വെറുതെ പുലിവാല് പിടിക്കേണ്ട, അവളെ നിയന്ത്രിക്കാൻ പറ്റില്ല; ആനിനെ നായികയാക്കിയപ്പോൾ പിതാവ് പറഞ്ഞത്

ലാൽ ജോസ് ചിത്രങ്ങളിൽ വൻ ഹിറ്റായ സിനിമകളിലൊന്നാണ് 2010 ൽ റിലീസ് ചെയ്ത് എൽസമ്മ എന്ന ആൺകുട്ടി. ആൻ അ​ഗസ്റ്റിൻ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരന്ന സിനിമ കുടുംബപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി. ആൻ ആ​ഗസ്റ്റിൻ അഭിനയിച്ച ആദ്യ സിനിമയാണ് എൽസമ്മ എന്ന ആൺകുട്ടി. അരങ്ങേറ്റ ചിത്രത്തിൽ തന്നെ ടൈറ്റിൽ റോളാണ് ആൻ അ​ഗസ്റ്റിന് ലഭിച്ചത്.

അന്തരിച്ച നടൻ അ​ഗസ്റ്റിന്റെ മകളാണ് ആൻ. സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം ​ഗംഭീരമാക്കിയ ആൻ അ​ഗസ്റ്റിനെ തേടി പിന്നീട് നിരവധി സിനിമകളെത്തി. ആൻ അ​ഗസ്റ്റിനെ സിനിമയിലേക്ക് തെരഞ്ഞെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. സഫാരി ടിവിയോടാണ് പ്രതികരണം.

Ann Augustine

അ​ഗസ്റ്റിൻ ആ സമയത്ത് സുഖമില്ലാതെ കിടപ്പിലാണ്. ഞാൻ അദ്ദേഹത്തെ ഒന്ന് കണ്ടേക്കാമെന്ന് കരുതി വീ‌ട്ടിൽ പോയി. വീടിന്റെ വാതിൽ തുറക്കുന്നത് ഒരു പെൺകുട്ടിയാണ്. മകളാണെന്ന് എനിക്ക് മനസിലായി. ഫേസ്ബുക്കിൽ സുഹൃത്തുക്കളായി ഒരുപാട് പെൺകുട്ടികൾ ആണല്ലോ, എല്ലാവരും റിക്വസ്റ്റ് ചെയ്താൽ ആക്സപറ്റ് ചെയ്യുമോ എന്ന് അവൾ ചോദിച്ചു. ആരാണെന്ന് നോക്കാറില്ലെന്ന് ഞാൻ മറുപടി നൽകി.

ഞാനാണെന്ന് മനസിലാകാതെയാണോ ആക്സപറ്റ് ചെയ്തതെന്ന് അവൾ. അവളുടെ പ്രൊഫൈൽ നോക്കിയപ്പോൾ ഹെൽമെറ്റ് വെച്ചിരിക്കുന്ന പ്രൊഫൈൽ പിക്ചർ. അവളുടെ കുസൃതിയൊക്കെ കണ്ട് വേണമെങ്കിൽ എൽസമ്മയാകാൻ പറ്റുന്ന കുട്ടിയാണെന്ന് തോന്നി. അപ്പന്റെ ഷർട്ടും മുണ്ടും ഉടുത്താണ് വീട്ടിൽ നിന്നിരുന്നത്. സംസാരത്തിനിട‌യിൽ നിനക്ക് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ‍ഞാൻ ചോദിച്ചു. കാശ് തന്നാൽ ഞാനെന്തും ചെയ്യും, പക്ഷെ പൂവ് കൊടുക്കാൻ പോലും സ്റ്റേജിൽ കയറിയിട്ടില്ല.

Ann Augustine

ധൈര്യമുണ്ടെങ്കിൽ അഭിനയിപ്പിക്കെന്ന് അവൾ. അ​ഗസ്റ്റിൻ ചേ‌ട്ടനോട് ചോദിച്ചപ്പോൾ നീ വെറുതെ പുലിവാൽ പിടിക്കേണ്ട, ഇവളെ ഇന്ന് ഇവിടെ നിർത്തിയാൽ പിന്നെ നോക്കുമ്പോൾ ബാം​ഗ്ലൂരോ മദ്രാസിലോ ആയിരിക്കും. വിചാരിക്കുന്നത് പോലെ നിനക്ക് കൺട്രോൾ ചെയ്ത് നിർത്താൻ പറ്റില്ല, ഒരു അനുസരണയില്ലെന്ന് അദ്ദേഹം. ആൻ അത് കേട്ട് ചിരിക്കുന്നുണ്ട്.

അടുത്തയാഴ്ച ഫോട്ടോഷൂട്ട് നടത്തി. അങ്ങനെ എൽസമ്മയായി ആൻ അ​ഗസ്റ്റിനെ തീരുമാനിച്ചു. അ​ഗസ്റ്റിൻ ചേട്ടന്റെ രണ്ടാമത്തെ മകളാണ് ആൻ അ​ഗസ്റ്റിനെന്നും ലാൽ ജോസ് ചൂണ്ടിക്കാട്ടി. ഷൂ‌ട്ടിം​ഗ് തുടങ്ങിയപ്പോഴുണ്ടായ അനുഭവങ്ങളും ലാൽ ജോസ് പങ്കുവെച്ചു. ഷൂട്ട് തുടങ്ങിയപ്പോൾ ആനിന്റെ സ്മാർട്ട്നെസൊക്കെ പോയി. ആളുകളെ കാണുമ്പോൾ പരിഭ്രമം തോന്നുന്നുണ്ട് നായികയായി മറ്റാരെയെങ്കിലും നോക്കിയാലോ എന്ന് ആൻ ചോദിച്ചു.

നെടുമുടി വേണു ഉൾപ്പെടെയുള്ളവർ ധൈര്യം കൊടുത്താണ് ആദ്യത്തെ സീൻ ഷൂട്ട് ചെയ്തത്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആൻ അ​ഗസ്റ്റിന്റെ പേടിയൊക്കെ മാറിയെന്നും ലാൽ ജോസ് വ്യക്തമാക്കി. സിനിമ മികച്ച വിജയം നേടിയെന്നും ലാൽ ജോസ് ഓർത്തു. എൽസമ്മ എന്ന ആൺകുട്ടിക്ക് ശേഷം സിനിമാ രം​ഗത്ത് സജീവമായ ആനിന് 2013 ൽ ആർട്ടിസ്റ്റ് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. ഒരിടവേളയ്ക്ക് ശേഷം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെ കഴിഞ്ഞ വർഷം ആൻ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തി. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിൽ നായകനായത്.

More from Filmibeat

Read more about: lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X