For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിയുമ്പോൾ പതിനേഴും പതിനഞ്ചും വയസ്സായിരുന്നു, നടൻ ഉമ്മറിനെ കുറിച്ച് ഭാര്യയും മകനും

  |

  മലയാള സിനിമയ്ക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് കെപി ഉമ്മർ. കെ.പി.എ.സി. തുടങ്ങിയ നാടക ഗ്രൂപ്പുകളിലൂടെയാണ് ഉമ്മർ സിനിമയിൽ എത്തുന്നത്. 1965 ൽ എംടിയുടെ മുറപ്പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വില്ലൻ കഥാപാത്രങ്ങളിലാണ് താരം അധികവും പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ ഹാസ്യ സ്വഭാവമുളള വേഷങ്ങളിലും നടൻ എത്തിയിരുന്നു. പ്രേം നസീറിന്റെ വില്ലനായിട്ടായിരുന്നു ഉമ്മർ അധികവും പ്രത്യക്ഷപ്പെട്ടിരുന്നത് . പ്രേം നസീർ- ഉമ്മർ കോമ്പോ അന്ന് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. മലയാളത്തിലെ സുന്ദരനായ വില്ലൻ എന്നായിരുന്നു ഉമ്മറിനെ അറിയപ്പെട്ടിരുന്നത്.

  വിവാഹശേഷമുളള ചിത്രങ്ങളുമായി മൃദുല വിജയ്, ഏറ്റെടുത്ത് ആരാധകര്‍

  അഭിഷേകിനെ ഇപ്പോൾ എത്രമാത്രം മിസ് ചെയ്യുന്നുണ്ട്, പ്രതീക്ഷിക്കാത്ത ഉത്തരം നൽകി ഐശ്വര്യ റായ്

  1995 വരെ അഭിനയത്തിൽ സജീവമായിരുന്ന ഉമ്മർ 2001 ഒക്ടോബർ 29 ന് വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്തരിക്കുന്നത്. ഇമ്പിച്ചമീബീയാണ് ഭാര്യ. മൂന്ന് മക്കളാണ് അദ്ദേഹത്തിനുള്ളത്. ഉമ്മറിനെ കുറിച്ച് മമസ് തുറക്കുകയാണ് ഭാര്യയും മകൻ റഷീദ് ഉമ്ന്റും. അമ്പിളിക്കാഴ്ചകൾ എന്ന യൂട്യൂബ് ചാനലന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ചെറുപ്പക്കാലത്ത് പിതാവിനെ അധികം കാണാൻ കിട്ടിയിരുന്നില്ല എന്നാണ് റഷീദ് പറയുന്നത് . കൂടാതെ പണ്ടത്തെ കാലത്തെ അച്ഛൻമാരെ പോലെ അദ്ദേഹവും വളരെ സ്ട്രിറ്റ് ആയിരുന്നുവെന്നും പിതാവിന്റെ ഓർമ പങ്കുവെച്ച് കൊണ്ട് പറയുന്നു.

  ഇതൊക്കെ കൊണ്ടാണ് സജ്നയെ തനിക്ക് ഇത്രയ്ക്ക് ഇഷ്ടം, വളരെ സന്തോഷമായെന്ന് പൊളി ഫിറോസ്

