46 വയസിൽ ഞാനും പ്രസവിച്ചു; പക്ഷെ ബുദ്ധിമുട്ടാണ്; ഇന്ന് ആളുകൾ തെറ്റായെടുത്തേക്കാം; കുട്ടി പത്മിനി

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ബാലതാരമായി തിളങ്ങിയ നടിയാണ് കുട്ടി പത്മിനി. മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ ക്യാമറയ്ക്ക് മുന്നിൽ മുഖം കാണിക്കുന്ന കലാകാരി. ശിവാജി ​ഗണേശൻ. എംജി രാമചന്ദ്രൻ, ജെമിനി ​ഗണേശൻ, രജിനികാന്ത്, കമൽ ഹാസൻ തുടങ്ങിയ പ്ര​ഗൽഭർക്കൊപ്പം ബാലതാരമായി കുട്ടി പത്മിനി അഭിനയിച്ചിട്ടുണ്ട്. 'കുഴന്തിയും ദൈവമും' എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കുട്ടി പത്മിനി നേടി.

തമിഴ്നാട്ടിൽ ആദ്യമായി ഈ പുരസ്കാരം നേടിയ ബാലതാരം കുട്ടി പത്മിനിയാണ്. പിൽക്കാലത്ത് സിനിമാ രം​ഗത്ത് പ്രമുഖ സാന്നിധ്യമായി കുട്ടി പത്മിനി മാറി. നടികർ സംഘത്തിന്റെ എക്സിക്യൂട്ടീവ് അം​ഗം, ബ്ലൂ ഏഷ്യൻ ഫിലിംസ് ആന്റ് ടെലിവിഷൻ അക്കാദമി ഡയരക്ടർ തുടങ്ങിയ സ്ഥാനങ്ങൾ കുട്ടി പത്മിനി വഹിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂട്യൂബ് ചാനലിൽ നടി സജീവമാണ്. സിനിമാ രം​ഗത്തെയും ജീവിതത്തിലെയും ഓർമകൾ കുട്ടി പത്മിനി ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

Kutty Padmini

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികമിടങ്ങളിൽ കുട്ടി പത്മിനി തുറന്ന് പറഞ്ഞിട്ടില്ല. രണ്ട് വിവാ​ഹങ്ങളാണ് കുട്ടി പത്മിനിയുടെ ജീവിതത്തിൽ ഉണ്ടായത്. ഇവ രണ്ടും വേർപിരിയലിൽ അവസാനിച്ചു. ഇപ്പോഴിതാ അമ്മയായതിനെക്കുറിച്ച് കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു ആരാധിക തന്നെ വിളിച്ച് പറഞ്ഞ സങ്കടത്തെക്കുറിച്ച് സംസാരിക്കവെയാണ് സ്വന്തം ജീവിതത്തെക്കുറിച്ചും നടി പരാമർശിച്ചത്.

'വളരെ ഡിപ്രഷനിലാണ്, എനിക്ക് വിളിച്ച് സംസാരിക്കണം എന്ന് ആ സ്ത്രീ പറഞ്ഞു. ഞാൻ വിളിച്ച് സംസാരിച്ചു. ഒരു ആൺകുട്ടി വേണമെന്ന് വളരെ ആ​ഗ്രഹമുണ്ട്, രണ്ട് തവണ ​ഗർഭിണിയായപ്പോഴും അബോർട്ട് ചെയ്യാൻ ഡോക്ടർ അവരോട് നിർദ്ദേശിച്ചു. പാവം അവൾക്ക് കുട്ടികളില്ലല്ലോ എന്ന് ഞാൻ കരുതി. പക്ഷെ ഒരു പെൺകുട്ടി അവർക്കുണ്ട്. 40 വയസിൽ ഒരു ആൺകുഞ്ഞ് പിറക്കണമെന്നാണ് അവർ ആ​ഗ്രഹിക്കുന്നത്,' കുട്ടി പത്മിനി പറയുന്നു.

Kutty Padmini

ഞാൻ 46 വയസിൽ കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ട്. പക്ഷെ വളരെ റിസ്കാണ്. 35 വയസിന് ശേഷം കുഞ്ഞ് പിറന്നാൽ പല പ്രശ്നങ്ങളുമുണ്ടാകും. കുഞ്ഞിന് സൈക്കോളജിക്കൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, ഈ കുഞ്ഞിനെ വളർത്താനും ബുദ്ധിമുട്ടാണ്. ഞാൻ 46 വയസിൽ പ്രസവിച്ച മകൾക്ക് ഇന്ന് 18 വയസായിരിക്കുമ്പോൾ ഞാൻ ഇനിയും കഷ്പ്പെടണം. അവളെ സംരക്ഷിച്ച് പഠിപ്പിക്കണം. നമ്മുടെ വയസും ശരീരവും അതിനൊപ്പം നിൽക്കേണ്ടതുണ്ടെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

40 വയസിൽ അവർ ആൺകുഞ്ഞിനെ പ്രസവിക്കുന്നതിന് പകരം ജനിച്ച പെൺകുട്ടിയെ നല്ല രീതിയിൽ വളർത്തുന്നത് എത്ര നല്ലതാണ്. പക്ഷെ അവർ പറഞ്ഞിട്ട് കേൾക്കുന്നില്ല. നിങ്ങൾ പ്രാർത്ഥിച്ചാൽ എനിക്ക് കുഞ്ഞിനെ ലഭിക്കുമെന്നാണ് അവർ പറയുന്നത്. 40 വയസിൽ ഒരു മകനെ പ്രസവിച്ച് വളർത്തി വലുതാക്കുകയെന്ന് പറയുന്നത് ശ്രമകരമാണ്. ഇന്നത്തെ കാലത്ത് ഈ പറയുന്നത് ചിലർക്ക് ഇഷ്ടപ്പെടില്ല.

പക്ഷെ ഇത് വലിയൊരു യാത്രയാണ്. ഞാൻ പ്രാർത്ഥിക്കാം, പക്ഷെ എന്ത് കൊടുക്കണം, കൊടുക്കേണ്ട എന്ന് ദൈവത്തിന് അറിയാം എന്ന് പറഞ്ഞാണ് ഫോൺ വെച്ചതെന്നും കുട്ടി പത്മിനി വ്യക്തമാക്കി. മൂന്ന് പെൺമക്കളാണ് കുട്ടി പത്മിനിക്ക് പിറന്നത്. മക്കൾക്ക് നല്ല രീതിയിൽ വിദ്യാഭ്യാസം നൽകിയിട്ടുണ്ടെന്നും അതിൽ അഭിമാനിക്കുന്നെന്നും നടി മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X