ഇവരൊരു നല്ലൊരു സ്ത്രീയാണെന്ന് പറഞ്ഞ് എല്ലാ കാലത്തും ജീവിക്കാന്‍ പറ്റില്ല! കുറ്റം പറയുന്നവരുണ്ടാവും- മല്ലിക

നടന്‍ സുകുമാരന്റെ ഭാര്യയായതോട് കൂടി സിനിമയില്‍ നിന്നും മാറി നിന്ന മല്ലിക സുകുമാരന്‍ അദ്ദേഹം മരിച്ചതിന് ശേഷമാണ് തിരിച്ച് വരുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ സജീവമായിരുന്ന നടി രണ്ട് മക്കളെയും പഠിപ്പിച്ച് വലുതാക്കി. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച രണ്ട് നടന്മാരായി മക്കള്‍ മാറുകയും ചെയ്തു.

അവരിത്രയും വളര്‍ന്നത് സ്വന്തം അധ്വാനത്തിലൂടെയാണെന്ന് പറയുകയാണ് മല്ലിക സുകുമാരനിപ്പോള്‍. എന്നിട്ടും അവരെ വേദനിപ്പിക്കാന്‍ വരുന്നവര്‍ക്ക് ദൈവമായിട്ട് കൊടുത്തോളുമെന്നാണ് കൗമുദി മൂവീസിന് നല്‍കിയ പ്രതികരണത്തിലൂടെ നടി വ്യക്തമാക്കുന്നത്.

mallika-sukumaran

എനിക്ക് അംഗീകാരം നല്‍കണമെന്ന് പറഞ്ഞ് ഞാനാരുടെയും പുറകേ ഇതുവരെ പോയിട്ടില്ല. ഇന്ന് എന്തൊക്കെ അവാര്‍ഡുകളെ കുറിച്ചാണ് കേള്‍ക്കുന്നത്. കേന്ദ്രത്തിലും അല്ലാതെയുമായി നിരവധിയെണ്ണം ഉണ്ട്. ഇതിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്കും എന്റെ മക്കള്‍ക്കുമൊക്കെ അപ്രതീക്ഷിതമായി കിട്ടിയത് മാത്രമേയുള്ളു. അല്ലാതെ വിളിച്ച് പറഞ്ഞിട്ട് കിട്ടിയതൊന്നുമല്ല. ഇങ്ങനൊന്നും പറയരുത്. എനിക്ക് വിഷമം തോന്നിയിട്ടുണ്ടെന്നും മല്ലിക പറയുന്നു.

ഒരു അവാര്‍ഡ് കിട്ടാന്‍ വേണ്ടി ഞാനെവിടെയും പോയിട്ടില്ല. എന്റെ അഭിനയം കണ്ടിട്ട്, അത് കാണുന്നവരാണ് തീരുമാനിക്കുന്നത്. ഇപ്പോഴത്തെ പോലെയല്ല, അന്ന്. ഏത് പാര്‍ട്ടിയാണെന്നും ജാതി എന്താണെന്നൊന്നും ആരും ചോദിക്കാറില്ലായിരുന്നു. ചെയ്ത പ്രവൃത്തി നല്ലതാണെങ്കില്‍ അതിനുള്ള അംഗീകാരം ദൈവം തമ്പുരാന്‍ തരും.

ആരെയെങ്കിലും പറ്റിച്ച് ജീവിക്കാന്‍ സുകുമാരന്റെ ഭാര്യയ്‌ക്കോ മക്കള്‍ക്കോ പറ്റില്ല. ഞങ്ങള്‍ അന്നും ഇന്നും ഒരുപോലെ ജീവിക്കുന്നവരാണ്. തൊഴില്‍പരമായി വളരുമ്പോള്‍ ചിലര്‍ക്ക് ഉറുമ്പുകടി പോലെ പ്രശ്‌നം ഉണ്ടാവും. അതവരുടെ വിവരമില്ലായ്‌മോ വിദ്യാഭ്യാസ കുറവോ എന്ന് കരുതി വിട്ടാല്‍ മതി. അതൊക്കെ ഓര്‍ത്ത് വിഷമിക്കരുത്.

എല്ലാ കാലത്തും ഇവരൊരു നല്ലൊരു സ്ത്രീയാണെന്ന് പറഞ്ഞ് ആര്‍ക്കും ജീവിക്കാന്‍ പറ്റില്ല. 95 ശതമാനം പേരും നല്ലതെന്ന് പറയുമ്പോള്‍ അഞ്ച് ശതമാനം പേര് എന്തെങ്കിലും കാരണം പറഞ്ഞ് നമ്മളെ തെറി വിളിക്കുന്നുണ്ടാവും. അതവരുടെ പാരമ്പര്യവും വളര്‍ന്ന് വന്ന രീതിയും കൊണ്ടാവും. അതിനെ അങ്ങ് വിടുകയാണ് വേണ്ടത്.

mallika-sukumaran

ആദ്യം മുതലേ ഞാന്‍ പറയുന്നത് വെറുതേ എന്റെ മക്കളെ നോവിക്കരുതെന്നാണ്. പത്തിലും പന്ത്രണ്ടിലും പഠിക്കുമ്പോള്‍ വല്ലാതെ വേദനിച്ചവരാണ് അവര്‍. അച്ഛന്‍ നഷ്ടപ്പെട്ട വേദനയില്‍ നിന്നും അമ്മയ്ക്ക് ഒരു സമാധാനമെന്നോണം കരകയറി ഇത്രത്തോളം ദൂരം വന്നത് അവരുടെ അധ്വാനം കൊണ്ടാണ്. അതില്‍ യാതൊരു സംശയവും വേണ്ട.

തോല്‍പ്പിച്ച് പരാജയപ്പെടുത്തി ഒരു മൂലയ്ക്ക് ഇരുത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. സിനിമയും രാഷ്ട്രീയവുമൊക്കെ അങ്ങനയൊണ്. പരമാവധി നമ്മളെ മാനസികമായി നിരുത്സാഹപ്പെടുത്താന്‍ നോക്കും. അതൊക്കെ മുകളില്‍ ഇരിക്കുന്നവന്റെ കൈയ്യിലാണ്. വേറാരും തീരുമാനിച്ചിട്ട് കാര്യമില്ല.

ഓരോരുത്തരുടെയും അധ്വാനത്തിന്റെ ഫലം കണ്ടിട്ട് മറ്റൊരാള്‍ പ്രതികരിക്കുയോ ഇല്ലാത്ത കാര്യം പറഞ്ഞ് ഉപദ്രവിക്കാന്‍ വന്നാലോ ഇതൊന്നും നമ്മളെ ബാധിക്കില്ല. ഇതെല്ലാം നിങ്ങളുടെ ജീവിതത്തിലും സത്യസന്ധമായിട്ടേ വരികയുള്ളു. എന്നെ ആവശ്യമില്ലാതെ ആരെങ്കിലും വേദനിപ്പിച്ചാല്‍ മുതലും പലിശയും കൊണ്ടുള്ള പണി അവര്‍ക്ക് വരും. ഇത് എന്റെ അനുഭവത്തില്‍ നിന്നും പറയുന്നതാണെന്ന് മല്ലിക സുകുമാരന്‍ സൂചിപ്പിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X