'ഒരമ്മയുടെ വേദനയാണത്; ആരും അതേക്കുറിച്ച് ചോദിക്കരുത്; അവളെടുത്ത തീരുമാനമല്ലേ'
സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാകുന്നവരാണ് നടി ഐശ്വര്യ ഭാസ്കരനും അമ്മ ലക്ഷ്മിയും. അമ്മയും മകളുമാണ് ഇരുവരുമെന്ന് ഈയടുത്ത കാലത്താണ് പലരും അറിഞ്ഞത്. ലക്ഷ്മിയുടെ ആദ്യ ഭർത്താവ് ഭാസ്കരനിൽ പിറന്ന മകളാണ് ഐശ്വര്യ. നരസിംഹം എന്ന സിനിമയാണ് ഐശ്വര്യയുടെ മുഖം കണ്ടാൽ ഇന്നും മലയാളികൾ ഓർക്കുന്നത്. സിനിമാ ലോകത്ത് കുറച്ച് വർഷങ്ങൾ മാത്രമേ ഐശ്വര്യ സജീവമായിരുന്നുള്ളൂ. ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ട ഐശ്വര്യ അടുത്തിടെ സോപ്പ് നിർമാണത്തിലേക്കും തിരിഞ്ഞു.
ഇതോടെയാണ് ഐശ്വര്യയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വീണ്ടും ജനശ്രദ്ധയിലേക്ക് വന്നത്. സിനിമാ ലോകത്തെ ബഹുമാന്യയാണ് ലക്ഷ്മി. ലക്ഷ്മിയുടെ മകൾക്ക് എന്ത് കൊണ്ട് സോപ്പ് നിർമാണം ഉപജീവനമാർഗമം ആക്കേണ്ടി വന്നെന്ന ചോദ്യം ഉയർന്നു. യഥാർത്ഥത്തിൽ ഐശ്വര്യയും അമ്മ ലക്ഷ്മിയും തമ്മിൽ അത്ര അടുപ്പത്തിൽ അല്ല. ഏറെ നാളായി അമ്മയിൽ നിന്നും അകന്ന് കഴിയുകയാണ് ഐശ്വര്യ. ലക്ഷ്മിയാണെങ്കിൽ മറ്റൊരു മകളെ എടുത്ത് വളർത്തുകയും ചെയ്തു.

അച്ഛനായിരുന്നു ഐശ്വര്യക്ക് പ്രിയപ്പെട്ടയാൾ. അമ്മ തന്റെ മകളുടെ വിവാഹത്തിന് പോലും വന്നില്ലെന്ന് മുമ്പൊരിക്കൽ ഐശ്വര്യ തുറന്നടിച്ചിട്ടുണ്ട്. കൊച്ചുമകളെ ആശിർവദിക്കാൻ അവർ വന്നില്ല. വിവാഹത്തിന് ക്ഷണിക്കാൻ പോയപ്പോൾ വാതിൽ തുറന്നത് പോലുമില്ല. കൊവിഡിന്റെ ഭയമാണെന്നാണ് കാരണം പറഞ്ഞതെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി. അടുത്തിടെ അമ്മയെക്കുറിച്ചുള്ള ചോദ്യത്തിന് രൂക്ഷമായാണ് ഐശ്വര്യ പ്രതികരിച്ചത്.
അമ്മയ്ക്ക് സമ്പാദ്യങ്ങൾ ഉണ്ടായിട്ടും എന്തിന് കഷ്ടപ്പെടുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ വന്ന ചോദ്യം. അമ്മയുടെ ചെലവിൽ ജീവിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. 50 വയസായാലും അച്ഛനും അമ്മയുമായിരിക്കും നിങ്ങളെ നോക്കുന്നത്. എന്റെ കുടുംബത്തിൽ അങ്ങനെ അല്ല. പ്രായമായ അച്ഛനെയും അമ്മയെയും ഞങ്ങൾ കഷ്ടപ്പെടുത്താറില്ലെന്നും ഐശ്വര്യ വ്യക്തമാക്കി.

ഐശ്വര്യ-ലക്ഷ്മി ബന്ധത്തെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെ ലക്ഷ്മിയെ കുട്ടി പത്മിനി ഇന്റർവ്യൂ ചെയ്തിരുന്നു. അഭിമുഖത്തിൽ ഐശ്വര്യയെക്കുറിച്ച് ചോദിച്ചില്ലല്ലോ എന്ന് ഒരു ആരാധിക പരിഭവം പറഞ്ഞി. യൂട്യൂബ് ചാനലിലൂടെ ഇതിന് മറുപടി നൽകുകയായിരുന്നു കുട്ടി പത്മിനി. മകളുടെ കാര്യം ലക്ഷ്മിയോട് താൻ മനപ്പൂർവം ചോദിക്കാതിരുന്നതാണെന്ന് കുട്ടി പത്മിനി വ്യക്തമാക്കി.
ഞാൻ മാത്രമല്ല ആരും അവരോട് അതേക്കുറിച്ച് ചോദിക്കാത്തതാണ് നല്ലത്. മകളെ പിരിഞ്ഞിരിക്കുന്ന ഒരു അമ്മയുടെ വേദന വളരെ വലുതാണ്. പിരിഞ്ഞിരിക്കുന്നത് അവരുടെ തീരുമാനം കൊണ്ടല്ല, മകൾ എടുത്ത തീരുമാനമാണ്. അമ്മയെ വേണ്ട, എനിക്ക് മറ്റൊരു ജീവിതം വേണമെന്ന് ഐശ്വര്യ കരുതി. അതിൽ അവളും സന്തോഷത്തിലാണ്. തന്റെ സന്തോഷത്തിനായി ഒരു മകളെ വളർത്തി ലക്ഷ്മിയും സന്തോഷമായിരിക്കുന്നു. ഇതിനിടെ ഈ വിഷയത്തെക്കുറിച്ച് ഞാൻ ചോദിക്കുന്നത് അനാവശ്യമാണ്. അവരെ മനസ് വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
കുട്ടി പത്മിനിയുമായുള്ള അഭിമുഖത്തിൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ലക്ഷ്മി സംസാരിച്ചില്ലെങ്കിലും പാെതുവെയുള്ള വിഷയങ്ങളെക്കുറിച്ച് നടി അഭിപ്രായം പറഞ്ഞു. മാതാപിതാക്കൾ എല്ലാ സമ്പത്തും മക്കൾക്ക് നൽകി അവരെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് ലക്ഷ്മി അഭിപ്രായപ്പെട്ടു. അവസാന നാളുകളിലെ ആശുപത്രി വാസമെങ്കിലും ഓർത്ത് സമ്പാദ്യം കരുതി വെക്കുക. മക്കൾക്ക് വിദ്യാഭ്യാസം നൽകി അവരുടെ വഴിക്ക് വിടണമെന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു. സംയുക്ത എന്നാണ് ലക്ഷ്മിയും ഭർത്താവ് ശിവചന്ദ്രനും ദത്തെടുത്ത മകളുടെ പേര്.


Click it and Unblock the Notifications