For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ പൂർണമായി മനസിലാക്കിയ പുരുഷനെ വിവാഹം കഴിക്കും, ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രഞ്ജു രഞ്ജിമര്‍

  |

  സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടീവിസ്റ്റുമായ രഞ്ജു രഞ്ജിമര്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. മലയാളത്തിലെ മുന്‍നിര നടിമാര്‍ക്കൊല്ലം ഏറ്റവും പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ട്രാന്‍സ് വിഭാഗത്തില്‍ നിന്നും സിനിമാ ഇന്‍ഡസ്ട്രി വരെ എത്തി നില്‍ക്കുന്ന രഞ്ജുവിന്റെ യാത്രകള്‍ നിസാരമായിരുന്നില്ല.

  ഇതെന്ത് ലുക്കാണ്, വൈറൽ നായിക പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  പല പ്രതിസന്ധികളെയും തരണം ചെയ്ത് വിവേചനങ്ങളെ മറികടന്നും വിജയത്തിലെത്തി നില്‍ക്കുകയാണ്. അതിനെ കുറിച്ചെല്ലാം പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ പ്രണയത്തെ കുറിച്ച് പറയുന്ന രഞ്ജുവിന്റെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് രഞ്ജു മനസ് തുറക്കുന്നത്.

  ട്രാന്‍സ് പേഴ്‌സണ്‍ ആയൊരാള്‍ ഇതുപോലെയുള്ള ഇന്‍ഡസ്ട്രിയിലേക്ക് കടന്ന് വരുമ്പോള്‍ ഒത്തിരി സ്ട്രാഗിള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ആ വിഷമങ്ങളെല്ലാം വേണ്ട പോലെയാണ് ഞാന്‍ ഉപയോഗിച്ചതെന്ന് തോന്നും. ചിലര്‍ എന്നെ വാക്കുകള്‍ കൊണ്ടും ശാരീരികമായിട്ടും ഉപദ്രവിക്കുന്ന സമയത്ത് ഞാനും അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ ഇന്ന് ഇതുപോലെ നിന്ന് സംസാരിക്കാന്‍ പറ്റില്ലായിരുന്നു. ഞാനതെല്ലാം സഹിച്ചു.

  എനിക്കൊരു പോയിന്റ് ഉണ്ടായിരുന്നു. അവിടെ എത്തണമെങ്കില്‍ ഇതെല്ലാം സഹിച്ചേ പറ്റൂ എന്ന് എന്റെ ഉപബോധ മനസ് പറഞ്ഞ് കൊണ്ടേ ഇരുന്നു. അതുകൊണ്ടാവാം പല വിമര്‍ശനങ്ങള്‍ക്കും ഞാന്‍ മറുപടി കൊടുക്കാതെ പോയത്. എന്റെ പേര് രജിസ്റ്റര്‍ ആയി, അത്യാവശ്യം സെലിബ്രിറ്റികള്‍ക്ക് എന്നെ ആവശ്യമുണ്ട് എന്ന് തോന്നിക്കുന്ന സമയത്താണ് സെറ്റുകളില്‍ എനിക്ക് നേരെ വരുന്ന വിവേചനങ്ങളെ ധൈര്യപൂര്‍വം ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. മുന്‍പുണ്ടായിരുന്ന കഷ്ടപ്പാടുകള്‍ എനിക്ക് ഗുണം ചെയ്തതായിട്ടാണ് തോന്നുന്നത്.

