ദിലീപുമായി പിണങ്ങി; ഭയങ്കര പ്രശ്നമായി; ചാന്തുപൊട്ടിനിടെ സംഭവിച്ചത്; ലാൽ ജോസ് പറയുന്നു

മലയാള സിനിമയിൽ ഒരു കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു ലാൽ ജോസും ദിലീപും. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സിനിമകളിൽ ഭൂരിഭാ​ഗവും സൂപ്പർ ഹിറ്റാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, ചാന്തുപൊട്ട് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ഇരുവരും ഒരുമിച്ചൊരു സിനിമ ചെയ്തിട്ട് ഏറെക്കാലമായി. എങ്കിലും പഴയ സിനിമകൾ ഈ ഹിറ്റ് കോബോ പ്രേക്ഷക മനസിൽ നിലനിൽക്കുന്നു. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ലാൽ ജോസ്. കരിയറിന്റെ തുടക്കാലം മുതലുള്ള ഈ ആത്മബന്ധം ഇന്നും തുടരുന്നു.

സഹോദരനെ പോലെയാണ് ലാൽ ജോസിനെ കാണുന്നതെന്ന് ദിലീപ് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദിലീപുമായി ഉണ്ടായ പിണക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്. ചാന്തുപൊട്ട് എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെയുണ്ടായ സംഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

Lal Jose, Dileep

സ്ഥിരമായി തന്റെ സിനിമകളിൽ മേക്കപ്പ്മാനായിരുന്ന സുദേവനുമായി രസികൻ എന്ന സിനിമയ്ക്കിടെ തർക്കമുണ്ടായി. ഇനി മുതൽ സുദേവൻ തീരുമാനിച്ചു. ചാന്തുപൊട്ടിൽ നിന്നും സുദേവനെ ഒഴിവാക്കിയതിൽ ദിലീപിന് വിഷമം തോന്നിയെന്ന് ലാൽ ജോസ് പറയുന്നു. അതിന്റെ വിരോധം ദിലീപിന് ഉണ്ടായിരുന്നു. ചാന്തുപൊട്ടിന്റെ ഷൂട്ടിലേക്ക് ചെറിയ അസ്വസ്ഥയോടെയാണ് ദിലീപ് വന്നത്. ഞാനായത് കൊണ്ട് ക്ഷമിച്ചെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. ദിലീപുമായി പിണങ്ങിയ സംഭവത്തെക്കുറിച്ചും ഇദ്ദേഹം ഓർത്തു.

ഒരു ദിവസം അഞ്ച് മണിക്ക് പോകണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അഞ്ച് മണിക്ക് സീൻ കഴിഞ്ഞ് ദിലീപിനോട് പോകാൻ പറഞ്ഞു. അതിനിടെയാണ് കടലിൽ നിന്നും മണൽതിട്ടയുടെ മുകളിലൂടെ മറുവശത്തുള്ള പുഴയിലേക്ക് വെള്ളം വരുന്ന കാഴ്ച കണ്ടത്. കൊല്ലത്തിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസം ആണതെന്ന് ഒരു മത്സ്യതൊഴിലാളി പറഞ്ഞു. ആ പ്രതിഭാസം എന്റെ സിനിമയിൽ വേണമെന്ന് കരുതി. ദിലീപിനെ വിളിക്കാൻ അസിസ്റ്റന്റിനോട് പറഞ്ഞു.

Lal Jose, Dileep

ദിലീപ് ഡ്രസ് മാറാനുള്ള തയ്യാറെടുപ്പിലാണ്. ശരീരത്തിൽ നിന്ന് രാധ ഇറങ്ങിപ്പോയി, ഇപ്പോൾ അഭിനയിക്കാൻ പറ്റില്ലെന്ന് ദിലീപ്. കാരവാനിൽ കയറി ദിലീപിനോട് ഞാൻ സംസാരിച്ചു. രാധ ഇറങ്ങിപ്പോയെന്ന് ദിലീപ് പറഞ്ഞപ്പോൾ കുഴപ്പമില്ല, ഇറങ്ങിപ്പോയ രാധയെ വലിച്ച് കയറ്റി സിബ് ഇട്ടാൽ മതിയെന്ന് ഞാൻ മറുപടി നൽകി. അത് ഭയങ്കര പ്രശ്നമായി. എന്നോട് പിണങ്ങി.

ഞങ്ങൾ പത്ത് ദിവസം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ മീഡിയേറ്റേഴ്സായി രണ്ട് അസോസിയേറ്റ് ഡയറക്ടർമാരുണ്ടായിരുന്നു. അന്നത്തെ സീനിന് ദിലീപ് വന്നു. 'ചാന്തുകുടഞ്ഞൊരു സൂര്യൻ' എന്ന പാട്ടിൽ ആ രം​ഗം ഉപയോ​ഗിച്ചിട്ടുണ്ടെന്നും ലാൽ ജോസ് ഓർത്തു.

ദിലീപുമായി മുമ്പുണ്ടായ വഴക്കുകളെ പോലെ തന്നെ ഈ പ്രശ്നവും അവസാനിച്ചെന്നും ലാൽ ജോസ് വ്യക്തമാക്കി. ദിലീപ് അടുത്ത സുഹൃത്ത് ആയതിനാൽ ഏറ്റവും കംഫർട്ടബിൾ ആയി ഞാൻ ഷൂട്ട് ചെയ്യുക ദിലീപിനൊപ്പം ആയിരിക്കുമെന്ന് പലരും കരുതും. പക്ഷെ അങ്ങനെയല്ല. എനിക്ക് വർക്ക് ചെയ്യാൻ ഏറ്റവും ടഫ് ദിലീപിനാെപ്പമാണ്. കാരണം ദിലീപിന് സംവിധായകന്റെ സെൻസുണ്ട്. കൃത്യമായ ചോദ്യങ്ങൾ ആയിരിക്കും.

ദിലീപിന്റെ ഇടപെടൽ കൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് ചെയ്ത സിനിമകൾ ഹിറ്റായതെന്നും ലാൽ ജോസ് വ്യക്തമാക്കി. 2005 ലാണ് ചാന്തുപൊട്ട് റിലീസ് ചെയ്തത്. സിനിമ വൻ ഹിറ്റായി. ഇന്ദ്രജിത്ത്,​ ഗോപിക, ലാൽ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.

Read more about: lal jose dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X