  ''അച്ഛൻ അധികം ഷൂട്ടിങ്ങുകൾ കാണാനൊന്നും കൊണ്ട് പോയിട്ടില്ല. എപ്പോഴെങ്കിലുമായിരുന്നു ഒരു ഷൂട്ടിങ്ങ് കാണാൻ പോകുന്നത്. ചെറുപ്പമായിരുന്നത് കൊണ്ട് അച്ഛന്റെ അധികം കഥാപാത്രങ്ങളൊന്നും പതിഞ്ഞിട്ടില്ല. എന്നാൽ ഹാസ്യ ചെയ്യുന്നത് വളരെ ഇഷ്ടമാണെന്നും റഷീദ് പറയുന്നു. അച്ഛന്റെ അഭിനയം വളരെ ഇഷ്ടമാണെന്നും അദ്ദേഹം പിതാവിന്റെ സിനിമ ഓർമകൾ പങ്കുവെച്ച് കൊണ്ട് പറഞ്ഞു. നാടകത്തിൽ സ്റ്റേറ്റ് അവാർഡ് ലഭിച്ചതിന് ശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്ക് വരുന്നത്. എന്നാൽ സിനിമയിൽ വന്നപ്പോൾ അധികവും വില്ലൻ വേഷമായിരുന്നു ലഭിച്ചത്. ആദ്യ നായകനായിട്ടായിരുന്നു എത്തിയത്. എന്നാൽ പിന്നീട് വില്ലൻ വേഷങ്ങൾ ചെയ്യുന്നില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

  1992 ആയതോടെ സിനിമ കുറഞ്ഞു വന്നിരുന്നു.1998 അവസാനമായി സിനിമ ചെയ്യുന്നത്. ഫാസിലിന്റെ ഹരികൃഷ്ണൻസായിരുന്നു അവസാനം ചെയ്ത ചിത്രം. സംവിധായകൻ ഫാസിൽ പറഞ്ഞിട്ടാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. ഉമ്മറിന്റെ അസുഖത്തെ കുറിച്ചും റഷീദ് പറയുന്നുണ്ട്. കാലിന് പറ്റിയ മുറുവിൽ നിന്നാണ് തുടക്കം. അദ്ദേഹം ലിബർട്ടിയുടെ ഒരു ചെരുപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആ ചെരുപ്പ് കിട്ടിയില്ല. പകരം മറ്റൊരു ചെരുപ്പായിരുന്നു ഉപയോഗിച്ചത്. അദ്ദേഹത്തിന് ഇത് പറ്റിയില്ല. കാല് മുറിഞ്ഞു. ഷുഗർ രോഗികൾക്ക് കാല് മുറിഞ്ഞാലും വേദന അറിയില്ല. ചെരുപ്പിട്ട് കാല് മുറിഞ്ഞിട്ടും അദ്ദേഹവും വേദന അറഞ്ഞില്ല.

  ആ സമയത്ത് അച്ഛൻ കോഴിക്കോട് പോയിരുന്നു. അദ്ദഹത്തിന് അവിടെ ഒരുപാട് സുഹൃത്തുക്കളുണ്ട്. അവിടെ വെച്ച് ആരോ ഒരു ചക്കര കൊടുത്തു. നല്ല മധുരമുളള ചക്കരയാണത്. ഷുഗർ അല്ലാത്ത ചക്കരയാണ് എന്ന് പറഞ്ഞാണ് ഫാദറിന് കൊടുക്കുന്നത്. അദ്ദേഹം അത് മുഴുവൻ കഴിച്ചു. അപ്പോഴേയ്ക്ക് കാലിന്റെ മുറിവ് വലുതായി. കൊച്ചിയില ആശുപത്രിൽ ഇത് കാണിച്ച് പ്രഥമിക ചികിത്സയൊക്കെ നടത്തിയിട്ടാണ് അദ്ദേഹം മദ്രാസിലേയ്ക്ക് വരുന്നത്. തിരിച്ചെത്തിയപ്പോൾ കാലിന് അൽപം പ്രശ്നം ഉണ്ടായിരുന്നു.