  ശസ്ത്രക്രിയ നടത്തി പൂര്‍ണമായിട്ടും ഒരു സ്ത്രീയായി മാറുമെന്ന് ഞാനൊരിക്കലും സ്വപ്‌നം കണ്ടിട്ടില്ല. അതെന്റെ സ്വപ്‌നങ്ങളില്‍ ഇല്ലായിരുന്നു. കല്ലെറിയുന്ന സമൂഹത്തില്‍ നിന്നും എങ്ങനെ എങ്കിലും പിടിച്ച് നില്‍ക്കുക എന്ന് മാത്രമേ അന്ന് വിചാരിച്ചിരുന്നുള്ളു. അഞ്ച് വര്‍ഷം മുന്‍പാണ് എനിക്ക് സ്ത്രീ ആകണമെന്ന പൂര്‍ണ തോന്നല്‍ വന്നത്. അഞ്ച് വയസിലാണ് എന്റെ ഉള്ളില്‍ സ്ത്രീയുടെ ഇഷ്ടങ്ങളുണ്ടെന്ന് മനസിലാവുന്നത്. ചേച്ചിയ്ക്ക് വാങ്ങുന്നത് പോലെയുള്ള വസ്ത്രം വാങ്ങിക്കണമെന്ന് അമ്മയോട് പറഞ്ഞു.

  അവരത് കുഞ്ഞിന്റ നിഷ്‌കളങ്കത പോലെയാണെന്ന് കരുതി. വളര്‍ന്ന് വരുംതോറും എന്നിലെ പ്രകടനങ്ങള്‍ കൂടി വന്നു. അമ്മ അന്നും ഇന്നും എനിക്ക് എതിര് പറഞ്ഞിട്ടില്ല. അച്ഛനും രണ്ട് ചേട്ടന്മാര്‍ക്കും ചേച്ചിയ്ക്കുമായിരുന്നു പ്രശ്‌നം. പ്രത്യക്ഷത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും വീട്ടുകാരുടെ അടുത്ത് നിന്നും ഉണ്ടായിട്ടില്ല. അഞ്ച് വയസില്‍ തന്ന അതേ പിന്തുണ ഇപ്പോഴും നാട്ടുകാര്‍ക്ക് ഉണ്ട്.

  അന്നും ഇന്നും പ്രണയം വണ്‍വേ ട്രാക്ക് പോലെയാണ് തോന്നിയത്. അമ്പലത്തിലെ പൂജാരിയോട് പ്രണയമായിരുന്നു. അദ്ദേഹത്തിന് എന്നോട് ഇഷ്ടം ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ എന്റെ മനസില്‍ പുള്ളി ശ്രീകൃഷ്ണനെ പോലെയാണ്. ഞാന്‍ രാധയും. പിന്നെ കുറച്ചൂടി വളര്‍ന്നപ്പോള്‍ നാട്ടില്‍ മറ്റൊരാളോട് അതികഠിനമായ പ്രണയം തോന്നിയിരുന്നു. അദ്ദേഹത്തിന് ലെറ്റര്‍ കൊടുത്തു. അത് വലിയ പ്രശ്‌നമായി, അവന്‍ വീട്ടില്‍ കൊണ്ട് വന്ന് കത്ത് കൊടുക്കുകയൊക്കെ ചെയ്തു. ഇപ്പോള്‍ എന്റെ മനസില്‍ പ്രണയമില്ല.

  ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam

  തിരക്കുള്ള ജീവിതമാണ് എന്റേത്. എല്ലാ ദിവസവും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഞാന്‍ മൂഡ് ഓഫ് ആവില്ല. അതിന് അനുവദിക്കുകയുമില്ല. എന്റെ സ്വപ്‌നങ്ങളില്‍ ഉള്ള ഒരു പുരുഷന്‍ ഒരു ജീവിതം തരാന്‍ തയ്യാറായി വരികയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും. പക്ഷേ എന്റെ നിബന്ധനകള്‍ അംഗീകരിക്കണം. എന്നെ ചുറ്റിപറ്റി നില്‍ക്കുന്ന കുട്ടികള്‍, എന്റെ കുടുംബം ഇവരെല്ലാം എന്റെ ലോകമാണ്. ഈ ലോകത്ത് നിന്ന് എന്നെ പൂര്‍ണമായും പറിച്ച് കൊണ്ട് പോവാന്‍ തയ്യാറല്ലെന്ന് രഞ്ജു പറയുന്നു.

  Read more about: നടി
  English summary
  Viral: Makeup Artist Renju Renjimar Revealed Her Love With A Temple Priest And Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X