'അമ്മയ്ക്കും മകൾക്കും ആ ​ഗുണമുണ്ട്'; എന്തുകൊണ്ട് ഐശ്വര്യയെ പോയി കാണുന്നില്ല?; കുട്ടി പത്മിനി

സിനിമാ ലോകത്ത് മിക്കപ്പോഴും ചർച്ചയാകുന്ന വിഷയമാണ് നടി ഐശ്വര്യ ഭാസ്കരനും അമ്മ ലക്ഷ്മിയും തമ്മിലുള്ള അകൽച്ച. അമ്മയെ ആശ്രയിക്കാതെ സ്വന്തം അധ്വാനത്തിൽ ജീവിക്കാനാണ് ഐശ്വര്യ താൽപര്യപ്പെടുന്നത്. അഭിനയ രം​ഗത്തെ അവസരങ്ങൾ കുറഞ്ഞതോടെ സോപ്പ് നിർമാണത്തിലേക്ക് ഐശ്വര്യ കടന്നു. കുറച്ച് നാൾ മുമ്പ് ഇക്കാര്യം വലിയ തോതിൽ വാർത്താ പ്രാധാന്യം നേടുകയുണ്ടായി. അമ്മ ലക്ഷ്മിയുമായി ഐശ്വര്യക്കുള്ള അസ്വാരസ്യങ്ങൾ അന്നാണ് പൊതുജനം കൂ‌‌ടുതൽ മനസിലാക്കിയത്.

ലക്ഷ്മിയുടെ ആദ്യ ഭർത്താവിൽ പിറന്ന മകളാണ് ഐശ്വര്യ ഭാസ്കരൻ. അമ്മയുമായി ചില അകൽച്ചകൾ ഐശ്വര്യക്കുണ്ടായി. ഇതിനിടെ ലക്ഷ്മിയും മൂന്നാം ഭർത്താവ് ശിവചന്ദ്രനും സംയുക്ത എന്ന മകളെ ദത്തെടുത്ത് തന്റെ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊ‌ടുത്തു. അച്ഛനായിരുന്നു ഐശ്വര്യക്ക് പ്രിയപ്പെട്ട വ്യക്തി. അമ്മ തന്റെ മകളുടെ വിവാഹത്തിന് പോലും വന്നില്ലെന്ന് മുമ്പൊരിക്കൽ ഐശ്വര്യ തുറന്നടിച്ചിട്ടുണ്ട്.

Aishwarya Bhaskaran, Lakshmi

മുമ്പൊരിക്കൽ ഐശ്വര്യ-ലക്ഷ്മി പ്രശ്നത്തെക്കുറിച്ച് ന‌‌ടി കുട്ടി പത്മിനി സംസാരിച്ചിരുന്നു. ഐശ്വര്യയു‌ടെ പിടിവാശി, ലക്ഷ്മിയുടെ ഇപ്പോഴത്തെ ജീവിതം തുടങ്ങിയ വിഷയങ്ങളെല്ലാം അന്ന് ന‌ടി തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിച്ചു. മാസങ്ങൾക്ക് മുമ്പ് ചെയ്ത ഈ വീഡിയോ വീണ്ടും ജനശ്രദ്ധയിലേക്ക് വന്നിരിക്കെ വീഡിയോക്ക് വന്ന കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് കുട്ടി പത്മിനിയിപ്പോൾ.

എന്തുകൊണ്ട് ഐശ്വര്യയെ പോയി കാണുന്നില്ല, ഇത്ര കാര്യമായി സംസാരിക്കുന്നതിന് പകരം അവരെ സഹായിക്കുകയല്ലേ വേണ്ടതെന്നാണ് ഒരാളുടെ കമന്റ്. ഇതിന് കുട്ടി പത്മിനി മറുപടി നൽകി. ഐശു വളരെ ലോലഹൃദയയാണ്. സെൻസിറ്റീവും സെൻസിബിളും ആണ്. സെൽഫ് റെസ്പെക്ട് അവൾക്ക് കൂടുതലാണ്. ജോലി ചെയ്യാതെ ആരുടെയെങ്കിലും സഹായം സ്വീകരിക്കുന്നത് അവൾക്കിഷ്ടമല്ല. ലക്ഷ്മിയക്കയ്ക്കും ആ ​ഗുണമുണ്ട്.

