ആ നടിയുമായും വലിയ സൗഹൃദം; പിന്നീട് സംസാരം പൂർണിമയുമായി; സുഹൃത്ത് ഒന്നായിട്ട് കുറഞ്ഞു; മല്ലിക

മലയാള സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. 2002 ൽ വിവാഹിതരായ ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. അടുത്ത കാലത്താണ് പൂർണിമ അഭിനയ രം​ഗത്ത് വീണ്ടും സജീവമായി തുടങ്ങിയത്. മകനെയും മരുമകളെയും കുറിച്ച് മിക്കപ്പോഴും മല്ലിക സുകുമാരൻ അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത്തും പൂർണിമയും പ്രണയത്തിലായതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ.

താനഭിനയിച്ച സീരിയലിന്റെ സെറ്റിൽ വെച്ചാണ് ഇവർ അടുത്തതെന്ന് മല്ലിക സുകുമാരൻ പറയുന്നു. കൗമുദി മൂവീസിനോ‌ടാണ് പ്രതികരണം. ഇന്ദ്രൻ എഞ്ചിനീയറിം​ഗ് കഴിഞ്ഞ് ഇരിക്കുമ്പോൾ എന്താ നിന്റെ പരിപാടിയെന്ന് ഞാൻ ചോദിച്ചു. ആലോചിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇന്ദ്രൻ. അപ്പോഴാണ് ഞാൻ സീരിയലിൽ അഭിനയിക്കാൻ തുടങ്ങുന്നത്. ജയഭാരതിയുടെ ജേഷ്ഠത്തിയുടെ റോളാണ്. വിവാഹം കഴിക്കാത്ത മക്കളൊന്നുമില്ലാത്ത വല്ല്യമ്മയാണ് കഥാപാത്രം.

Indrajith  Poornima

ഈ വല്ല്യമ്മയ്ക്ക് അനിയത്തിയുടെ കുട്ടികളോട് വലിയ വാത്സല്യം. ആ കുട്ടികളായി അഭിനയിക്കുന്ന രണ്ട് ആർട്ടിസ്റ്റുകളാണ് പൂർണിമയും മായ മൗഷമിയും. സെറ്റിൽ ചെന്ന് കുറച്ച് ദിവസം അഭിനയിച്ചു. നല്ല സെറ്റ്. ഇന്ദ്രൻ എന്ത് ചെയ്യണം എന്നാലോചിച്ച് വീട്ടിൽ ഇരിക്കുന്ന സമയത്ത് എന്നെ സെറ്റിൽ കൊണ്ട് വിടെന്ന് ഞാൻ പറഞ്ഞു. അന്ന് ഇന്ദ്രൻ ഡ്രെെവിം​ഗ് പഠിച്ച് ലൈസൻസ് എടുത്ത സമയമാണ്. അവന് ഡ്രെെവിം​ഗിൽ വലിയ താൽപര്യമാണ്.

ആറ് മണിയാകുമ്പോൾ ഇന്ദ്രൻ ലൊക്കേഷനിൽ വരും. അവിടെ വന്നിരുന്ന് എല്ലാവരോടും സംസാരിക്കും. സംസാരിച്ച് പൂർണിമയും മായ മൗഷമിയും ഇന്ദ്രനുമൊക്കെ വലിയ സുഹൃത്തുക്കളായി. കുറച്ച് കഴിഞ്ഞപ്പോൾ സുഹൃത്ത് ഒന്നായിട്ട് കുറഞ്ഞു. പൂർണിമയും ഇന്ദ്രനുമായി സംസാരം കൂടുതൽ. കുറച്ച് കഴിഞ്ഞപ്പോൾ അവന് തന്നെ താൽപര്യം. വിളിക്കാൻ ഞാൻ വരാമെന്ന് പറഞ്ഞു. ഇന്ദ്രൻ എന്നും വരും. ഒരു ദിവസം ഷൂട്ടിം​ഗ് കഴിഞ്ഞ് വന്നപ്പോൾ ഇന്ദ്രൻ ഒരു ഹിന്ദി പാട്ട് പാടുന്നു.

Indrajith  Poornima

പൂർണിമ അവിടെ ഇരിക്കുന്നു. ആഹാ, ഇവിടയെന്താ ​ഗാനമേളയോ എന്ന് ഞാൻ. അങ്ങനെ പല പാട്ടുകളും തുടർന്നു. അപ്പോൾ ഞാൻ ഒരു ദിവസം കെകെ രാജീവിനോട് പറഞ്ഞു. ഈ ​ഗാനമേള എന്നും നടക്കുന്നുണ്ട്, എവിടെ ചെന്ന് അവസാനിക്കുമോ എന്തോ, വേറെ വല്ലതിനുമുള്ള അഡ്വാൻസ് ബുക്കിം​ഗ് ആണോ ഈ ​ഗാനമേളയെന്ന് ഞാൻ പറഞ്ഞു. എനിക്കും അത് തോന്നായ്കയില്ലെന്ന് രാജീവും തമാശ മട്ടിൽ പറഞ്ഞു. മൂന്നാം ഷെഡ്യൂളായപ്പോഴേക്കും ഇന്ദ്രൻ ജോലി ശരിയായി.

പെട്ടെന്നാണ് ഒരു ടെലിഫിലിമിൽ അഭിനയിക്കാൻ അവസരം വന്നു. അതിന് വന്നപ്പോൾ പൂർണിമയ്ക്ക് തിരുവനന്തപുരത്ത് ഷൂട്ടിം​ഗ് ഒന്നുമില്ല. പക്ഷെ ഡാൻസ് പ്രോ​ഗാമിന്റെ കാര്യമാണ്, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് തിരുവന്തപുരത്ത് വന്നു. ഞങ്ങളുടെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു.

പൂർണിമ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു. അമ്മയുടെ അടുത്ത് പറയാനിരിക്കുകയായിരുന്നു, സ്മാർട്ടാണെന്നൊക്കെ പറഞ്ഞു. വേറെ വല്ല ഉദ്ദേശ്യവും ഉണ്ടോയെന്ന് ചോദിച്ചപ്പോൾ കല്യാണം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്ന് തന്നോട് പറയുകയായിരുന്നെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

More from Filmibeat

Read more about: mallika sukumaran indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X