ദിലീപിന് കാവേരിയെ കെട്ടിപ്പിടിക്കാനുള്ള അവസരം ഞാന്‍ കൊടുക്കുമോന്ന് അമ്മ പേടിച്ചു; രസകരമായ കഥ പറഞ്ഞ് ലാല്‍ ജോസ്
സംവിധായകന്‍ ലാല്‍ ജോസും നടന്‍ ദിലീപുമൊക്കെ ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലേക്ക് എത്തിയവരാണ്. ഇന്നും അതേ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. സിനിമയുടെ തുടക്കകാലത്ത് ഒത്തിരി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ലാല്‍ ജോസും ദിലീപും കരിയറില്‍ വലിയ ഉയരങ്ങളിലേക്ക് എത്തി.
അതേസമയം ദിലീപ് നടി കാവേരിയുടെ കൂടെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ രസകരമായ സംഭവത്തെ കുറിച്ച് പറയുകയാണ് ലാല്‍ ജോസിപ്പോള്‍. അന്ന് ഇന്റിമേറ്റ് സീനുണ്ടെന്ന് അറിഞ്ഞ് കാവേരിയുടെ അമ്മ വളരെ പേടിച്ചതിനെ പറ്റിയും സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സംവിധായകന്‍ പറഞ്ഞത്.

'ദിലീപിന്റെ സിനിമയില്‍ കാവേരി നായികയായിട്ട് എത്തിയിരുന്നു. അന്ന് ആ സിനിമയുടെ പിന്നണിയിലുണ്ടായിരുന്ന കാവേരിയുടെ അമ്മയ്ക്ക് ഭയങ്കര ആവലാതി ആയിരുന്നു. കാരണം ആദ്യം ഉദ്യാനപാലകന്‍ എന്ന മമ്മൂട്ടി ചിത്രത്തിലാണ് കാവേരി അഭിനയിച്ചത്. അതില്‍ ഇന്റിമേറ്റ് സീനൊന്നും ഇല്ല. ഈ ചിത്രത്തില്‍ കഥയുടെ ഫ്‌ളാഷ് ബാക്കിലേക്ക് പോകുമ്പോള്‍ ദിലീപിന്റെയും കാവേരിയുടെയും കഥാപാത്രങ്ങള്‍ പ്രണയിക്കുന്നതാണ് കാണിക്കുന്നത്.

അതില്‍ കുറച്ച് ഇന്റിമേറ്റ് രംഗങ്ങളൊക്കെയുണ്ട്. താരമാതാവിനെ സംബന്ധിച്ചിടത്തോളം അവരുടെ മകള്‍ ആദ്യമായിട്ടാണ് അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത്. അതിന്റെ പേടി ഉണ്ടായിരുന്നു. ക്യാമറയുടെ പുറകില്‍ അമ്മ നില്‍ക്കും. ഞാനും ദിലീപും കൂട്ടുകാരാണ്. അതുകൊണ്ട് മനഃപൂര്‍വ്വം കെട്ടിപ്പിടിക്കാനുള്ള അവസരം ഉണ്ടാക്കുമോ എന്നതാണ് ആ അമ്മയുടെ പേടി.

അങ്ങനെ ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഇതൊരു മലയാളം പടമാണ്. തമിഴോ തെലുങ്കോ അല്ലെന്ന് പറഞ്ഞു. സെറ്റിലുണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു. ഇത് കാവേരിയ്ക്ക് നാണക്കേടായി. പിന്നീട് കാവേരിയുടെ അമ്മയെ കാണുമ്പോഴൊക്കെ ഇതൊരു മലയാളം പടമാണെന്ന് പറഞ്ഞ് ഞാനും ദിലീപും ചേർന്ന് കളിയാക്കുമായിരുന്നുവെന്ന്', ലാല്‍ ജോസ് പറയുന്നു.

മാത്രമല്ല ദിലീപ് ആദ്യമായി കാര്‍ വാങ്ങിയതിന്റെ പേരില്‍ ടെന്‍ഷനടിച്ചത് താനാണെന്നും അഭിമുഖത്തില്‍ ലാല്‍ ജോസ് വെളിപ്പെടുക്കിയിരുന്നു. 'ദിലീപ് ആദ്യമായി ഒരു കാര്‍ ഒക്കെ വാങ്ങിയിട്ട് എന്നെ കാണിക്കാന്‍ വേണ്ടി വന്നത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. ഒരു വെള്ള മാരുതി. ഞാന്‍ സ്വന്തമായി ഒരു കാര്‍ വാങ്ങിയപ്പോള്‍ എനിക്ക് ഇത്രയും സന്തോഷം ഉണ്ടായില്ല. അതുപോലെ ഇത്രേം പേടിയും ഉണ്ടായിരുന്നില്ല.

പേടി മറ്റൊന്നുമല്ല, കാറൊക്കെ വാങ്ങി ഇനി പൈസയും സിനിമയും കിട്ടിയില്ലെങ്കില്‍ എങ്ങനെ ഇതിന്റെ ലോണും കാര്യങ്ങളും അടയ്ക്കും എന്നോര്‍ത്താണ് ടെന്‍ഷന്‍ തോന്നിയത്. പക്ഷെ ദിലീപ് ഭയങ്കര ബോള്‍ഡ് ആയിരുന്നു. ലോണൊക്കെ അടക്കാം. അതൊക്കെ അടച്ചു പോകുമെന്ന നിലപാടില്‍ ആയിരുന്നു ദിലീപെന്ന് ലാല്‍ ജോസ് പറയുന്നു.

'ഞാൻ കരിയറില്‍ പിടിച്ചു കയറി വരുന്നതിന്ഇടയില്‍ ദിലീപും രക്ഷപെടാന്‍ തുടങ്ങിയിരുന്നു. മാനത്തെകൊട്ടാരം ഹിറ്റായി. പിന്നാലെ വന്ന ചിത്രങ്ങളെല്ലാം വലിയ വിജയമായി. സല്ലാപത്തില്‍ ജൂനിയര്‍ യേശുദാസ് എന്ന കഥാപാത്രം ദിലീപിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ചു. മഞ്ജു വാര്യര്‍ എന്ന നടിയുടെ രംഗ പ്രവേശം ആ സിനിമയിലൂടെയാണ് നടന്നത്. അപ്പോള്‍ തന്നെ ദിലീപ് ഒരു സ്റ്റാറായി കഴിഞ്ഞിട്ടുണ്ടായിരുന്നുവെന്ന്', ലാല്‍ ജോസ് പറയുന്നു.


Click it and Unblock the Notifications