Kutty Padmini

അവളുടെ നല്ല ​ഗുണത്തിന് ദൈവത്തിന്റെ അനു​ഗ്രഹം ഉണ്ടാകും. എന്നെക്കൊണ്ട് സാധിക്കുന്നത് പ്രൊജക്ടുകൾ നൽകുകയെന്നതാണ്. എന്നാൽ ഐശ്വര്യ അതിന് താൽപര്യം കാണിച്ചില്ല. എല്ലാവർക്കും അവരുടേതായ സ്വകാര്യതയുണ്ട്. എനിക്ക് പോയി അവരെ ശല്യപ്പെടുത്താൻ താൽപര്യം ഇല്ല. ലക്ഷ്മിയക്കയെ മാത്രം പിന്തുണച്ച് സംസാരിച്ചു എന്ന് കമന്റ് വന്നിട്ടുണ്ട്. പക്ഷെ ഞാൻ ആരെയും പിന്തുണച്ച് സംസാരിച്ചതല്ല. അവരെക്കുറിച്ച് ഒരു കാഴ്ചക്കാരിയെന്ന പോലെ കുറച്ച് കാര്യങ്ങൾ പറയാൻ മാത്രമേ എനിക്ക് പറ്റൂ. അതിൽ കൂടുതൽ അധികാരമില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

ലക്ഷ്മിയുമായി അ‌ടുത്ത സൗഹൃദം കുട്ടി പത്മിനിക്കുണ്ട്. ഇരുവരും പണ്ട് ഒരുമിച്ച് സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. അ‌ടുത്തിടെ കു‌ട്ടി പത്മിനിക്ക് നൽകിയ അഭിമുഖത്തിൽ മാതാപിതാക്കൾ ചെയ്യുന്ന അബദ്ധത്തെക്കുറിച്ച് ലക്ഷ്മി സംസാരിച്ചു. പ്രായമായ മാതാപിതാക്കൾ എല്ലാ സമ്പത്തും മക്കൾക്ക് നൽകി ഒടുവിൽ മക്കളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് ലക്ഷ്മി വ്യക്തമാക്കി.

പെൻഷൻ പണം പോലും മക്കൾക്ക് കൊടുക്കുന്നവരുണ്ട്. മക്കൾക്ക് വിദ്യാഭ്യാസം നൽകി അവരുടെ വഴിക്ക് വിടണം. അവസാന നാളുകളിലെ ആശുപത്രി വാസമെങ്കിലും ഓർത്ത് മാതാപിതാക്കൾ സമ്പാദ്യം കരുതിവെക്കണമെന്നും ലക്ഷ്മി അന്ന് അഭിപ്രായപ്പെട്ടു. ലക്ഷ്മി ഇന്നും സിനിമാ രം​ഗത്ത് സജീവമാണ്.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ലക്ഷ്മി സംസാരിക്കാറില്ല. ഐശ്വര്യ ഭാസ്കരൻ ചില സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. യൂട്യൂബ് ചാനലിലും ഐശ്വര്യ സജീവമാണ്. നരസിംഹം, പ്രജ തുടങ്ങിയ സിനിമകളിലൂടെയാണ് ഐശ്വര്യ ഭാസ്കറിനെ ഇന്നും മലയാളി പ്രേക്ഷകർ ഓർക്കുന്നത്. ന‌ടി അഭിനയിച്ച പാരിജാതം എന്ന മലയാള സീരിയലും വൻ ഹിറ്റായിരുന്നു.

Read more about: lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X