'അന്നൊക്കെ ഒറ്റക്കാണെന്ന് എനിക്ക് തോന്നിയിട്ടില്ല, ഞാൻ നിന്നോട് അത്രയധികം കടപ്പെട്ടിരിക്കുന്നു'; മകനോട് മഞ്ജു!
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ജീവിതം മാറിയ കലാകാരിയാണ് മഞ്ജു പത്രോസ്. അന്ന് ഷോയുടെ ഭാഗമായവരിൽ ഇപ്പോഴും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിറഞ്ഞ് നിൽക്കുന്നൊരാൾ മഞ്ജു പത്രോസ് മാത്രമാണ്. നാട്ടിൻപുറത്തുകാരിയും തൊട്ടാവാടിയുമായിരുന്ന മഞ്ജു അഭിനയത്തിൽ ചുവടുറപ്പിച്ചതോടെ ബോൾഡായി. സ്വന്തമായി ഒരു വീടുണ്ടാക്കി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ മഞ്ജുവിന് അവതരിപ്പിക്കാൻ സാധിച്ചു. ഭർത്താവ് സുനിച്ചനും മകൻ ബർണാഡിനുമൊപ്പമാണ് മഞ്ജു വെറുതെ അല്ല ഭാര്യയിൽ പങ്കെടുത്തത്. റിയാലിറ്റി ഷോയ്ക്ക് ശേഷം മഞ്ജു അഭിനയത്തിലേക്കും സുനിച്ചൻ ജോലിക്കായി വിദേശത്തേക്കും പോയി.
മകൻ ബർണാഡ് മഞ്ജുവിനും വീട്ടുകാർക്കുമൊപ്പമാണ് താമസം. വളരെ കുറച്ച് നാളുകളെ ആയുള്ളു മഞ്ജു സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചിട്ട്. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തോടെയാണ് പുത്തൻ വീട്ടിൽ താമസമാക്കിയതെന്നാണ് മഞ്ജു അന്ന് പറഞ്ഞത്. ഒരു കുഞ്ഞ് മാത്രമെയുള്ളൂവെന്നതുകൊണ്ട് തന്നെ മകൻ ബർണാഡാണ് മഞ്ജുവിന്റെ ജീവശ്വാസം.

ഇപ്പോഴിതാ മഞ്ജു മകൻ ബർണാഡിനെ കുറിച്ച് എഴുതിയ വരികളാണ് വൈറലാകുന്നത്. മകന്റെ കുറച്ച് ചിത്രങ്ങൾക്കൊപ്പമാണ് മകൻ തന്റെ ജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിച്ചിരിക്കുന്നുവെന്നത് മഞ്ജു പത്രോസ് പറഞ്ഞത്. തന്റെ മകനാണ് തന്റെ ശക്തിയും പിന്തുണയുമെന്നാണ് മഞ്ജു പറയുന്നത്. കുറച്ചുകാലം നിന്റെ വീട് എന്റെ ഉദരമായിരുന്നു. അന്നൊക്കെ ഞാൻ ഒറ്റക്ക് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ നീ ഈ ലോകത്തേക്ക് വന്നപ്പോൾ അന്നും ഞാൻ നിന്നെ പൊന്നുപോലെ നോക്കി വളർത്തി. നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു... എന്തിനും ഏതിനും. ഞാൻ എന്നും നിന്റെ ഒപ്പം തന്നെ ഉണ്ടാകും.
പക്ഷെ നിനക്ക് ഒരിക്കലും അറിയില്ല നീ എന്നെ എത്രമാത്രം പിന്തുണക്കുന്നു... എന്നെ എത്രമാത്രം നീ സംരക്ഷിക്കുന്നുവെന്ന്. എന്റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്റെ ശക്തിയും സപ്പോർട്ടും എല്ലാം. ഞാൻ നിന്നോട് അത്രയധികം കടപ്പെട്ടിരിക്കുന്നു മോനെ... എന്നെ ഇത്രത്തോളം നീ സംരക്ഷിക്കുന്നതിൽ. ഞാൻ പ്രസവിച്ച എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീ എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. മഞ്ജു എപ്പോൾ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടാലും മകൻ ബർണാഡിനെ കുറിച്ച് വാതോരാതെ സംസാരിക്കും. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ബർണാച്ചൻ പ്രേക്ഷകർക്ക് സുപരിചിതനാണ്. വെറുതെ അല്ല ഭാര്യ റിയാലിറ്റിഷോയുടെ സമയത്ത് സ്കിറ്റുകളിലും മറ്റും ബർണാച്ചനും ഭാഗമായിരുന്നു. എന്ത് വലുതായി... കുഞ്ഞ് ബെർണച്ചന്റെ മുഖം മനസിലുണ്ട്.
ബർണാച്ചൻ എന്താണ് ചെയ്യുന്നത്? അമ്മയെപ്പോലെ കലാവാസന ഉണ്ടോ. അതോ പഠിപ്പിൽ മിടുക്കൻ ആണോ തുടങ്ങി നിരവധി കമന്റുകളാണ് മഞ്ജുവിന്റെ കുറിപ്പിന് ലഭിച്ചത്. മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ വിദേശത്താണ് ജോലി എന്നതുകൊണ്ട് തന്നെ വളരെ വിരളമായി മാത്രമാണ് നാട്ടിൽ വരാറുള്ളത്. മാത്രമല്ല സോഷ്യൽമീഡിയയിൽ സജീവമായ മഞ്ജു സുനിച്ചനെ കുറിച്ച് കുറിപ്പോ ഫോട്ടോയോ ഒന്നും തന്നെ പങ്കുവെക്കാറില്ല. അതിനാൽ സുനിച്ചനും മഞ്ജുവും വേർപിരിഞ്ഞുവോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. മഞ്ജുവിന്റെ വീടിന്റെ പാല് കാച്ചലിന് പോലും സുനിച്ചൻ വന്നിരുന്നില്ല. എന്റെ മകന്റെയും വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നതും ഞാൻ കഷ്ടപ്പെട്ടാണ്.
പത്തുപേര് എന്നെ കുറിച്ച് നല്ലത് പറഞ്ഞാൽ മതി പത്തുവർഷത്തോളം ഓടാൻ. സുനിച്ചൻ ഇപ്പോൾ ഷാർജയിലാണ്. മ്യൂസിക്ക് പ്രോഗ്രാംസ് ഒക്കെ ആയി പോകുന്നു. ഡിവോഴ്സ് ആയിട്ടില്ല. പക്ഷെ എല്ലാ കുടുംബത്തിലും ഉള്ള പോലെ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് മാത്രം എന്നാണ് സുനിച്ചനെ കുറിച്ചുള്ള ഗോസിപ്പുകളോട് പ്രതികരിച്ച് ഒരിക്കൽ മഞ്ജു പറഞ്ഞത്.


Click it and Unblock the Notifications