരു പങ്കാളിയെ കിട്ടുകയുമില്ല. അതിനാൽ വിവാഹം ചെയ്യില്ലെന്നത് ഉറച്ച തീരുമാനാണെന്നും രേണു വ്യക്തമാക്കി.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X