സെറ്റിലെത്തിയാൽ നയൻതാരയുടെ പെരുമാറ്റം, പല നായികമാരും കണ്ട് പഠിക്കണം: മല്ലിക സുകുമാരൻ
കരിയറിലെ തിരക്കുകളിലാണ് നടി നയൻതാര. തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം പ്രൊജക്ടുകൾ. ഇടയ്ക്ക് മലയാളത്തിലും സാന്നിധ്യം അറിയിക്കുന്നു. പാട്രിയേറ്റ് ആണ് നയൻതാരയുടെ ഈയടുത്ത് റിലീസ് ചെയ്ത മലയാള സിനിമ. വലിയ താരമായതിനാൽ നയൻതാരയെക്കുറിച്ച് പല ഇമേജുകൾ ജനങ്ങൾക്കിടയിലുണ്ട്. ചിലർക്ക് നടി താരജാജകളുള്ളയാളാണ്. അധികം ആരോടും അടുക്കുന്ന പ്രകൃതക്കാരിയല്ല നയൻതാര. അഹങ്കാരിയാണെന്ന വാദവും ശക്തമാണ്. എന്നാൽ അടുത്തറിഞ്ഞവർക്ക് നയൻതാര പ്രിയപ്പെട്ടയാളാണ്.
നയൻതാരയെ പ്രശംസിച്ച് മല്ലിക സുകുമാരൻ. പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയെക്കുറിച്ച് സംസാരിക്കവയൊണ് പരാമർശം. അത് പോലെ ഞാൻ ചിരിച്ച പടമാണ് ലൗ ആക്ഷൻ ഡ്രാമ. ഞാനൊര് കാര്യം പറയുമ്പോൾ ഇപ്പുറത്ത് അജു വർഗീസ് വേറൊരു കാര്യം പറയും. തമാശ പറയാൻ ആരും മോശമല്ലല്ലോ. നയൻതാരയായിരുന്നു നായിക. എന്തെല്ലാം പറഞ്ഞാലും ഇവിടത്തെ പല നായികമാരും കണ്ട് പഠിക്കണം. അവർ സെറ്റിൽ വന്നാൽ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. അവരുടെ ലെവലിൽ ആണോ ആർട്ടിസ്റ്റ് എന്നൊന്നും അവർ നോക്കില്ല.
എത്രയോ കാലം മുമ്പ് വന്നതാണ്, നിങ്ങൾക്കാണ് ഇൻഡസ്ട്രിയെക്കുറിച്ച് അറിയുക എന്ന് പറയും. അതുൾക്കൊണ്ട് കൊണ്ട് സംസാരിക്കുക എന്നത് പ്രത്യേക പാരമ്പര്യമാണ്. അപ്പോഴത്തെ ഇപ്പോഴത്തെ പിള്ളേർ ലൂസ് ടോക്കർ എന്ന് പറയുന്നത് പോലെയല്ല. വേറൊന്നും പറയാൻ അവർക്കൊന്നും അറിയില്ല. ആ കുട്ടി വളരെ ഇന്റലിജന്റായി സംസാരിക്കുമെന്നും മല്ലിക സുകുമാരൻ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

അന്തരിച്ച നടൻ കലാഭവൻ നവാസിനെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു. പ്രകമ്പനത്തിൽ അഭിനയിക്കാൻ വന്നപ്പോൾ എത്ര കാലമായി ചേച്ചിക്കൊപ്പം അഭിനയിച്ചിട്ടെന്ന് നവാസ്. രണ്ട് മൂന്ന് ദിവസം ഞങ്ങൾ അഭിനയിച്ചു. എനിക്ക് തിരുവനന്തപുരത്തേക്ക് പോകേണ്ട കാര്യമുണ്ടായിരുന്നു. അടുത്ത ഷെഡ്യൂളിന് മുമ്പ് ഞാൻ വരുമെന്ന് പറഞ്ഞു. നവാസ് എന്റെ വണ്ടിയുടെ അടുത്ത് വന്ന് യാത്ര പറഞ്ഞു. മോളോട് ചോദിച്ചെന്ന് പറയണമെന്ന് ഞാൻ. ഒന്ന് രണ്ട് പ്രാവശ്യമേ നാദിർഷയുടെ ഭാര്യയെ ഞാൻ കണ്ടിട്ടുള്ളൂ. ഈയടുത്ത കാലത്ത് പോകേണ്ടതായിരുന്നു.
പക്ഷെ കാലിന്റെ ട്രീറ്റ്മെന്റ് കാരണം പോകാൻ പറ്റിയില്ല. എന്തായാലും ഞാൻ പോയി കാണും. എനിക്കാ മോളെ വലിയ കാര്യമാണ്. നല്ല കുട്ടിയാണെന്നും മല്ലിക സുകുമാരൻ പറയുന്നു. മരണ വാർത്ത ഇപ്പോഴും ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഒരു ആരോഗ്യ പ്രശ്നവുമില്ല. ആർക്കും ഇതെങ്ങനെ വന്നു എന്നറിയില്ല. അറ്റാക്ക് ആണെന്ന് മാത്രമറിയാം. പ്രകമ്പനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്റെ മനസിൽ ആദ്യം വരുന്ന സങ്കടമതാണെന്നും മല്ലിക സുകുമാരൻ പറയുന്നു. സിനിമാ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ ഇന്ന്. കഴിഞ്ഞ വർഷമായിരുന്നു കലാഭവൻ നവാസിന്റെ മരണം. ഹോട്ടൽ മുറിയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചാണ് മരണം. കലാഭവൻ നവാസിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും വലിയ ഞെട്ടലായിരുന്നു മരണ വാർത്ത. അഭിനയ രംഗത്തും മിമിക്രി വേദികളിലും വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടന് നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു.


Click it and Unblock the Notifications