കനകയെ കാണാൻ വീട്ടിലേക്ക് ആളെത്തുന്നു; പ്രതീക്ഷയോടെ ആരാധകർ; പുറത്തേക്ക് വരുമെന്ന് പ്രതീക്ഷ

സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് നടി കനകയുടെ ജീവിതം മിക്കപ്പോഴും ചർച്ചയാണ്. ഒരുപിടി ഹിറ്റ് സിനിമകളിൽ അഭിനയിച്ച കനക ഒരുകാലത്തെ സെൻസേഷനായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടിയുടെ ജീവിതത്തിൽ പിന്നീട് ഉണ്ടായത്. അമ്മ ദേവികയുടെ മരണം കനകയെ പിടിച്ചുലച്ചു. അച്ഛനുമായി നടി അകൽച്ചയിലാണ്. തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് കനകയിപ്പോൾ നയിക്കുന്നത്. അധികം ആരുമായും ഇടപഴകാതെ വീട്ടിനുള്ളിൽ കഴിയുന്നു.

കനകയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി കുട്ടി പത്മിനി. കനകയെ വീട്ടിൽ പോയി കാണുമെന്നാണ് കുട്ടി പത്മിനി പറയുന്നത്. കനകയെ പോയി കാണെന്ന കമന്റ് മിക്കപ്പോഴും വരുന്നുണ്ട്. എനിക്ക് കാണണമെന്നുണ്ട്. കനകയുടെ അമ്മ ദേവിക അക്കയുമായി എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. എന്നാൽ കനകയോട് അത്ര അടുപ്പമില്ല.

Kutty Padmini, Kanaka

ഡബ്ബിം​ഗ് യൂണിയന്റെ ഇലക്ഷന്റെ സമയത്താണ് കനകയെ കണ്ടത്. അപ്പോൾ നല്ല രീതിയിലാണ് സംസാരിച്ചത്. മറ്റുള്ളവർ പറയുന്നത് പോലെയുള്ള പ്രശ്നം ഒന്നുമില്ല. നിങ്ങളെല്ലാം വീണ്ടും വീണ്ടും ചോദിക്കുന്നതിനാൽ ഈ മാസം തീർച്ചയായും കനകയെ പോയി കാണും. കനകയ്ക്ക് എത്ര മാത്രം ആരാധകരാണെന്നും കുട്ടി പത്മിനി ആശ്ചര്യത്തോടെ ചോദിച്ചു.

നേരത്തെ കനകയെക്കുറിച്ച് കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചിരുന്നു. കനകയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നടി അന്ന് തുറന്ന് സംസാരിച്ചു. അമ്മ ദേവികയുടെ മരണമാണ് കനകയെ ബാധിച്ചതെന്ന് കുട്ടി പത്മിനി അന്ന് ചൂണ്ടിക്കാട്ടി. അമ്മയുടെ നിഴലിലായിരുന്നു കനക. അമ്മ മരിച്ചതോടെ ഒറ്റയ്ക്ക് ഒരു കാര്യവും ചെയ്യാൻ പറ്റാതായി. ദേവിക തന്റെ ജീവനായി കണ്ടാണ് കനകയെ വളർത്തിയിരുന്നതെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.‌

 Kanaka
fsda

ഒരിക്കൽ കനകയെ പുറത്ത് വെച്ച് കണ്ടതിനെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. ഡബ്ബിം​ഗ് യൂണിയന്റെ ഇലക്ഷനുണ്ടായിരുന്നു. വോട്ട് ചെയ്യാൻ കനകയുമെത്തി. ഞാനും കനകയും ഓടിച്ചെന്നു. നല്ല രീതിയിൽ സംസാരിച്ചു. രാധാ രവി എന്നെ ഫോൺ ചെയ്തു, അതിനാൽ വോട്ട് ചെയ്യാൻ വന്നു, ഞാൻ നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് അന്ന് കനക പറഞ്ഞു. അവൾക്കിഷ്‌‌ടമുള്ളത് പോലെ ജീവിക്കട്ടെയെന്ന് കരുതിയെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.

നടി എന്നതിനപ്പുറം സിനിമാ ലോകത്തെ പ്രബലമായ സ്ഥാനം കുട്ടി പത്മിനിക്കുണ്ട്. തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ എക്സിക്യൂട്ടീവ് അം​ഗങ്ങളിൽ ഒരാളാണ് കുട്ടി പത്മിനി. ബ്ലൂ ഓഷ്യൻ ഫിലിംസ് ആന്റ് ടെലിവിഷൻ

അക്കാദമിയുടെ ഡയറക്ടർമാരിൽ ഒരാളുമാണ്. ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന കുട്ടി പത്മിനി കനകയെ കാണുന്നത് ഒരുപക്ഷെ കനകയു‌ടെ ഇപ്പോഴത്തെ സാഹ​ചര്യങ്ങളിൽ മാറ്റം വരാൻ ഉപകരിച്ചേക്കാം. ഒറ്റയ്ക്കുള്ള ജീവിതം നിർത്തി കനക പൊതുസമൂഹത്തിലേക്ക് കടന്ന് വരണമെന്ന് ഏവരും ആ​ഗ്രഹിക്കുന്നുണ്ട്.

അടുത്തിടെ കനകയുടെ വീട്ടിൽ തീപടർന്ന സംഭവം വാർത്തയായിരുന്നു. ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥരെ വീട്ടിലേക്ക് കയറ്റാൻ കനക സമ്മതിച്ചില്ലെന്നാണ് പുറത്ത് വന്ന വാർത്ത. ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് സിനിമകളാണ് കനകയെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. അമ്മ മരിച്ച ശേഷമാണ് കനക കരിയറിൽ നിന്നും അകന്നത്.

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X