ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന് ഇവളുടെ പ്രണയം ബ്രേക്കപ്പായി; മകളാണെങ്കിലും ഡിറ്റാച്ച്‍ഡ് ആകണം; ലാലി

നായികയായും സഹനായികയുമായെല്ലാം പ്രേക്ഷകർക്ക് മുമ്പിലെത്തിയ നടിയാണ് അനാർക്കലി മരിക്കാർ. അടുത്തിടെ ന‌ടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങി. അനാർക്കലിയെ പോലെ അമ്മ ലാലി ലാലി പിഎമ്മും
അഭിനയ രം​ഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ് ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷമാണ് ലാലി പിഎം ചെയ്തത്. അനാർക്കലിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന നടിക്കെതിരെ പലപ്പോഴും ട്രോളുകളും വന്നിട്ടുണ്ട്.

ഇപ്പോഴിതാ അനാർക്കലിയും അമ്മ ലാലിയും ഒരുമിച്ചെത്തിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ജാം​ഗോ സ്പേസ് ‌ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്ന്. എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് അമ്മ തന്നെ വളർത്തിയതെന്ന് അനാർക്കലി പറയുന്നു. തന്റെ പ്രണയങ്ങളെക്കുറിച്ചും അനാർക്കലി സംസാരിച്ചു.

Anarkali Marikar  Lali

ചെറുപ്പത്തിൽ പ്രേമിക്കുമ്പോൾ ഉമ്മയ്ക്ക് ഇഷ്ടമാകുമോ എന്ന് ആലോചിക്കും. ഉമ്മ വിട്ട് പോകാനൊന്നും പറയില്ല. പക്ഷെ എനിക്ക് അയാളോടുള്ള താൽപര്യം പോകും. തന്റെ ഇപ്പോഴത്തെ പ്രണയത്തിൽ ഇടയ്ക്ക് ഉമ്മയ്ക്ക് ഇഷ്ടക്കുറവുണ്ടായിരുന്നെന്നും അനാർക്കലി പറഞ്ഞു. ഇതേക്കുറിച്ച് അമ്മ ലാലി വിശദീകരിച്ചു. പ്രണയിക്കുന്നയാൾക്ക് പൊളിറ്റിക്കൽ ബോധമുണ്ടാകണമെന്നേ താൻ പറഞ്ഞിട്ടുള്ളൂയെന്ന് ലാലി വ്യക്തമാക്കി.

ഇവളുടെ പ്രണയങ്ങളെല്ലാം ഭയങ്കര തമാശയാണ്. ഇവൾ മുടി വെട്ടിയാൽ ബ്രേക്കപ്പാകും. ഞാൻ ചുംബന സമരത്തിൽ പങ്കെ‌ടുത്തെന്നെ പേരിൽ ഇവൾ ബ്രേക്കപ്പായി‌ട്ടുണ്ട്. പൊളിറ്റിക്കൽ അല്ലാത്ത ആൾക്കാർ. മുടി കളഞ്ഞെന്ന് പറഞ്ഞ് ബ്രേക്കപ്പായവർ നിന്റെ മുടിയെയാണോ സ്നേഹിച്ചത്. പോയി പണി നോക്കാൻ പറയെന്ന് ഞാൻ പറയും. ഞങ്ങൾ രണ്ട് പേരും ഒരു ഐസ്ക്രീം കഴിച്ച് തിരിച്ച് വരും. ഞാൻ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കൽ ആകണമെന്നാണ്. അല്ലാതെ ബോറായിരിക്കുമെന്ന് ലാലി പറഞ്ഞു.

Anarkali Marikar  Lali

ആ പ്രണയങ്ങളൊക്കെ പോയത് നന്നായെന്ന് കരുതുന്നെന്ന് അനാർക്കലി വ്യക്തമാക്കി. ആ സമയത്തൊക്കെ ആകർഷണമാണ്, സീരിയസ് റിലേഷൻഷിപ്പ് വന്നത് കോളേജ് സമയത്താണ്. കോളേജ് സമയമായപ്പോഴേക്കും ഉമ്മയുമായി ഡിറ്റാച്ച്ഡ് ആയി. ആഴ്ചയിൽ‌ ഒരിക്കലൊക്കെ വിളിക്കും. കോളേജിൽ സുഹൃത്തുക്കളായി. ബോയ് ഫ്രണ്ട്സായി. അങ്ങനെ മുന്നോ‌ട്ട് പോയെന്നും അനാർക്കലി വ്യക്തമാക്കി.

അമ്മയും മകളുമാണെങ്കിലും രണ്ട് വ്യക്തികളാണ്. ഇപ്പോൾ ഉമ്മ ഒരിക്കലും എന്റെ റിലേഷനിൽ കയറി അഭിപ്രായം പറയില്ല. ഉമ്മയ്ക്ക് ഇഷ്ടപ്പെടാത്ത സംഭവം നടന്നാൽ പോലും ഇവൻ അത്ര പോര എന്ന് പറയില്ല. അത് എനിക്ക് തോന്നേണ്ട കാര്യമാണ്. അത് ഞാനെടുക്കേണ്ട തീരുമാനമാണെന്നും അനാർക്കലി വ്യക്തമാക്കി.

കുട്ടിക്കാലത്ത് എല്ലാ കാര്യവും തന്നോട് വന്ന് പറയുന്ന, വളരെ അറ്റാച്ച്ഡ് ആയ കുട്ടിയായിരുന്നു അനാർക്കലിയെന്ന് ലാലി ഓർത്തു. ഓരോ കാലങ്ങളിലാണത്. അത് മാറണം. ഞാനില്ലാതെ തന്നെ കാര്യങ്ങൾ തീരുമാനിക്കണം. ഡിറ്റാച്ച്ഡ് ആകണം. എല്ലാ റിലേഷനും ഡിറ്റാച്ച്ഡ് ആകണം എന്നാ​ഗ്രഹിക്കുന്ന ആളാണ് ഞാൻ. സ്ഥിരമായിട്ട് അവളെ ഇമോഷണലി പിടിച്ച് വെക്കുന്ന ആളാകണമെന്ന് തനിക്ക് ആ​ഗ്രഹമില്ലെന്നും ലാലി പിഎം വ്യക്തമാക്കി.

More from Filmibeat

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X