For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം; പിതാവിന്റെ വാക്കുകള്‍ പങ്കുവെച്ച് കൃഷ്ണ കുമാർ

  |

  നടന്‍ കൃഷ്ണ കുമാര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവാറുണ്ട്. ഇതിന്റെ പേരില്‍ താരത്തിനും കുടുംബത്തിനും ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതും പതിവാണ്. എങ്കിലും തന്റെ അഭിപ്രായങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ വഴി കൃഷ്ണ കുമാര്‍ പങ്കുവെക്കുന്നതും പതിവാണ്. ഏറ്റവും പുതിയതായി പാലാ ബിഷപ്പ് അഭിവന്ദ്യ പിതാവ് ശ്രി ജോസഫ് കല്ലറങ്ങാട്ടു പറഞ്ഞ വാക്കുകളെ കുറിച്ചാണ് താരം പങ്കുവെക്കുന്നത്.

  കൃഷ്ണ കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

  ''ഇത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധമാണ്... പാലാ ബിഷപ്പ് അഭിവന്ദ്യ പിതാവ് ശ്രി ജോസഫ് കല്ലറങ്ങാട്ടു പറഞ്ഞത് ധര്‍മ്മം. എന്നും ധര്‍മ്മത്തിന്റെ കൂടെയാണ് ഭാരതീയര്‍ നിന്നിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെ. പിതാവ് പറഞ്ഞതാണ് ശെരി. അദ്ദേഹത്തിന്റെ വാക്കുകളില്‍ എവിടെ ആണ് മതതീവ്രത. ലോകം മുഴുവന്‍ വരും തലമുറകളെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്നില്‍ നിന്നും യുവാക്കളേയും, അവരുടെ മാതാപിതാക്കളേയും മുന്നറിയിപ്പിലൂടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള ഒരു നല്ല സന്ദേശം.

  krishnakumar

  ഇത് ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം. നന്മ ചിന്തിക്കുന്ന ആര്‍ക്കും സ്വീകരിക്കാം. വേണ്ടാത്തവര്‍ക്ക് വിട്ടുകളയാം. പക്ഷെ ഒരു നല്ല കാര്യം പറഞ്ഞതിന്റെ പേരില്‍, ഒരു വിഭാഗം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു, സമൂഹത്തില്‍ ഭയം സൃഷ്ടിച്ചു സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കാന്‍ നടത്തുന്ന നീക്കത്തെ മുളയിലേ നുള്ളിക്കളയണം. രാജ്യസ്‌നേഹികളായ ഓരോ പൗരന്മാരും ഇത് തിരിച്ചറിയുക. പിതാവിന്റെ നല്ല സന്ദേശത്തെ പിന്തുണക്കുക, പ്രതികരിക്കുക.

  സ്വന്തം നേട്ടങ്ങള്‍ക്കായി പണ്ട് മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിച്ചു. ഇന്നും അത്തരം ചിന്തകളുമായി ശത്രു മനോഭാവം വെച്ച് പുലര്‍ത്തുന്ന ചൈനയുടെയും പാകിസ്ഥാന്റെയും ചില്ലറവാങ്ങി, വോട്ട് ബാങ്കുകളെ സുഖിപ്പിക്കാനായി പിതാവിനേയും സഭയേയും വളഞ്ഞിട്ടാക്രമിക്കുന്ന ചില ഭരണ പ്രതിപക്ഷ നേതാക്കള്‍ ഒന്ന് മനസ്സിലാക്കുക. ഇന്നു ഇന്ത്യ ഭരിക്കുന്നത് 56 ഇഞ്ച് നെഞ്ച് വലിപ്പം ഉള്ള, ചങ്കൂറ്റമുള്ള ഭരതത്തിന്റെ അഭിമാനപുത്രന്‍ ശ്രി നരേന്ദ്രമോദിയാണ്. 8 ഇഞ്ച് മോര്‍ട്ടാര്‍ ഇന്ത്യയില്‍ വീണപ്പോള്‍ 80 കിലോമീറ്റര്‍ അകത്തു കയറി പാകിസ്താന്റെ നെഞ്ചില്‍ വെടിപൊട്ടിച്ച ഭരണകൂടമാണ്.

  kk-family

  വിശ്വസിച്ച് കൂടെ ജീവിക്കുന്ന ദേശസ്‌നേഹികളായ ഭാരതീയ സഹോദരങ്ങള്‍ക്ക്, അത് ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ ആരുമാകട്ടെ, അവരുടെ വിഷമ ഘട്ടങ്ങളില്‍, എന്ത് ത്യാഗം സഹിച്ചായാലും കൂടെ നിന്ന് സഹായിക്കും. സംരക്ഷിക്കും. ഒന്നോര്‍ക്കുക ദേവന്മാരുള്ളിടത്തു അസുരന്മാര്‍ വരും. തുടക്കത്തില്‍ അസുരന്മാര്‍ക്ക് ചെറു വിജയവുമുണ്ടാകും. പക്ഷെ അന്തിമ വിജയം എപ്പോഴും ദേവന്മാര്‍ക്കുള്ളതാണ്. ധര്‍മ്മം ജയിക്കും... ധര്‍മ്മമേ ജയിക്കാവു. ഇന്നു ഞായറാഴ്ച. പിതാവിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ക്ക് ശക്തി പകരാനാവട്ടെ ഇന്നത്തെ പ്രാര്‍ത്ഥന. ജയ് ഹിന്ദ്..

  Krishnakumar's family's earning from YouTube

  അതേ സമയം കൃഷ്ണ കുമാറിന്റെ വാക്കുകള്‍ ശരിയാണെന്നും അല്ലെന്നും സ്ഥാപിച്ച് നിരവധി പേരെത്തി. 'കൃഷ്ണ കുമാര്‍ ജി സത്യസന്ധമായി ഇതുപോലെ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ അങ്ങ് കാണിച്ച ആര്‍ജവം ഇന്ന് രാഷ്ട്രീയ നേതാക്കളില്‍ കുറഞ്ഞു പോയിരിക്കുന്നു. സമൂഹത്തെ നശിപ്പിക്കാന്‍ നില്‍ക്കുന്ന ജിഹാദികളെ ഭയപെടാതെ ഇനിയും അങ്ങ് മുന്നോട്ട് പോകുക. അങ്ങയെ പോലെ ഉള്ള നേതാക്കളെ ആണ് ഇന്നു നാടിന് ആവശ്യം. മുന്‍ പ്രസിഡന്റ് അബ്ദുല്‍ കലാം സാറിനെ പോലെ ഉള്ള ആളുകളെ സംഭാവന ചെയ്ത മത വിഭാഗം ആണ് ഇസ്ലാം. അദ്ദേഹത്തെ പോലെ ഉള്ള ആളുകളെയും ഇസ്ലാമിനെയും ബഹുമാനിക്കുന്നു. എന്നാണ് ഒരു ആരാധകന്‍ എഴുതിയിരിക്കുന്നത്. ഒപ്പം താരത്തെ വിമര്‍ശിച്ചും നിരവധി പേരെത്തുന്നുണ്ട്.

  English summary
  Viral: Koodevide Actor Krishna Kumar Latest Social Media Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X