ശ്രീവിദ്യ മരുന്ന് കഴിക്കാൻ തയ്യാറായില്ല; അവരൊരു വിശ്വാസത്തിലായിരുന്നു; ശ്രീവിദ്യക്ക് പറ്റിയ തെറ്റ്
നടി ശ്രീവിദ്യയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ സിനിമാ ലോകത്ത് ഇപ്പോഴും വാർത്തയാകാറുണ്ട്. ജീവിതത്തിൽ പല ഘട്ടങ്ങളിൽ വിഷമകരമായ സാഹചര്യങ്ങൾ ശ്രീവിദ്യക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കമൽ ഹാസനുമായുള്ള പ്രണയത്തകർച്ച, തകർന്ന വിവാഹബന്ധം, ഭർത്താവ് ജോർജ് തോമസിൽ നിന്നുണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങൾ, കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ നാളുകൾ തുടങ്ങി പല ഘട്ടങ്ങൾ ശ്രീവിദ്യക്ക് അഭിമുഖീകരിക്കേണ്ടി വന്നു. 2006 ലാണ് ചികിത്സയിലിരിക്കെ ശ്രീവിദ്യ മരിക്കുന്നത്.
ശ്രീവിദ്യയെക്കുറിച്ചുള്ള ഓർമ്മകൾ നടിയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി പങ്കുവെക്കുകയുണ്ടായി. ശ്രീവിദ്യയുടെ സുഹൃത്തായ നടി കുട്ടി പത്മിനിക്കെതിരെ വിജയലക്ഷ്മി അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. സഹോദരൻ ശങ്കർ ശ്രീവിദ്യയെ അവസാന കാലത്ത് നോക്കിയില്ലെന്നും ഭാരമായി കണ്ടെന്നും കുട്ടി പത്മിനി പറഞ്ഞെന്നും ഈ വാദം തെറ്റാണെന്നും വിജയലക്ഷ്മി വ്യക്തമാക്കി. ഇപ്പോഴിതാ വിജയലക്ഷ്മിക്ക് മറുപടി നൽകുകയാണ് കുട്ടി പത്മിനി.

സഹോദരന് ശ്രീവിദ്യ ഭാരമായി എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കുട്ടി പത്മിനി വ്യക്തമാക്കി. സഹോദരന് താൻ ഭാരമാകുമെന്ന് ശ്രീവിദ്യ പറഞ്ഞെന്നായിരുന്നു എന്റെ വാക്കുകൾ. സഹോദരൻ മാത്രമല്ല എല്ലാവരും തന്നെയാെരു ഭാരമായി കാണുന്നെന്നാണ് ശ്രീവിദ്യ പറഞ്ഞത്. എന്റെ കൂടെ ആരുമില്ല, ആകെയുള്ളത് ചേട്ടനാണ് അദ്ദേഹവും എനിക്കൊപ്പമില്ല എന്ന് ശ്രീവിദ്യ പറഞ്ഞത്. ചേട്ടന്റെ മക്കളെക്കുറിച്ച് അപ്പോൾ പോലും സ്നേഹത്തോടെയാണ് സംസാരിച്ചത്.
മക്കൾക്ക് വിൽപത്രത്തിൽ എന്തോ നീക്കി വെക്കുകയും ചെയ്തിട്ടുണ്ട്. സഹോദരനുമായുള്ള ശ്രീവിദ്യയുടെ ബന്ധത്തെക്കുറിച്ച് എനിക്കറിയില്ല. ഞാനും ശ്രീവിദ്യയും സംസാരിക്കുമ്പോൾ സഹോദരനെക്കുറിച്ച് സംസാരിച്ചിട്ടേയില്ല. എനിക്കാരുമില്ല, ഒരു ഉരുള ചോറ് തരാൻ പോലും ആരുമില്ലെന്നാണ് ശ്രീവിദ്യ എപ്പോഴും പറഞ്ഞിരുന്നെന്നും കുട്ടി പത്മിനി ഓർക്കുന്നു. ശ്രീവിദ്യയെ അവസാനമായി ആശുപത്രിയിൽ വെച്ച് കണ്ടതിനെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു.

ആശ്രമം പോലെയുള്ള ആശുപത്രിയായിരുന്നു. എന്തെങ്കിലും ചെക്കപ്പിന് വന്നതായിരിക്കുമെന്നാണ് കരുതിയത്. അസുഖത്തിന്റെ ക്ഷീണമൊന്നും അവരിൽ കണ്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ മരിക്കുമെന്ന് അവർ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞാണോ മരിച്ചത് ഒരാഴ്ച കഴിഞ്ഞാണോ മരിച്ചത് തന്നെനിക്കറിയില്ലെന്നും കുട്ടി പത്മിനി പറയുന്നു.
ഞാനും ശ്രീവിദ്യയും കരഞ്ഞു. എന്നോട് അവർ നല്ല രീതിയിൽ സംസാരിച്ചു. മുടിയൊന്നും കൊഴിഞ്ഞിരുന്നില്ല. ഞാൻ പോയി കണ്ട് കുറച്ച് ദിവസം കഴിഞ്ഞാണ് കമലും പോയത്. അപ്പോഴും നല്ല രീതിയിൽ സംസാരിച്ചു. ഞാൻ കാണുമ്പോൾ കീമോ തെറാപ്പി ചെയ്ത ഒരാളെ പോലെ എനിക്ക് തോന്നിയില്ല. കീമോ തെറാപ്പി ചെയ്തോ എന്നും എനിക്കറിയില്ല.
ഒരു ദിവസം മാത്രമാണ് അവരെ കണ്ടത്. അവരുടെ കൂടെ ഒരു ജോലിക്കാരി ഉണ്ടായിരുന്നു. കാൻസറിന്റെ നാലാം ഘട്ടത്തിലെത്തിയിരുന്നു. മുമ്പേ അറിഞ്ഞില്ലേ എന്ന് ഞാൻ ചോദിച്ചു. സായ് ബാബ ഭക്തയായിരുന്നു അവർ. ബാബ അത്ഭുതം കാണിക്കും, അസുഖം ഭേദമാകും എന്ന വിശ്വാസത്തിലായിരുന്നു അവർ.
മരുന്ന് പോലും കഴിച്ചില്ല. ഒരുപാട് പേർ ഇത്തരം തെറ്റുകൾ ചെയ്യുന്നുണ്ട്. എന്റെ താത്ത ടെെഫോയ്ഡ് വന്നപ്പോൾ ചികിത്സിച്ചില്ല. ജീസസ് ഭേദമാക്കുമെന്ന് പറഞ്ഞു. വിശ്വാസം പ്രധാനമാണ്. പക്ഷെ ചിലപ്പോൾ മെഡിസിൻ എടുക്കേണ്ടതുണ്ടെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. എന്തുകാെണ്ട് മരുന്ന് കഴിക്കുന്നില്ലെന്ന് ശ്രീവിദ്യയോട് ചോദിച്ചതാണ്. എനിക്ക് ഭേദമാകും. ബാബയിൽ വിശ്വാസമുണ്ടെന്നാണ് അവർ പറഞ്ഞത്. ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ താൽപര്യമില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.


Click it and Unblock the Notifications