For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ വിവാഹം ഒരു എടുത്ത് ചാട്ടമായിരുന്നു; പ്രതീക്ഷിച്ചത് പോലൊരു ജീവിതം അല്ലായിരുന്നു അതെന്ന് മല്ലിക സുകുമാരന്‍

  |

  മല്ലിക സുകുമാരനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുന്നത്. സുകുമാരനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു വിവാഹം നടി കഴിച്ചിരുന്നു. മലയാളത്തില പ്രമുഖ നടന്‍ ജഗതി ശ്രീകുമാറുമായിട്ടുള്ള വിവാഹത്തെ കുറിച്ച് താരങ്ങള്‍ തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ നടന്റെ പേര് പറയാതെ ആദ്യ ദാമ്പത്യ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പഴയ ജീവിതത്തെ കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തല്‍.

  'എടുത്ത് ചാട്ടമായിരുന്നു അത്. അതിലൊന്നും ഞാന്‍ ആരെയും കുറ്റം പറയില്ല. അവിടെയൊരു ജീവിതം കിട്ടുന്നില്ലെന്ന് തോന്നി. ഞാന്‍ എന്ത് തന്നെ ആയാലും എനിക്ക് എന്റേതായൊരു ജീവിതം വേണം. എന്റെ ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍ ഒക്കെ വലിയൊരു നിര്‍ബന്ധമായിരുന്നു. അങ്ങനെ ഞാനൊരു ബന്ധം തിരഞ്ഞെടുത്തു. ബന്ധുക്കള്‍ എല്ലാം കോഴിക്കോട് ആണ്. അവിടെ പോയി. രണ്ട് മൂന്ന് മാസമൊന്നും കുഴപ്പമില്ലായിരുന്നു. പിന്നെ എന്തോ എന്റെ വീടിനെ കുറിച്ചൊക്കെയുള്ള ഒരു തെറ്റിദ്ധാരണ ആര്‍ക്കൊക്കെയോ അവിടെ ഉണ്ടായിരുന്നു.

  തെറ്റ് ചെയ്തത് ഞാനാണ്. പിന്നെ എന്റെ അച്ഛന്‍ ഇങ്ങോട്ട് വന്ന് വിളിക്കണോ? നമ്മള്‍ സ്വയം ഏറ്റുപറഞ്ഞ് അങ്ങോട്ട് ചെല്ലേണ്ട ബാധ്യതയുള്ള കുട്ടിയാണ് ഞാന്‍ അന്നേരം. അന്നും ഞാന്‍ ബോള്‍ഡ് ആണ്. എന്നെ ആരും കൊണ്ട് പോവുന്നില്ല. മുന്‍പ് പറഞ്ഞതില്‍ നിന്നൊക്കെ ഒരുപാട് വ്യതിചലിച്ച് പോവുന്നു എന്ന് തോന്നിയപ്പോള്‍ എനിക്ക് ചൊറിയൊരു നിരാശ അവിടെ തുടങ്ങി. അവസാനം ജീവിതം തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തി. സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളും ആരംഭിച്ചു.

  എന്തെങ്കിലും സമ്പാദിച്ചാലേ മതിയാവു എന്ന് ചിന്തിച്ച് തുടങ്ങിയിരുന്നു. അന്ന് തിക്കോടിയന്‍ സാറിനോടാണ് എനിക്ക് കടപ്പാടുള്ളത്. അദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോയില്‍ വര്‍ക്ക് ചെയ്യുകയാണ്. അദ്ദേഹത്തിന്റെ വല്ല്യച്ചന്മാരെ ഒക്കെ എനിക്ക് അറിയാം. അങ്ങനെ തിക്കോടിയന്‍ ആണ് സിനിമയിലേക്കുള്ള വരവിന് കാരണമായത്. പട്ടത്തുള്ള അദ്ദേഹത്തിന്റെ സുഹൃത്ത് കരുണാകരനുമായി ചേര്‍ന്ന് ഒരു സിനിമ എടുക്കാന്‍ പോവുകയാണ്. അരവിന്ദന്‍ സാറാണ് സംവിധാനം. തിയറ്ററുകളിലേക്ക് എത്തിക്കാന്‍ അല്ല. അദ്ദേഹത്തിന്റെ പടങ്ങള്‍ എങ്ങനെയാണെന്ന് അറിയില്ലേ, ആ രീതിയിലാണെന്നും പറഞ്ഞു.

  ഭർത്താവ് എന്നെക്കാള്‍ 10 വയസിന് ഇളയതാണ്; ഭര്‍ത്താവിനെ പൊതുവേദിയില്‍ വെച്ച് പൊരിച്ച് പ്രിയങ്ക ചോപ്ര

  അതിലൊരു കഥാപാത്രം ഉണ്ട്. നായകന്റെ മുറപ്പെണ്ണോ മറ്റോ ആയിട്ട്. അത് മുഴുനീള കഥാപാത്രം ഒന്നുമല്ല. അന്നൊക്കെ സത്രീകള്‍ക്ക് അത്ര പ്രധാന്യമുള്ള സിനിമ ആയിരുന്നില്ല അത്. രാധ എന്നോ എന്താണ് കഥാപാത്രത്തിന്റെ പേര്. അങ്ങനെ ഞാന്‍ അഭിനയിച്ചു. പക്ഷേ ഞാന്‍ ജീവിതം ആരംഭിച്ച ആളും കുടുംബവുമൊക്കെ അഭിനയിക്കാന്‍ പോവണ്ടെന്ന് പറഞ്ഞു. വീട്ടിലെ കാര്യങ്ങളൊക്കെ തിക്കോടിയന്‍ സാര്‍ ചോദിച്ചിരുന്നു. ഒരു മാസം ആവുമ്പോഴെക്കും എല്ലാവരും ശാന്തമാവുമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പോകാമെന്ന ഉദ്ദേശത്തോടെയാണ് വന്നത്.

  ശ്രുതി ഹാസനും നാഗ ചൈതന്യയും വേര്‍പിരിയാന്‍ സഹോദരിയെ ഒപ്പം കൂട്ടാത്തത്; നാഗയുടെ പ്രണയകഥകള്‍ വീണ്ടും വൈറല്‍

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  പക്ഷേ അതിലേക്ക് എത്തിയില്ല. ഇപ്പോള്‍ മൂന്നാല് മാസമായി. സാമ്പത്തികമായിട്ടും മാനസികമായിട്ടും കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. എനിക്ക് തന്ന വാക്ക് അതായിരുന്നില്ല. എന്റെ വിഷമങ്ങളൊക്കെ ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ ഞാന്‍ രണ്ട് മൂന്നാല് സീനുകളില്‍ അഭിനയിച്ചു. ശേഷം തിക്കോടിയന്‍ സാറ് ഒരു നൂറ്റിയൊന്ന് രൂപ തന്നു. അദ്ദേഹം കൈയ്യില്‍ നിന്ന് എടുത്ത് തന്നതാണെന്ന് എനിക്ക് തോന്നുന്നു. പിന്നെ പട്ടത്തുള്ള ആള് തന്നതാണെന്ന് പറഞ്ഞ് 500 രൂപ കിട്ടി. അതായിരുന്നു എന്റെ ആദ്യ പ്രതിഫലമെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

  ഭാര്യയുടെ സ്ത്രീധനം കൊണ്ട് കെട്ടുന്നതിലും ഭേദം കെട്ടാതെ ഇരിക്കുന്നതല്ലേ; വിവാഹത്തെ കുറിച്ച് മാമുക്കോയ

  English summary
  Viral: Mallika Sukumaran Opens up Her First Marriage With Jagathy, Says It Was A Mistake
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X