മഞ്ജുവിനെ ഒരുക്കുമ്പോൾ വല്ലാത്തൊരു സങ്കടമായിരുന്നു; ഒരു കല്യാണത്തിനും എനിക്കങ്ങനെ തോന്നിയിട്ടില്ല; അനില

മലയാള സിനിമയിൽ മഞ്ജു വാര്യർ എന്ന നടിയുണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. ഒരു മിന്നായം പോലെ മാത്രം കണ്ട് പിന്നീട് അഭിനയത്തിൽ നിന്നും വിട പറഞ്ഞ മ‍ഞ്ജുവിനെ ആരാധകർ മറന്നില്ല. നായികമാർ നിരവധി വന്ന് പോയിട്ടും മഞ്ജുവിന്റെ അസാന്നിധ്യം എന്നും ചർച്ചയായി.

പ്രഗൽഭരായ നിരവധി നടിമാർ മഞ്ജുവിന് മുമ്പും ശേഷവും വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനെ പോലെ ആരാധിക്കപ്പെട്ട നടി മലയാളത്തിൽ വേറെയില്ലെന്നാണ് സിനിമാ ലോകം പറയുന്നത്. വെറും മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ചാണ് നടി സിനിമാ ലോകം വിടുന്നത്. പക്ഷെ ആ സമയത്തിനുളിളിൽ മഞ്ജു ചെയ്ത സിനിമകളുടെ സ്വാധീനം ചെറുതായിരുന്നില്ല.

 ദിലീപുമായുള്ള വിവാഹ ശേഷമായിരുന്നു സിനിമകളിൽ നിന്ന് മാറാനുള്ള തീരുമാനം

സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, സല്ലാപം. പ്രണയ വർണങ്ങൾ തുടങ്ങി ഒട്ടനവധി സിനിമകൾ മഞ്ജുവിനെ ജനപ്രിയയാക്കി. ദിലീപുമായുള്ള വിവാഹ ശേഷമായിരുന്നു സിനിമകളിൽ നിന്ന് മാറാനുള്ള തീരുമാനം.

മഞ്ജു ഒരു നാൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ പ്രേക്ഷകർ കാത്തിരുന്നു. 2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയപ്പോൾ ആരാധകർ ആഘോഷമാക്കി. ഇപ്പോഴിതാ മഞ്ജു വാര്യരെ വിവാഹത്തിനൊരുക്കിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

മഞ്ജുവിന്റെ കല്യാണത്തിന് ഞാനേ ഒരുക്കുള്ളൂ എന്ന് അന്ന് ചുമ്മാ പറഞ്ഞിരുന്നു

'എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയായിരുന്നു മഞ്ജു. മഞ്ജുവിന്റെ വളരെ ചുരുക്കം സിനിമ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. മഞ്ജുവിനെ ഒരു മാ​ഗസിന് വേണ്ടി ഒരിക്കാൻ വേണ്ടി കിരീടം ഉണ്ണിയുടെ ഭാര്യ എന്നെ വിളിച്ചു. വലിയ ആർട്ടിസ്റ്റായിട്ടില്ല നാളത്തെ വലിയ താരമായേക്കും നല്ലൊരു കുട്ടിയാണെന്ന് പറഞ്ഞു'

'എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. മഞ്ജുവിനങ്ങനെ ഒരുക്കത്തോട് വലിയ താൽപര്യമില്ല, ഷോപ്പിം​ഗിന് പോവാനും. അമ്മ പറയും ഞാൻ‌ മേടിച്ച് കൊടുക്കുന്നത് എന്താണോ അതിടുമെന്ന്. മഞ്ജു വളരെ സിൻസിയറായ ആളാണ്. അടുത്ത് കഴിഞ്ഞാൽ‌ മഞ്ജുവിന് നല്ല സ്നേഹമാണ്. മഞ്ജുവിന്റെ കല്യാണത്തിന് ഞാനേ ഒരുക്കുള്ളൂ എന്ന് അന്ന് ചുമ്മാ പറഞ്ഞിരുന്നു'

മഞ്ജു സിനിമയിൽ നിന്ന് പോവുന്നതോർത്ത് ഭയങ്കര വല്ലാത്തൊരു സങ്കടമായിരുന്നു

'കുറച്ച് നാൾ കഴിഞ്ഞപ്പോൾ മഞ്ജു വിളിച്ചു. കല്യാണം കഴിഞ്ഞ് റിസപ്ഷനായിരുന്നു. അനിലാന്റി വന്ന് ഒരുക്കണമെന്ന് പറഞ്ഞു. എനിക്ക് സത്യം പറഞ്ഞാൽ ഒരു മിക്സ്ഡ‍് ഫീൽ ആയിരുന്നു. ഒരുക്കാൻ സന്തോഷമായിരുന്നു. പക്ഷെ മഞ്ജു സിനിമയിൽ നിന്ന് പോവുന്നതോർത്ത് ഭയങ്കര വല്ലാത്തൊരു സങ്കടമായിരുന്നു. എന്താണെന്നറിയില്ല. ആരുടെ കല്യാണത്തിന് ചെന്നിട്ടും സങ്കടം തോന്നിയിട്ടില്ല'

ഒരുക്കി തിരിച്ച് വന്നപ്പോഴും സങ്കടമായിരുന്നു

ഒരുക്കി തിരിച്ച് വന്നപ്പോഴും സങ്കടമായിരുന്നു. സിനിമയിൽ ഇത്രയും നല്ലൊരു ആളെ നഷ്ടപ്പെടുകയല്ലേ എന്ന് ഫീലിം​ഗുണ്ടായിരുന്നു. അത് കഴിഞ്ഞ് മഞ്ജു രണ്ടാമത് വന്നപ്പോൾ ഞാൻ പറഞ്ഞു എന്തോയൊരു സന്തോഷമെന്ന്. ഇപ്പോൾ അവർക്ക് അവരുടേതായ തിരക്കുകളാണ്. എപ്പോഴും നമ്മളുടെ അടുത്തേക്ക് വരേണ്ട ആവശ്യമില്ലെന്നും അനില ജോസഫ് പറഞ്ഞു.

അന്ന് ചെറിയൊരു ഹാൻഡ് ബാ​ഗിൽ കൊള്ളാനുള്ളത്ര മേക്കപ്പ് പ്രൊഡക്ടുകൾ മതി

ഇന്നത്തെ കാലം പോലെയല്ല പണ്ട്, ഇന്ന് ഒരുപാട് മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. ബോടോക്സുകളും മറ്റുമുണ്ട്. പണ്ട് നാച്വറലാണ്. അന്ന് ചെറിയൊരു ഹാൻഡ് ബാ​ഗിൽ കൊള്ളാനുള്ളത്ര മേക്കപ്പ് പ്രൊഡക്ടുകൾ മതി. ലിപ്സ്റ്റിക്, ലിപ് ​ഗ്ലോസ്, ഐ ഷാഡോ, കണ്ണെഴുതാൻ കാജൽ, ഐബ്രോ പെൻസിൽ, കുറച്ച് സ്ലെെഡുകളൊക്കെയുണ്ടെങ്കിൽ ധാരാളം. കാരണം ഇതൊന്നും ചെയ്യാത്തവരാണ് സാധാരണ വരുന്നതെന്നും അനില ജോസഫ് പറഞ്ഞു.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X