  ആ സമയത്ത് തന്നെ കാലിലെ മുറിവ് അൽപം വലുതായി. ഫാമിലി ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞത്. പിന്നീട് ഒരു വിരൽ മുറിക്കേണ്ടി വന്നു. അത് പിതാവിന് വലിയ നിരാശ ഉണ്ടാക്കിയിരുന്നു. അങ്ങനെ അടിച്ച് പൊളിച്ച് നടന്ന വ്യക്തിയായിരുന്നു അദ്ദേഹം. വീട്ടിൽ എത്തി ഒരു സെപ്റ്റംബറോട് കൂടി വീണ്ടും സുഖമില്ലാതെയായി. ഇതേ ആശുപത്രിയിൽ കൊണ്ടു വന്നു. അന്ന് ഈ ഫാമിലി ഡോക്ടർ കൂടെയില്ലായിരുന്നു. ആ അവസരം അവർ നല്ല രീതിയിൽ ഉപയോഗിച്ചു. നല്ല പൈസ തങ്ങളിൽ നിന്ന് വങ്ങി. അഡ്മിറ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഏകദേശം 7000 രൂപയെ ഉണ്ടായിരുന്നുള്ളൂ. ബന്ധുക്കൾ എല്ലാവരും ചേർന്ന് ചികിത്സയ്ക്ക് ആവശ്യമായ പൈസ തന്നിരുന്നു. അന്ന് ഏകദേശം 5 ലക്ഷത്തോളം രൂപ ആശുപത്രിയിൽ ചെലവായി.

  അന്നൊക്ക ആശുപത്രിയിൽ പിതാവിനെ കാണാൻ ഹരിഹരൻ സാർ വരുമായിരുന്നു. രാവിലേയും വൈകുന്നേരവും വരുമായിരുന്നു. രാവില നോക്കുമ്പോൾ അച്ഛൻ ചായയൊക്കെ കുടിക്കുന്നത് കാണാം. എന്നാൽ വൈകുന്നേരമാകുമ്പോൾ എല്ലാ ഉപകരണങ്ങളും ബെഡിന് ചുറ്റും കൊണ്ടുവരും. എന്നിട്ട് പറയും അൽപം സീരിയസ് ആണെന്ന്. ചെലവിന കുറിച്ചൊക്കെ ഡോക്ടർമാർ ആദ്യമേ ഞങ്ങളോട് ചോദിച്ചിരുന്നു. ഈ സമയം പത്രക്കാരൊക്കെ ഈ വിവരം അറിഞ്ഞ് ആശുപത്രിയിലേയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഹരിഹരൻ സാർ ഞങ്ങളോട് മറ്റൊരു ആശുപത്രിയിൽ കാണിക്കാമെന്ന്പറഞ്ഞു. അവിടെന്ന് റിപ്പോർട്ട് വാങ്ങി മാറ്റൊരു ഡോക്ടറെ കാണിച്ചു. ഉടൻ തന്നെ വിജയ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. പിന്നീട് മരിക്കുന്നത് വരെ അവിടെ അയിരുന്നു ചികിത്സ''.

  മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും 40 ഏക്കർ ഭൂസ്വത്ത് നഷ്ടപ്പെടില്ല | FIlmiBeat Malayalam

  ഉമ്മറിനെ കുറിച്ചും അദ്ദേഹവുമായുള്ള വിവാഹത്തെ കുറിച്ച് ഭാര്യ ബിച്ചാമിയും ഓർമ പങ്കുവെച്ചിരുന്നു. 17, 15 വയസ്സിലായിരുന്നു വിവാഹം കഴിയുന്നത്. ചെറിയ വയസ്സിലായിരുന്നു വിവാഹം. 50 വർഷത്തിലേറെ ഒന്നിച്ച് ജീവിച്ചെന്നും'' ഉമ്മറിന്റെ ഓർമ പങ്കുവെച്ച് കൊണ്ട് ഭാര്യ പറഞ്ഞു. ബന്ധുക്കളായിരുന്നു ഇരുവരും.

  വീഡിയോ, കടപ്പാട്, അമ്പളിക്കാഴ്ചകൾ യൂട്യൂബ് ചാനൽ

  Read more about: kp ummer
  English summary
  Viral: KP Ummer Struggled In His Last Moments, His Bank Balance Was Less Than Rs 10,000 In Last Stages
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X